12
October, 2026

A News 365Times Venture

12
Monday
October, 2026

A News 365Times Venture

നാഗാ യുവാവിന്റെ കാണാതായ തല കണ്ടെത്തുന്നത് വരെ പോസ്റ്റ്‌മോര്‍ട്ടം അനുവദിക്കില്ല: മണിപ്പൂര്‍ സര്‍ക്കാരിന് അന്ത്യശാസനവുമായി ഗോത്രസംഘടന

Date:

ഇംഫാല്‍: സായുധ സംഘം കൊലപ്പെടുത്തിയ നാഗാ യുവാവിന്റെ അറുത്ത് മാറ്റിയ തല കണ്ടത്താതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുവദിക്കില്ലെന്ന് നാഗാ ഗോത്ര സംഘടന. മണിപ്പൂരിലെ കാങ്‌പൊക്പി ജില്ലയില്‍ ശനിയാഴ്ച സായുധസംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 52 കാരനായ അജിന്‍ബോ എന്നയാളുടെ തല അറുത്ത് മാറ്റിയിരുന്നു.

കാണാതായ തല കണ്ടെത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 48 മണിക്കൂര്‍ സമയപരിധി നല്‍കിയിരിക്കുകയാണ് ജോയിന്റ് ട്രൈബ് കൗണ്‍സില്‍. മൃതദേഹം മണിപ്പൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഒക്ടോബര്‍ 11 ഞായറാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍, യുവാവിന്റെ ശരീരത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുവദിക്കില്ലെന്നും തലയറുത്തവര്‍ അദ്ദേഹത്തിന്റെ തലയെ യുദ്ധത്തില്‍ നേടിയ ഒരു ട്രോഫി പോലെ കൈവശം വെച്ചിരിക്കുകയാണെന്നും ജോയിന്റ് ട്രൈബ് കൗണ്‍സില്‍ പറഞ്ഞു.

2008ല്‍ കേന്ദ്രസര്‍ക്കാര്‍ 25 കുക്കി, സോമി സായുധസംഘടനകളുമായി ഒപ്പുവെച്ച സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍സ് കരാറിന്റെ സംരക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീകരരാണ് യുവാവിന്റെ തലയറുത്തതെന്നാണ് സംഘടന പറയുന്നത്.

ഒക്ടോബര്‍ പത്തിന് കുക്കി ഭൂരിപക്ഷമുള്ള കാങ്‌പോക്പി ജില്ലയില്‍ സായുധ സംഘം നടത്തിയ ആക്രമണത്തില്‍ അജിന്‍ബോ അടക്കം നാല് നാഗാ ഗ്രാമീണര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് മുന്‍പ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

അജിന്‍ബോയുടെ അറുത്ത് മാറ്റിയ തല കണ്ടെത്തി കുടുംബത്തിന് കൈമാറി മാന്യമായ രീതിയില്‍ സംസ്‌കരിക്കുന്നത് വരെ മറ്റുള്ളവരുടെ മൃതദേഹത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുവദിക്കില്ലെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.

‘ഭീകരര്‍ അദ്ദേഹത്തിന്റെ തലയെ ട്രോഫിയായി കൈകാര്യം ചെയ്യുമ്പോള്‍ മൃതദേഹാവശിഷ്ടങ്ങള്‍ കൂടുതല്‍ വികൃതമാക്കാന്‍ ഭരണകൂടത്തെ അനുവദിക്കി’, കൗണ്‍സില്‍ പറഞ്ഞു.

സമീപകാലത്ത് നടക്കുന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ മണിപ്പൂര്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരുമാണെന്ന് കൗണ്‍സില്‍ പറഞ്ഞു. സര്‍ക്കാര്‍ ഒപ്പ് വെച്ച കരാറിന്റെ സംരക്ഷണത്തില്‍ ഭീകരര്‍ ശിക്ഷാഭയമില്ലാതെ പ്രവര്‍ത്തിക്കുകയാണെന്നും നടപടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് ഈ കൂട്ടക്കൊലകളില്‍ സംസ്ഥാനത്തിനും പങ്കുണ്ടെന്ന നിലയിലേക്കും കാര്യങ്ങളെ എത്തിക്കുന്നുവെന്ന് കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു.

മണിപ്പൂരിലെ പ്രധാന നാഗാ സംഘടനയായ യുണൈറ്റഡ് നാഗാ കൗണ്‍സിലും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സുരക്ഷാസേനകളുടെ സാന്നിധ്യം ഏറ്റവും കൂടുതലുള്ള സാഹചര്യത്തിലും നാഗാ ഗ്രാമങ്ങള്‍ സംരക്ഷണമില്ലാതെ ആക്രമണങ്ങല്‍ക്ക് ഇരയാകുന്നതില്‍ യുണൈറ്റഡ് നാഗാ കൗണ്‍സില്‍ കടുത്ത നിരാശ രേഖപ്പെടുത്തി.

Content HIghlight:  No autopsy until Naga man’s missing head is found, Manipur governement told.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related