28
September, 2026

A News 365Times Venture

28
Monday
September, 2026

A News 365Times Venture

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ഉത്തർപ്രദേശിൽ ഒക്‌ടോബർ മുതൽ ശക്തമായ പ്രചാരണത്തിനൊരുങ്ങി കോൺഗ്രസ്

Date:

ന്യൂദൽഹി: അയോധ്യ രാമക്ഷേത്ര നിർമാണ ഫണ്ടിലും ഭക്തരുടെ കാണിക്കപ്പണത്തിലും വൻ തട്ടിപ്പ് നടന്നുവെന്ന ആരോപണം മുൻനിർത്തി ഉത്തർപ്രദേശിൽ വൻ പ്രക്ഷോഭത്തിന് കോൺഗ്രസ് തുടക്കമിടുന്നു.

പാർട്ടിയിലെ സംഘടനാതലത്തിലുള്ള അഴിച്ചുപണി പൂർത്തിയാകുന്നതോടെ അടുത്ത മാസം മുതൽ സംസ്ഥാനവ്യാപകമായി ഈ പ്രചാരണം ആരംഭിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വരെ ഈ വിഷയത്തിലെ ജനരോഷം നിലനിർത്തുന്നതിനായി ഘട്ടംഘട്ടമായാണ് പാർട്ടി പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

രാമക്ഷേത്ര ട്രസ്റ്റിലെ മുഴുവൻ അംഗങ്ങളെയും തെരഞ്ഞെടുത്തതും നിയമിച്ചതും കേന്ദ്ര സർക്കാരായതിനാൽ ‘ചന്ദാ ചോരി’ (പിരിവ് തട്ടിപ്പ്) ആരോപണത്തിന്റെ പൂർണ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിനാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.

ഓഗസ്റ്റ് 19-ന് ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഈ കാമ്പയിൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അയോധ്യയിലെ രാമക്ഷേത്രത്തിൽ മാത്രമായി ഒതുങ്ങുന്ന ഒന്നല്ല ഇതെന്നും, രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാർ ക്ഷേത്രനിർമാണത്തിനായി തങ്ങളുടെ വിഹിതം നൽകിയതിനാൽ ഇത് ഓരോ ഇന്ത്യൻ വീടുകളിലും നടന്ന തട്ടിപ്പാണ് (ഘർ ഘർ ചന്ദാ ചോരി) എന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ തങ്ങളുടെ പൊതുസമ്മേളനങ്ങളിൽ ‘ചന്ദാ ചോരി’ വിഷയം നിരന്തരം ഉന്നയിക്കുന്നുണ്ടെന്ന് കോൺഗ്രസിന്റെ ഉത്തർപ്രദേശ് സംസ്ഥാന ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം പറഞ്ഞു. സംസ്ഥാനത്തെ പുനസംഘടന ഈ മാസം തന്നെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പിന്നാലെ ജില്ലാതലം മുതൽ പ്രചാരണത്തിന് നേതൃത്വം നൽകാൻ പ്രത്യേക സമിതികളും സംവിധാനങ്ങളും നിലവിൽ വരും. യു.പിയിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ മുഖ്യഘടകമായി ഇത് മാറുമെന്നും ഒക്ടോബറിൽ ആരംഭിക്കുന്ന പരിപാടികൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വരെ സജീവമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് വിഷയം ജനങ്ങൾക്കിടയിൽ സജീവമാണെങ്കിലും ഉത്തർപ്രദേശിൽ കോൺഗ്രസിന് ഇത് രാഷ്ട്രീയമായി എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Content Highlight:Ram Temple Fund Scam: Congress Set to Launch an Intensive Campaign in Uttar Pradesh from October.

 

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മാഗിയില്‍ പുഴുക്കള്‍: വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരിച്ച് നെസ്‌ലെ

ന്യൂദല്‍ഹി: പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാന്റായ നെസ്‌ലെ മാഗിയുടെ പാക്കറ്റില്‍ പുഴുക്കളെ കണ്ടെത്തിയതായി പരാതി....