24
August, 2026

A News 365Times Venture

24
Monday
August, 2026

A News 365Times Venture

വന്ദേമാതരത്തെ വിമര്‍ശിക്കുന്നവര്‍ സംസ്‌കൃതവും ഭാരതീയ സംസ്‌ക്കാരവും അറിയാത്തവര്‍- ബാബാ രാംദേവ്

Date:

വന്ദേമാതരത്തെ വിമര്‍ശിക്കുന്നവര്‍ സംസ്‌കൃതവും ഭാരതീയ സംസ്‌ക്കാരവും അറിയാത്തവര്‍: ബാബാ രാംദേവ്

കര്‍നാല്‍: വന്ദേമാതര വിവാദത്തില്‍ പ്രതികരണവുമായി ബാബാ രാം ദേവ്. വന്ദേമാതരത്തെ ദുര്‍ഗാദേവിയെയോ ക്ഷേത്രങ്ങളെയോ മഠങ്ങളെയോ കുറിച്ചുള്ള പരാമര്‍ശമായി വ്യാഖ്യാനിക്കുന്നവര്‍ക്ക് സംസ്‌കൃത്തെക്കുറിച്ചും ഭാരതീയ സംസ്‌കാരത്തെക്കുറിച്ചും യാതൊരു ധാരണയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഹരിയാനയിലെ കര്‍നാലില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഭാരതീയ സാംസ്‌കാരിക പാരമ്പര്യത്തില്‍ ഭാരതമാതാവിന് കേന്ദ്രസ്ഥാനമാണ് നല്‍കിട്ടുള്ളതെന്നും അറിവ്, കടമ, വിശ്വാസം, ഭക്തി തുടങ്ങി ഭാരതീയര്‍ക്ക് പരിശുദ്ധമായ എല്ലാറ്റിന്റെയും പ്രതീകമാണ് മാതൃഭൂമിയെന്നും രാംദേവ് പറഞ്ഞു.

മാതൃഭൂമിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളെ ഏതെങ്കിലും പ്രത്യേക ഹിന്ദു ദൈവങ്ങളുടെ ആരാധനയായി തെറ്റിദ്ധരിക്കുന്നതിന് പകരം വന്ദേമാതരത്തെ ചോദ്യം ചെയ്യുന്നവര്‍ അതിന്റെ സാംസ്‌കാരികവും ഭാഷാപരവുമായ പശ്ചാത്തലം ആദ്യം മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ചില ആളുകള്‍ സംസ്‌കൃതം പഠിച്ചിട്ടില്ല. വന്ദേമാതരം എന്ന ഗാനത്തില്‍ ആരോ ദുര്‍ഗാദേവിയെയോ ക്ഷേത്രത്തെയോ മഠത്തെയോ ആണ് ആരാധിക്കുന്നതെന്നാണ് അവര്‍ പറയുന്നത്,’ രാംദേവ് പറഞ്ഞു. ഭാരതീയരെ സംബന്ധിച്ചിടത്തോളം ഭാരതമാതാവ് തന്നെയാണ് ദൈവവും പരിശുദ്ധവുമായ സങ്കല്‍പ്പമെന്നും അതിനാല്‍ മാതൃഭൂമിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളെ ഏതെങ്കിലും ഒരു പ്രത്യേക ദേവതയുടെ ആരാധനയായി കാണരുതെന്നും അദ്ദേഹം വാദിച്ചു. ന്ദേമാതരം മറ്റ് മതങ്ങള്‍ക്കെതിരാണെന്ന് പറയുന്ന വാദവും തെറ്റാണെന്നും രാംദേവ് പറഞ്ഞു.

ജന്ദര്‍ മന്തറിലെ സി.ജെ.പി പ്രതിഷേധത്തിനെതിരെ അദ്ദേഹം രംഗത്തെത്തി. രാജ്യത്ത് അരാജകത്വമോ കുഴപ്പങ്ങളോ സൃഷ്ടിച്ച് രാഷ്ട്രീയ അധികാരം നേടിയെടുക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. നിങ്ങള്‍ക്ക് പ്രധാനമന്ത്രിയാകണമെങ്കില്‍, ജനങ്ങളുടെ വോട്ട് നേടി വരൂവെന്നും ക്രമസമാധാനം തകര്‍ക്കുന്നതുകൊണ്ടോ സമാധാനം നശിപ്പിക്കുന്നതുകൊണ്ടോ ഒന്നും നേടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വളരെ ചെറിയ കുട്ടികളെ രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുന്നതിനെയും അദ്ദേഹം ശക്തമായി എതിര്‍ത്തു. അഞ്ചോ ഏഴോ പത്തോ വയസ്സുള്ള കുട്ടികളോട് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റുമാരെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും വളയാന്‍ ആവശ്യപ്പെടരുത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ പങ്കാളികളാകണമെന്നും അത് ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ടായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: Those who criticize Vande Mataram are ignorant of Sanskrit and Indian culture: Baba Ramdev




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related