15
September, 2026

A News 365Times Venture

15
Tuesday
September, 2026

A News 365Times Venture

കൃഷിയിടത്തില്‍ ഇനി ഡ്രോണ്‍; ലൈസന്‍സ് നേടുന്ന ആദ്യ മന്ത്രിയാകാന്‍ ടി. സിദ്ദിഖും

Date:

വയനാട്: കൃഷിയിടങ്ങളില്‍ ഡ്രോണ്‍ പറത്താന്‍ കര്‍ഷകര്‍ക്ക് ഡ്രോണ്‍ പൈലറ്റിങ് പരിശീലനവും ലൈസന്‍സും ലഭ്യമാക്കുന്ന പദ്ധതിയില്‍ പങ്കെടുത്ത് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ്.

പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് നേടുന്നതോടെ ഇന്ത്യയില്‍ ആദ്യമായി ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് നേടുന്ന മന്ത്രിയെന്ന പ്രത്യേകതയും ടി. സിദ്ദിഖ് നേടുമെന്ന് റിപ്പോര്‍ട്ട്.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ‘അഗ്രി ടെക്‌നോളജി മീറ്റ് 2026’ന്റെ ഭാഗമായാണ് കര്‍ഷകര്‍ക്ക് ഡ്രോണ്‍ പൈലറ്റിങ് പരിശീലനം നല്‍കുന്നത്.

കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ കൂടുതല്‍ വ്യാപകമായി പ്രയോജനപ്പെടുത്തി കൃഷിയുടെ ചെലവ് കുറയ്ക്കുകയും ഉത്പാദനക്ഷമതയും കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള നൂറോളം കര്‍ഷകര്‍ക്ക് അഗ്രി ടെക്‌നോളജി മീറ്റിന്റെ ഭാഗമായി ഡ്രോണ്‍ പൈലറ്റിങ് പരിശീലനം നല്‍കും. ഡി.ജി.സി.എ ലൈസന്‍സുള്ള ഫ്യൂസലേജ് ഏവിയേഷനുമായി സഹകരിച്ചാണ് പരിശീലനം.

പരിശീലനത്തിലൂടെ കര്‍ഷകര്‍ക്ക് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഡ്രോണ്‍ സാങ്കേതികവിദ്യ സ്വന്തം നിലയില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സാങ്കേതിക പരിജ്ഞാനവും ലൈസന്‍സും നേടാനുള്ള അവസരമാണ് ഒരുക്കുന്നത്.

കൃഷിയിടങ്ങളില്‍ വളപ്രയോഗം, കീടനാശിനി പ്രയോഗം തുടങ്ങിയവ കൂടുതല്‍ കൃത്യതയോടെയും കുറഞ്ഞ സമയത്തിലും നടത്താന്‍ ഡ്രോണ്‍ സാങ്കേതികവിദ്യ സഹായിക്കും.

തൊഴിലാളിക്ഷാമവും ഉയര്‍ന്ന ഉത്പാദനച്ചെലവും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിടുന്ന കാര്‍ഷിക മേഖലയ്ക്ക് ഡ്രോണ്‍ സാങ്കേതികവിദ്യ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Drones to be used in farming; T. Siddique set to become the first minister to obtain a license.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related