24
September, 2026

A News 365Times Venture

24
Thursday
September, 2026

A News 365Times Venture

വി.ഡി സതീശന്‍ സ്‌പോണ്‍സേര്‍ഡ് യാത്ര നടത്തുന്ന മന്ത്രിമാരുടെ മുഖ്യമന്ത്രി: എം.വി ജയരാജന്‍

Date:

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ സ്‌പോണ്‍സേര്‍ഡ് യാത്ര നടത്തുന്ന മന്ത്രിമാരുടെ മുഖ്യമന്ത്രിയാണെന്ന് സി.പി.ഐ.എം നേതാവ് എം.വി ജയരാജന്‍. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് സ്വകാര്യ വിമാനത്തിലുള്ള ഇത്തരം യാത്രകള്‍ നടത്തിയിട്ടുണ്ടെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ വാദത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘മുഖ്യമന്ത്രി സ്‌പോണ്‍സേഡ് യാത്ര നടത്തുന്ന മന്ത്രിമാരുടെ സ്‌പോണ്‍സേര്‍ഡ് മുഖ്യമന്ത്രിയാണ്. അദ്ദേഹം ഇപ്പോള്‍ പറയുകയാണ് പിണറായി വിജയനും ഇങ്ങനെ യാത്ര ചെയ്തിട്ടുണ്ടെന്ന്. വി.ഡി സതീശന്‍ ദുരൂഹമായി യാത്ര ചെയ്തതുപോലെയൊന്നും പിണറായി വിജയന്‍ യാത്ര ചെയ്തിട്ടില്ല.

ആദ്യത്തെ ഹെലികോപ്റ്റര്‍ യാത്ര മംഗലാപുരത്ത് ആരെ കാണാനായിരുന്നുയെന്ന് ഇതുവരെ വി.ഡി സതീശന്‍ വ്യക്തമാക്കിയിട്ടില്ല. പക്ഷേ കണ്ടവരുടെ കൂട്ടത്തില്‍ അദാനിയുടെ ചെയര്‍മാനും ഉണ്ടായിരുന്നു.

മറ്റൊരു യാത്രയാണ് മലപ്പുറം യാത്ര, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ പത്രക്കുറിപ്പിറക്കി… ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്നതാണെന്ന്,’അദ്ദേഹം പറഞ്ഞു.

നമ്മുടെ മുഖ്യമന്ത്രി സ്‌പോണ്‍സര്‍ഡ് ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന്റെ സ്‌പോണ്‍സറുടെ പേര് പറയുന്നില്ലെന്നും, മറ്റൊരു യാത്ര കൊച്ചി യാത്രയാണ് അത് ഹെലികോപ്റ്ററിലാണ്. ആ ഹെലികോപ്റ്റര്‍ യാത്രയെക്കുറിച്ച് ആദ്യം മുഖ്യമന്ത്രി പറഞ്ഞത് ഭാര്യാപിതാവ് രോഗബാധിതനായി കിടക്കുന്ന ആശുപത്രിയില്‍ പോവാനാണെന്നാണ്.

തുടര്‍ന്ന് ആശുപത്രിയില്‍ പോവുകയും ചെയ്തു. പക്ഷേ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത് ഒരു നിക്ഷേപകരുടെ ഗ്രൂപ്പിനെ കാണാനാണ് എന്നാണ്. അവര്‍ക്കാണെങ്കില്‍ അടിയന്തരമായും ദല്‍ഹിയിലേക്ക് തിരിച്ചു പോകേണ്ടതുണ്ട്.

അതുകൊണ്ടാണ് ഞാന്‍ കൊച്ചിയില്‍ പോയത്. സ്‌പോര്‍ണ്‍സേഡ് ഹെലികോപ്റ്ററില്‍ നിക്ഷേപകനെ കാണാന്‍ പോയ ആള് ആ നിക്ഷേപകന്റെ പേര് ഇതുവരെ പറഞ്ഞിട്ടില്ല. ദുരൂഹമാണ് ആ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ മന്ത്രി ഷാജി അതില്‍ അന്തസ്സ് കാട്ടി. എനിക്ക് റേഞ്ച് റോവര്‍ വിദേശനിര്‍മ്മിത കാര്‍ സ്‌പോണ്‍സര്‍ ചെയ്തത് തില്ലങ്കേരിയിലെ ഒരു പ്രവാസി വ്യവസായി യാക്കൂബാണ്. മന്ത്രി അദ്ദേഹത്തിന്റെ വാഹനം ഉപയോഗിച്ച് പലപ്പോഴും യാത്ര ചെയ്യാറുണ്ട്.

ഇപ്പോള്‍ ആറ് മന്ത്രിമാര്‍ വിദേശത്താണ് നമ്മുടെ അഭ്യന്തര മന്ത്രിയുടെ വിദേശയാത്ര കുടുംബസമേതമായിരുന്നു. അതും സ്‌പോണ്‍സര്‍ഷിപ്പിലാണ്. മറ്റു മന്ത്രിമാരുടേത് സ്‌പോണ്‍സര്‍ഷിപ്പില്‍ ആണോ?

മുഖ്യമന്ത്രിക്ക് ആകാമെങ്കില്‍ പിന്നെ എന്താ മറ്റു മന്ത്രിമാര്‍ക്ക് ആയിക്കൂടെ… അതിനെല്ലാം കെ.പി.സി.സി പ്രസിഡന്റിനെ ന്യായീകരണവും വന്നു.

സ്‌പോണ്‍സര്‍ഷിപ്പില്‍ യാത്രയാവാം സര്‍ക്കാരിന് ഒരു കാശും നഷ്ടപ്പെടുന്നില്ല. എന്നിട്ട് മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി ചോദിക്കുകയാണ്. മന്ത്രിമാര്‍ക്കില്ലാത്ത നാണം നിങ്ങള്‍ക്ക് എന്തിനാണ്.

കേരളം ഭരിക്കുന്ന മന്ത്രിമാര്‍ ജനങ്ങളുടെ മന്ത്രിമാരാണ്. അവര്‍ സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടനയിലെ സത്യപ്രതിജ്ഞാ വാചകമാണ്. പ്രീതിയോ മമതയോ ഇല്ലാതെ എന്ന് പറഞ്ഞാല്‍ സ്‌പോണ്‍സേഡ് യാത്ര നടത്തുന്ന മന്ത്രിക്ക് ഒരാളെ പ്രീതിപ്പെടുത്താനുള്ള നടപടി സ്വീകരിക്കാതെ പിന്നെ ആ വണ്ടി കിട്ടുമോ?

റേഞ്ച് റോവര്‍ കാര്‍ നല്‍കിയ പ്രവാസി വ്യവസായിയുടെ കാര്യം എടുക്കുക. തില്ലങ്കേരി സി.എച്ച് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അതിന്റെ മാനേജ്‌മെന്റിന്റെ കാര്യത്തില്‍ ഒരു തര്‍ക്കമുണ്ട്. ലീഗുകാര്‍ തമ്മിലുള്ള തര്‍ക്കമാണ്.

ആ തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി ജനറല്‍ ബോഡി അംഗങ്ങളെ തീരുമാനിച്ചു. ഇപ്പോള്‍ അതിലുള്ള 40 അംഗങ്ങളില്‍ ഒരാളാണ് ഈ റേഞ്ച് റോവര്‍ കാര്‍ നമ്മുടെ ഷാജി മന്ത്രിക്ക് സ്‌പോണ്‍സര്‍ ചെയ്ത ആള്‍. ഇത് സ്‌പോണ്‍സര്‍ഷിപ്പിന്റെ പ്രതിഫലമാണോ?,’ അദ്ദേഹം പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് രണ്ടു മന്ത്രിമാര്‍, സ്വന്തം വാഹനം ഉപയോഗിക്കാനുള്ള അനുമതിക്ക് അപേക്ഷ കൊടുത്തു.

നിലവിലുള്ള നിയമമനുസരിച്ച് സ്വന്തം വാഹനമോ ടാക്‌സിയായി വാങ്ങുന്ന വാഹനമോ മന്ത്രിമാരുടെ സഞ്ചാരത്തിന് ഉപയോഗിക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങണം. സര്‍ക്കാര്‍ അനുവദിക്കുന്ന വാഹനത്തില്‍ മാത്രമേ സര്‍ക്കാരിന്റെ എംബ്ലവും നമ്പര്‍ പ്ലേറ്റും വെക്കാന്‍ പാടുള്ളൂ. അത് നിലവിലുള്ള വ്യവസ്ഥയാണ്.

അനുമതിക്ക് അപേക്ഷിച്ച കൂട്ടത്തില്‍ കെ. ബി ഗണേഷ് കുമാറിന്റെ അനുമതി എല്‍.ഡി.എഫ് സര്‍ക്കാര്‍ നിരസിച്ചു. കാരണം അത് മറ്റൊരാളുടെ സ്വകാര്യ വാഹനമാണ.്

സുരേഷ് ഗോപിക്ക് അനുമതി കൊടുത്തു. അത് സ്വന്തം വാഹനമാണ്. അബ്ദുറഹ്‌മാന്‍ അനുവാദം കൊടുത്തു. കാരണമെന്താ സ്വന്തം വാഹനമാണ്.

ഷാജി തന്റെ അടുത്ത സുഹൃത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ വാഹനം വാങ്ങിയാല്‍ അനുമതി കിട്ടില്ല എന്ന് അറിഞ്ഞതുകൊണ്ടാണ് അപേക്ഷ കൊടുക്കാതിരുന്നത്.

അത് നിയമലംഘനമാണ്. രണ്ട് നിയമം ഇവിടെ ലംഘിച്ചിരിക്കുന്നു. ഒന്ന് സത്യപ്രതിജ്ഞാ ലംഘനം. രണ്ട് സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രം മന്ത്രിമാര്‍ ഉപയോഗിക്കണമെന്ന നിയമവ്യവസ്ഥ ലംഘിച്ചതായും ജയരാജന്‍ പറഞ്ഞു.

Content Highlights: The Chief Minister of ministers who undertake V.D. Satheesan-sponsored trips: M.V. Jayarajan.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related