23
August, 2026

A News 365Times Venture

23
Sunday
August, 2026

A News 365Times Venture

വാഗ്ദാനങ്ങള്‍ പാലിക്കാതെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ യുവാക്കളെ വഞ്ചിക്കുകയാണ്- വീണ്ടും സമരത്തിനൊരുങ്ങി സി.ജെ.പി

Date:

വാഗ്ദാനങ്ങള്‍ പാലിക്കാതെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ യുവാക്കളെ വഞ്ചിക്കുകയാണ്: വീണ്ടും സമരത്തിനൊരുങ്ങി സി.ജെ.പി

ന്യൂദല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സി.ജെ.പി നടത്തിയ പ്രതിഷേധം അവസാനിപ്പിക്കാനായി നല്‍കിയ ഉറപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ പാലിച്ചില്ലെന്ന് സി.ജെ.പി. യുവാക്കളുടെ വിശ്വാസം തകര്‍ത്ത് ബി.ജെ.പി രാജ്യത്തെ വിദ്യാര്‍ത്ഥിക്കകളെ വഞ്ചിക്കുകയാണെന്ന് സി.ജെ.പി പറഞ്ഞു.

‘സമാധാനപരമായി നടന്ന പ്രക്ഷോഭം അവസാനിപ്പിക്കാന്‍ വാഗ്ദാനം നല്‍കുകയും തെരുവുകളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോയ ശേഷം അതില്‍ നിന്ന് പിന്മാറാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഒരു തലമുറയെ മുഴുവന്‍ അപമാനിക്കുന്നതിന് തുല്യമാണ്. ഇന്ത്യയിലെ യുവാക്കള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ അക്ഷരംപ്രതി പാലിക്കപ്പെടേണ്ടതുണ്ട്,’ സി.ജെ.പി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

വിദ്യാര്‍ഥി സമരക്കാര്‍ക്കെതിരെ എടുത്ത എഫ്.ഐ.ആറുകള്‍ റദ്ദാക്കണമെന്ന് കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതിന്റെ പട്ടിക നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. നാളെ സംഘടന യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും, രാജ്യത്തുടനീളമുള്ള വിദ്യാര്‍ഥികളും പിന്തുണയ്ക്കുന്നവരും അടുത്ത നീക്കത്തിനായി തയ്യാറെടുക്കണമെന്നും സി.ജെ.പി സഹ കണ്‍വീനര്‍ സൗരവ് ദാസും നിയമകാര്യ മേധാവി രത്‌ന സിങ്ങും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാര്‍ പ്രതിനിധികള്‍ ഇതുവരെ ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടില്ലെന്നും, ആത്മഹത്യ ചെയ്ത നീറ്റ് വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും സംഘടന ആരോപിച്ചു. ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ് പ്രക്ഷോഭത്തിലൂടെ കൈവരിച്ചതെങ്കിലും, യുവാക്കള്‍ക്ക് നല്‍കിയ ഓരോ ഉറപ്പും പാലിക്കുന്നതുവരെ വിശ്രമിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.

Content Highlight: The Central Government is betraying the country’s youth by failing to fulfill its promises: CJP prepares for another protest.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related