18
September, 2026

A News 365Times Venture

18
Friday
September, 2026

A News 365Times Venture

വര്‍ഗീയതക്കെതിരെ ശക്തമായി പോരാടും; വിപുലീകൃത യോഗത്തില്‍ 3 പ്രമേയങ്ങള്‍ അംഗീകരിച്ചു: എം.വി ഗോവിന്ദന്‍

Date:

കോഴിക്കോട്: സമൂഹത്തിലെ വര്‍ഗീയക്കെതിരെ പാര്‍ട്ടി ശക്തമായി പോരാടുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിപുലീകൃത യോഗത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാറിനെതിരെയും വര്‍ഗീയതയ്‌ക്കെതിരെയുമുള്ള പോരാട്ടവുമായി ബന്ധപ്പെട്ട പ്രമേയം യോഗം അംഗീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സംസ്ഥാന കമ്മിറ്റി വിജയകരമായി സമാപിച്ചിരിക്കുകയാണ്. വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന ഒരു ബഹുജന റാലിയോടെ അതിന്റെ സമാപന സമ്മേളനം നടക്കും. സമാപന സമ്മേളനത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സമ്മേളനം ഉദ്ഘാടനം ചെയ്യും. മറ്റ് അംഗങ്ങളും കെ.കെ ശൈലജ ടീച്ചറും ആ പരിപാടിയിലുണ്ടാകും,’ അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി സംഘടനാപരമായും രാഷ്ട്രീയപരമായും പ്രത്യശാസ്ത്രപരമായ ഉള്ളടക്കത്തോടെ കൂടുതല്‍ കരുത്ത് നേടുന്നതിനുള്ള തീരുമാനങ്ങളാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം കൈകാര്യം ചെയ്തത്. എല്ലാ വര്‍ഗീയതക്കെതിരെയും ശക്തമായ പോരാട്ടം സംഘടിപ്പിക്കും എന്നാണ് യോഗം തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘മൂന്ന് പ്രമേയങ്ങള്‍ കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. അതിലൊന്നാണ് വര്‍ഗീയതക്കെതിരായ പോരാട്ടം സംഘടിപ്പിക്കുക, പ്രത്യേകിച്ച് ഭൂരിപക്ഷ വര്‍ഗീയത ത്രിപുരയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനെ അട്ടിമറിച്ചതിനു ശേഷം അവരന്ന് പറഞ്ഞത് അടുത്ത ഉന്നം കേരളമാണ് എന്നാണ് കേരളത്തില്‍ അവര്‍ കാണുന്ന കാര്യം പ്രത്യയശാസ്ത്രത്തിനെതിരായിട്ടുള്ള പോരാട്ടം എന്ന നിലയിലാണ്.

അതാണ് ബി.ജെ.പിയുടെ അഖിലേന്ത്യ നേതൃത്വം പ്രധാനമന്ത്രി ഉള്‍പ്പെടെ ഇനി ഞങ്ങള്‍ കേരളത്തെ പ്രത്യശാസ്ത്രപരമായിട്ട് കടന്നാക്രമിക്കും എന്ന് പറഞ്ഞത്.

രണ്ടാമത്തെ കാര്യം ഇതിനൊപ്പം തന്നെ ചേരുന്നതാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാടുകള്‍ക്കെതിരായിട്ടുള്ള പോരാട്ടം. കൂടാതെ ഇപ്പോള്‍ കേരളത്തില്‍ ഇലക്ട്രിസിറ്റി ഒരു കിട്ടാകനിയായി മാറി.

എന്തെല്ലാം വിശദീകരണങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷക്കാലം ഈ കേരളത്തില്‍ പവര്‍ കട്ടോ ലോഡ്‌ഷെഡിങ്ങോ ഒന്നുമില്ലാതെ പോയിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ് അധികാരത്തില്‍ വന്നിട്ട് മൂന്നു മാസം പൂര്‍ത്തിയാകുന്ന ഘട്ടമാകുമ്പോഴേക്ക് പഴയ ഉമ്മന്‍ചാണ്ടിയുടെ കാലത്തെ അതേ അവസ്ഥ ഇപ്പോഴും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതായും ഗോവിന്ദന്‍ പറഞ്ഞു.

‘ബി.ജെ.പിയുമായി ഡീലാക്കി ഭരണം നടത്തുന്ന ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന യു.ഡി.എഫ് ഗവണ്‍മെന്റിനെതിരായും ജനകീയമായ പോരാട്ടങ്ങളും സമരങ്ങളും സംഘടിപ്പിക്കും. ഈ മൂന്ന് പ്രമേയങ്ങളാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.

കൂടാതെ കേരളത്തിലെ ഇടതുപക്ഷത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സാംസ്‌കാരിക മുന്നേറ്റത്തിനും പാര്‍ട്ടി മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Will fight strongly against communalism; three resolutions adopted at the extended meeting: M.V. Govindan.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുസ്‌ലിം വൈസ്പ്രിന്‍സിപ്പലിനെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചു; പിന്നാലെ കോളേജില്‍ ശുദ്ധികലശം നടത്തി എ.ബി.വി.പി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സുരേന്ദ്രനനാഥ് കോളേജില്‍ മുസ്‌ലിം വൈസ് പ്രിന്‍സിപ്പലിനെ എ.ബി.വി.പി പ്രവര്‍ത്തകര്‍...