12
October, 2026

A News 365Times Venture

12
Monday
October, 2026

A News 365Times Venture

ഹൈദരാബാദിൽ ഭൂമി തർക്കത്തെ തുടർന്ന് പള്ളിയുടെ മതിൽ പൊളിച്ചു; എ.ഐ.എം.ഐ.എംന്റെ എം.എൽ.എ കസ്റ്റഡിയിൽ

Date:

ഹൈദരാബാദ്: ചിന്തൽമെട്ടിൽ ഭൂമി തർക്കത്തെ തുടർന്ന് പള്ളിയുടെ ഒരു ഭാഗം അധികൃതർ പൊളിച്ചു. സ്ഥലം ക്ഷേത്രത്തിന്റേതാണെന്ന ഒരു വിഭാഗത്തിന്റെ അവകാശവാദത്തെയും തുടർന്നുണ്ടായ തർക്കത്തെയും തുടർന്നാണ് സംഭവം.

സംഭവസ്ഥലത്ത് എ.ഐ.എം.ഐ.എം പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുകയും, തുടർന്നുണ്ടായ സംഘർഷാവസ്ഥയിൽ ബഹാദൂർപുര എം.എൽ.എ മുഹമ്മദ് മുബീനെ ഇന്ന് (ഒക്ടോബർ 12) പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഭൂമിയിൽ എന്തെങ്കിലും നടപടികൾ കൈക്കൊള്ളുന്നതിന് മുൻപായി എൻഡോവ്‌മെന്റ് വകുപ്പിന്റെ നേതൃത്വത്തിൽ വിശദമായ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് മുബീന്റെ നേതൃത്വത്തിൽ എ.ഐ.എം.ഐ.എം നേതാക്കളും പ്രവർത്തകരും മസ്ജിദ്-ഇ-മുഹമ്മദിയക്ക് മുന്നിൽ തടിച്ചുകൂടുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ കനത്ത പൊലീസ് കാവലിലും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും രാജേന്ദ്രനഗർ മണ്ഡലിലെ സ്ഥലത്തെത്തിയ റവന്യൂ അധികൃതർ തർക്കത്തിലിരുന്ന മതിൽ പൊളിച്ചുനീക്കുകയാണുണ്ടായത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ മേഖലയിൽ വിഷയം പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഈ മതിൽ പള്ളിയുടെ ഭാഗമാണെന്ന് ഒരു വിഭാഗവും ക്ഷേത്രഭൂമിയുടേതാണെന്ന് എതിർവിഭാഗവും പരസ്പരം വാദിച്ചു. തുടർന്ന് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെയാണ് അധികൃതർ വിന്യസിച്ചിരുന്നത്.

ഈ സ്ഥലത്ത് ഏകദേശം ഒന്നര വർഷം മുൻപാണ് ഈ പള്ളി നിർമ്മിച്ചതെന്ന് എ.ഐ.എം.ഐ.എം കോർപ്പറേറ്റർ മുഹമ്മദ് നവാസുദ്ദീൻ അഹമ്മദ് പറഞ്ഞു.

‘ഒന്നര വർഷം മുൻപേ തന്നെ ഇതിന്റെ അതിർത്തികൾ കൃത്യമായി തിട്ടപ്പെടുത്തിയതാണ്. എന്നാൽ ഇപ്പോൾ ഈ ഭൂമി തട്ടിയെടുക്കാനാണ് എൻഡോവ്‌മെന്റ് വകുപ്പ് ശ്രമിക്കുന്നത്,’ എന്ന് അദ്ദേഹം വിമർശിച്ചു.

കഴിഞ്ഞ ആഴ്ച പള്ളിയുടെ ഒരു ഭാഗം ഇടിച്ചുനിരത്താനായി ജെ.സി.ബി അടക്കമുള്ള യന്ത്രങ്ങൾ പ്രദേശത്ത് എത്തിച്ചതോടെയാണ് ഈ അതിർത്തി തർക്കം രൂക്ഷമായതെന്ന് അഹമ്മദ് പറഞ്ഞു. എന്നാൽ സ്ഥലം കൃത്യമായി അളന്നു തിട്ടപ്പെടുത്തണമെന്ന് അന്ന് എ.ഐ.എം.ഐ.എം നേതാക്കൾ ശക്തമായി നിലപാടെടുത്തതോടെ പൊളിക്കൽ താത്കാലികമായി നിർത്തിവെക്കുകയായിരുന്നു.

പ്രസ്തുത സ്ഥലം വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും പൂർണമായും നിയമപരമായ അനുമതികളോടെയാണ് പള്ളിയുടെ നിർമാണം പൂർത്തിയാക്കിയതെന്നും കോർപ്പറേറ്റർ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹൈദരാബാദ് പൊലീസ് കമ്മീഷണർ വി.സി. സജ്ജനാർക്കും മണ്ഡൽ റവന്യൂ ഓഫീസർക്കും ഇതിനകം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂമി തട്ടിയെടുക്കുന്ന മാഫിയകളുമായി ചേർന്ന് എൻഡോവ്‌മെന്റ് വകുപ്പ് ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം രൂക്ഷമായി കുറ്റപ്പെടുത്തി. ഈ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ ചിന്തൽമെറ്റ് സ്വദേശികളായ ഗുജ്ജർ ഗൗസ്, നരസിംഹ എന്നിവരാണെന്നും അദ്ദേഹം തുറന്നടിച്ചു.

പ്രതിഷേധത്തിനിടെ എം.എൽ.എ മുഹമ്മദ് മുബീനെയും ഒപ്പമുണ്ടായിരുന്ന അനുയായികളെയും പൊലീസ് ബലമായി കസ്റ്റഡിയിലെടുത്ത് രാംഗോപാൽപേട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായും അഹമ്മദ് വിശദീകരിച്ചു.

പൊളിക്കൽ നടപടികൾക്കായി എത്തിയ ഉദ്യോഗസ്ഥരോട് എം.എൽ.എ രോഷാകുലനായി സംസാരിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വന്നിട്ടുണ്ട്.
‘നേരത്തെ സർവേ നടത്തുമെന്ന് നിങ്ങൾ ഉറപ്പുതന്നതല്ലേ, ആ സംയുക്ത സർവേ ഇപ്പോൾ പൂർത്തിയായതാണോ എന്ന് വ്യക്തമാക്കൂ? സർവേ നടത്താതെ എങ്ങനെയാണ് മുന്നോട്ടുപോയി നടപടിയെടുക്കുക? ഇതിന്റെ നിയമപരമായ രേഖകളെല്ലാം ഞങ്ങളുടെ പക്കൽ ഭദ്രമാണ്,’ എന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം.

ഇതിനിടയിൽ, ‘പൊലീസ് ഗുണ്ടായിസം അവസാനിപ്പിക്കുക’ എന്ന് മുദ്രാവാക്യമുയർത്തി പ്രതിഷേധിച്ച നവാസുദ്ദീൻ അഹമ്മദിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുന്ന മറ്റൊരു വീഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

Content Highlight:Mosque wall demolished following a land dispute in Hyderabad; AIMIM MLA taken into custody.

 

 

 

 

 

 

 

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related