25
September, 2026

A News 365Times Venture

25
Friday
September, 2026

A News 365Times Venture

ഗ്യാനേഷ് കുമാറിനെ മോദിയും അമിത് ഷായും സംരക്ഷിക്കുന്നു; ജനാധിപത്യം തകരുന്നത് നോക്കി നില്‍ക്കില്ല: രാഹുല്‍ ഗാന്ധി

Date:

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങള്‍ ശക്തമാവുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി നിര്‍ണായക വാര്‍ത്താ സമ്മേളനം നടത്തിയത്. എസ്.ഐ.ആര്‍ അടക്കമുള്ള വിഷയങ്ങളില്‍ കമ്മീഷണര്‍മാരുടെ എതിര്‍പ്പുകള്‍ തള്ളുകയാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

അമ്പത് വര്‍ഷം വരെ രാജ്യം ബി.ജെ.പി ഭരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മുമ്പേയുള്ള പ്രസംഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടായിരുന്നു അദ്ദേഹം വാര്‍ത്താ സമ്മേളനം തുടങ്ങിയത്.

‘ഞാന്‍ വരുന്നത് ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ്. ഒരു നേതാവിനും മോദിയും അമിത് ഷായും പറഞ്ഞ രീതിയില്‍ പ്രവചനം നടത്താന്‍ കഴിയില്ല. വോട്ടവകാശവും ഭരണഘടനും നശിച്ചു. നിയമങ്ങള്‍ നിയമവിരുദ്ധമായി മാറി,’ രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ടിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും എന്നാല്‍ ആ സ്ഥാപനം തന്നെ നശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാനേഷ് കുമാറിനെ നിയമിച്ചത് പ്രധാനമന്ത്രി മോദിയാണ്. അദ്ദേഹത്തിനെതിരെ താന്‍ എഴുതിയ കത്തിന്മേല്‍ യാതൊരു നടപടിയും ഉണ്ടാകാത്തത് പ്രധാനമന്ത്രിയും അമിത് ഷായും അദ്ദേഹത്തെ സംരക്ഷിക്കുന്നത് കൊണ്ടാണെന്നും രാഹുല്‍ ഗന്ധി പറഞ്ഞു. ഇരുവര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങളുടെ കൈവശം നിരവധി തെളിവുകളുണ്ട്. ഇതിനുമുമ്പ് ഒരിക്കലും എത്തിപ്പെട്ടിട്ടില്ലാത്ത ഒരു അവസ്ഥയിലാണ് നമ്മളിപ്പോഴുള്ളത്. ഇത്തരമൊരു വഴിത്തിരിവിലേക്ക് രാജ്യം എത്തിച്ചേരുന്നത് ആദ്യമായാണ്,’രാഹുല്‍ പറഞ്ഞു.

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളുല്‍ കൃത്രിമം നടന്നുവെന്നും ഗ്യാനേഷ കുമാര്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചോരിയിലൂടെ ജനാധിപത്യം ദുര്‍ബലപ്പെടുത്തുകയാണെന്നും വോട്ട് ഇല്ലാതായാല്‍ ഭരണഘടന പ്രവര്‍ത്തിക്കുന്നില്ല എന്നാണ് അര്‍ത്ഥമെന്നും ലോകസഭാ പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘ ഇന്ത്യയില്‍ എല്ലാ സര്‍ക്കാരിനെതിരെയും ഭരണവിരുദ്ധ വികാരമുണ്ട്. ബി.ജെ.പിയുടെ കാര്യത്തില്‍ എന്ത്‌കൊണ്ടാണിതുണ്ടാകാത്തത്? ഭരണവിരുദ്ധ വികാരം പ്രവര്‍ത്തിക്കാതിരിക്കാത്തതിനെക്കുറിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ വിവാദത്തിന് ശേഷം ചിന്തിച്ചത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റേത് വോട്ടിന് മേലുള്ള ആക്രമണം മാത്രമല്ലെന്നും ജനങ്ങള്‍ക്ക് തങ്ങളുടെ നേതാവിനെ തെരഞ്ഞെടുക്കാനുള്ള അടിസ്ഥാന സൗകര്യത്തിന് മേലുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.

‘വോട്ടുകള്‍ സംരക്ഷിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണേ്. വോട്ടില്ലാതായാല്‍ ഭരണഘടന പ്രവര്‍ത്തിക്കുന്നില്ല എന്നാണര്‍ത്ഥം,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ 10 മാസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവിധ തീരുമാനങ്ങളില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും 14 തവണയെങ്കിലും ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു എന്ന മാധ്യമ അന്വേഷണ റിപ്പോര്‍ട്ടും രാഹുല്‍ ചൂണ്ടിക്കാട്ടി.

വിയോജിപ്പ് രേഖപ്പെടുത്തിയ രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാരും ബുദ്ധിപരമായ കാര്യമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗൗരവമായി ചിന്തിച്ച് മാപ്പുസാക്ഷിയാകാന്‍ തയ്യാറാകണമെന്നും അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ദേശദ്രോഹിയാണെന്നും രാജിവെക്കണമെന്നും കോണ്‍ഗ്രസ് എം.പി ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ജനാധിപത്യം തകര്‍ക്കപ്പെടുന്നത് കൈയുംകെട്ടി നോക്കിയിരിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഭരണകക്ഷിയുടെയും നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ‘വോട്ട് മോഷണത്തില്‍ നിന്നാണ് നിയമ മോഷണം ഉണ്ടാകുന്നത്. ഇന്ന് വോട്ടില്ല, നിയമനിര്‍മാണ സംവിധാനവുമില്ല. വോട്ട് കവര്‍ച്ച ചെയ്യപ്പെട്ടാല്‍, അതുവഴി പാര്‍ലമെന്റിലെത്തിയ ജനപ്രതിനിധികള്‍ പാസാക്കുന്ന നിയമങ്ങളും മാറ്റങ്ങളും പോലും നിയമവിരുദ്ധമാണ്’ -രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Content Highlight: Modi and Amit Shah are shielding Gyanesh Kumar; we will not stand by and watch democracy crumble: Rahul Gandhi.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അദാനി കേസ്: മലയാളി മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ഏഴ് ദിവസത്തിന് ശേഷം ജാമ്യം

അഹമ്മദാബാദ്: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ജാമ്യം. അദാനി എന്റര്‍പ്രൈസസിന്റെ...

ആര്‍.എസ്.എസില്‍ ചേര്‍ന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മാറ്റാം: സുവേന്ദു അധികാരി

കൊല്‍ക്കത്ത: ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ആര്‍.എസ്.എസ് ശാഖകളില്‍ ചേര്‍ന്ന് ആരോഗ്യം വീണ്ടെടുക്കണമെന്ന്...