15
September, 2026

A News 365Times Venture

15
Tuesday
September, 2026

A News 365Times Venture

ബി.ജെ.പി ദളിത് മണ്ഡലം പ്രസിഡന്റിനെ പാര്‍ട്ടി എം.എല്‍.എ മര്‍ദിച്ചതായി ആരോപണം: കേസെടുക്കാന്‍ വിസമ്മതിച്ച് പൊലീസ്

Date:

ന്യൂദല്‍ഹി: ബി.ജെ.പി പ്രവര്‍ത്തകനെ യോഗത്തിനെന്നുപറഞ്ഞ് പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി എം.എല്‍.എ മര്‍ദിച്ചതായി ആരോപണം. കേസെടുക്കാന്‍ പൊലീസ് വിസമ്മതിച്ചതായും പറയുന്നു.

ബി.ജെ.പി കാഞ്ഛാവാലാ ദളിത് മണ്ഡലം പ്രസിഡന്റ് സുനില്‍കുമാറാണ് മുണ്ട്ക എം.എല്‍.എ ഗജേന്ദ്ര ദ്രാല്‍ തന്നെ ഒരു രാത്രി മുഴുവന്‍ പിടിച്ച് വെച്ച് ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും പൈപ്പും വടിയും ബെല്‍റ്റും ഉപയോഗിച്ച് മര്‍ദിച്ചെന്നും പറഞ്ഞത്.

കേസ് ഫയല്‍ ചെയ്യാനായി മൂന്നുദിവസം പൊലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങിയെന്നും പൊലീസ് കേസെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ കുല്‍ദീപ് കുമാര്‍ രംഗത്തുവന്നു. എസ്.സി എസ്.ടി (അതിക്രമ നിരോധന) നിയമപ്രകാരം നടപടിയെടുക്കണമെന്ന് ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ കുല്‍ദീപ് കുമാര്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ ഡി.സി.പി യുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് എം.എല്‍.എ പറഞ്ഞു. രാജ്യതലസ്ഥാനത്ത് തന്നെ പാര്‍ട്ടിയില്‍ സ്ഥാനം വഹിക്കുന്ന ഒരു ദളിതന്‍ സുരക്ഷിതനല്ലെങ്കില്‍ സാധാരണക്കാര്‍ എങ്ങനെ ഈ രാജ്യത്ത് സുരക്ഷിതനായിരിക്കും എന്ന് കുല്‍ദീപ് കുമാര്‍ ചോദിച്ചു.

Content Highlight: AAP alleges Delhi Police inaction over assault of Dalit BJP leader by BJP MLA.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related