23
August, 2026

A News 365Times Venture

23
Sunday
August, 2026

A News 365Times Venture

നടൻ ദേവൻ ടി.വി.കെ യിലേക്ക്; കേരളത്തിൽ പാർട്ടി അധ്യക്ഷനായേക്കും, വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

Date:



Kerala


നടൻ ദേവൻ ടി.വി.കെ യിലേക്ക്; കേരളത്തിൽ പാർട്ടി അധ്യക്ഷനായേക്കും, വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

തൃശൂർ: ബി.ജെ.പി വിട്ട നടൻ ദേവൻ തമിഴക വെട്രി കഴകത്തിലേക്ക് . ടി.വി.കെ നേതാക്കളുമായി ദേവൻ നടത്തിയ പ്രാഥമിക ചർച്ച പൂർത്തിയായി. പാർട്ടിയുടെ കേരള ഘടകത്തിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനമാണ് ദേവന് മുന്നിൽ വച്ചിരിക്കുന്നതെന്നാണ് വിവരം. അന്തിമ തീരുമാനം ടി.വി.കെ അധ്യക്ഷൻ വിജയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും.

സെപ്തംബർ 10ന് ചെന്നൈയിൽ വിജയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേവൻ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം ടി.വി.കെയിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. തമിഴ്നാട് നിയമസഭാ സമ്മേളനം സെപ്തംബർ 8 വരെ നടക്കുന്നതിനാലാണ് കൂടിക്കാഴ്ച പിന്നീട് നടത്തുന്നതെന്നാണ് വിവരം.

ചാലക്കുടിയിലെ ദേവന്റെ വസതിയിലെത്തി രണ്ട് ദിവസം മുമ്പാണ് ടി.വി.കെ നേതാക്കൾ ചർച്ച നടത്തിയത്. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചെന്നൈയിലെ പാർട്ടി നേതൃത്വവുമായി ദേവൻ വീഡിയോ കോൺഫറൻസിലൂടെയും സംസാരിച്ചു. വിജയ് യുടെ നിർദേശപ്രകാരമാണ് നേതാക്കൾ തന്നെ സമീപിച്ചതെന്നാണ് ദേവന്റെ വിശദീകരണം.

വിജയുമായി ദേവന് നേരത്തെ തന്നെ അടുത്ത വ്യക്തിബന്ധമുണ്ട്. ഇരുവരും നിരവധി സിനിമകളിൽ നായകനായും വില്ലനായും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ വിജയ് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ നിലപാടുകളോടും പ്രവർത്തനങ്ങളോടും തനിക്ക് യോജിപ്പുണ്ടെന്നും ദേവൻ പറഞ്ഞു. ടി.വി.കെ കേരളത്തിലും സജീവമാകണമെന്ന ആവശ്യവുമായി നിരവധി യുവാക്കൾ തന്നെ ബന്ധപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

നടി പ്രിയങ്കയുടെ ഇടപെടലിലൂടെയാണ് ടി.വി.കെ നേതാക്കൾ ദേവനെ നേരിട്ട് കണ്ടത്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവച്ചതിന് പിന്നാലെയാണ് ടി.വി.കെ നേതൃത്വം ദേവനെ സമീപിച്ചത്. നേരിട്ട് ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രിയങ്ക മുഖേന ചർച്ചയ്ക്ക് വഴിയൊരുങ്ങിയത്.

ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പാർട്ടി ഘടകങ്ങൾ രൂപീകരിക്കാനുള്ള ടി.വി.കെയുടെ നീക്കങ്ങൾക്കിടെയാണ് ദേവനെ കേരളത്തിലെ പ്രധാന ചുമതലയിലേക്ക് പരിഗണിക്കുന്നത്. അതേസമയം, ടി.വി.കെയിൽ ചേരാനുള്ള നീക്കം മുൻകൂട്ടി കണ്ടല്ല ബി.ജെ.പിയിൽ നിന്ന് രാജിവച്ചതെന്ന് ദേവൻ വ്യക്തമാക്കി. മൂന്ന് മാസം മുമ്പ് ടി.വി.കെയിൽ ചേരാനുള്ള താൽപര്യം നടി പ്രിയങ്ക പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

Content Highlight: actor Devan plans to join Vijay’s TVK and is expected to head its Kerala unit




കെ.എസ് ഷാബിന



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related