23
August, 2026

A News 365Times Venture

23
Sunday
August, 2026

A News 365Times Venture

കേന്ദ്ര മന്ത്രിസഭ മുഴുവന്‍ ടെലി പ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവന്‍ ചൊല്ലിയാല്‍ ഞാന്‍ രാജിവെക്കും- വെല്ലുവിളിച്ച് പ്രിയങ്ക് ഖാര്‍ഗെ

Date:

കേന്ദ്ര മന്ത്രിസഭ മുഴുവന്‍ ടെലി പ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവന്‍ ചൊല്ലിയാല്‍ ഞാന്‍ രാജിവെക്കും: വെല്ലുവിളിച്ച് പ്രിയങ്ക് ഖാര്‍ഗെ

ന്യൂദല്‍ഹി: വന്ദേമാതര വിവാദത്തില്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രി സഭാംഗങ്ങള്‍ ടെലിപ്രോംപ്റ്ററിന്റെ സഹായമില്ലാതെ വന്ദേമാതരം മുഴുവന്‍ ചൊല്ലിയാല്‍ താന്‍ രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വന്ദേമാതരത്തിന്റെ ആദ്യ ചരണങ്ങള്‍ മാത്രം പാടിയാല്‍ മതിയെന്ന കോണ്‍ഗ്രസ് തീരുമാനത്തെ മുന്‍ നിര്‍ത്തി നേതാക്കള്‍ക്കെതിരെ ബി.ജെ.പി നടത്തുന്ന പ്രചാരണങ്ങള്‍ തരംതാണ രാഷ്ട്രീയ തന്ത്രമാണെന്നും ഖാര്‍ഗെ പറഞ്ഞു.

വന്ദേമാതരത്തില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും അത്രയധികം ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, സംഘശാഖകളില്‍ ചൊല്ലുന്ന ‘നമസ്‌തേ സദാ വത്സലേ’ മാറ്റിനിര്‍ത്തി പകരം വന്ദേമാതരം ആലപിക്കാന്‍ തയ്യാറാകുമോയെന്നും ഖാര്‍ഗെ ചോദിച്ചു. സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കുമില്ലാത്ത ബി.ജെ.പിയും സംഘപരിവാറും കോണ്‍ഗ്രസിന് ദേശസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയും ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ഇത്തരം വൈകാരിക വിഷയങ്ങള്‍ ഉപയോഗിച്ച് സ്വന്തം വിഴ്ചകള്‍ മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള രാജ്യത്തെ ജനങ്ങളുടെ പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഇത്തരം വിവാദങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Content Highlight: “I will resign if the entire Union Cabinet recites ‘Vande Mataram’ in full without a teleprompter,” challenged Priyank Kharge.

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related