15
October, 2026

A News 365Times Venture

15
Thursday
October, 2026

A News 365Times Venture

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ആശ്വാസം; നോര്‍ക്ക-കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും തിരിച്ചറിയല്‍ കാര്‍ഡും യാഥാര്‍ത്ഥ്യമാകുന്നു: ഉത്തരവ് പ്രവാസി ലീഗല്‍ സെല്ലിന്റെ ഹരജിയില്‍

Date:

തിരുവനന്തപുരം: കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്ക് വലിയൊരു പ്രഖ്യാപനവുമായി സര്‍ക്കാര്‍. മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി ‘നോര്‍ക്ക റിട്ടേണി തിരിച്ചറിയല്‍ കാര്‍ഡും’, ഒപ്പം ‘നോര്‍ക്ക കെയര്‍ / നോര്‍ക്ക കെയര്‍ പ്ലസ്’ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. കേരളീയ പ്രവാസികാര്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എം. അഞ്ജന ഐ.എ.എസ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പ്രവാസി ലീഗല്‍ സെല്ലിന്റെ ഹരജിയിന്‍ മേലാണ് ഉത്തരവ്.

കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും പ്രവാസജീവിതം നയിച്ച് നാട്ടിലേക്ക് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികള്‍ക്കാണ് ഈ കാര്‍ഡ് നല്‍കുന്നത്. വെറും 200 രൂപ നിരക്കില്‍ 3 വര്‍ഷമാണ് കാര്‍ഡിന്റെ കാലാവധി. അര്‍ഹരായവരുടെ വിവരശേഖരണത്തിനും വിവിധ പുനരധിവാസ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും ഈ കാര്‍ഡ് ഉപകരിക്കും.

പുതിയ ഉത്തരവ് പ്രകാരം ‘നോര്‍ക്ക റിട്ടേണി തിരിച്ചറിയല്‍ കാര്‍ഡ്’ ഉടമകളെയും ‘നോര്‍ക്ക കെയര്‍ / നോര്‍ക്ക കെയര്‍ പ്ലസ്’ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗങ്ങളാക്കാന്‍ തത്വത്തില്‍ അനുമതിയായി. പദ്ധതിയുടെ നടത്തിപ്പ് ചുമതല നോര്‍ക്ക-റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കാണ്.

നിയമപോരാട്ടത്തിന്റെ വിജയം: കേരളത്തിന് പുറത്തുള്ള പ്രവാസികള്‍ക്കായി മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സുമായി ചേര്‍ന്ന് നോര്‍ക്ക കെയര്‍ പദ്ധതി നടപ്പിലാക്കിയിരുന്നെങ്കിലും, മടങ്ങിയെത്തിയ പ്രവാസികളെ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ചോദ്യം ചെയ്ത് പ്രവാസി ലീഗല്‍ സെല്‍ അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിക്കുകയും, റിട്ടേണികളെക്കൂടി പരിഗണിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഈ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

ഇന്‍ഷുറന്‍സ് പ്രീമിയം, പരിരക്ഷയുടെ പരിധി, മറ്റ് അര്‍ഹതാ മാനദണ്ഡങ്ങള്‍ എന്നിവ നിലവിലുള്ള പദ്ധതികളുടെ വ്യവസ്ഥകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള കരാറിനും അനുസൃതമായി നോര്‍ക്ക റൂട്ട്‌സ് അന്തിമമാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

Content Highlight: Relief for returning expatriates: ‘NORKA-Care’ health insurance scheme and identification cards become a reality – as per an order secured by the Pravasi Legal Cell.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കേന്ദ്രസര്‍ക്കാര്‍ ‘ദല്‍ഹിയെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയായി മാറ്റി’; അഭിജീത് ദീപ്‌കെ

ദല്‍ഹി: എസ്.ഐ.ആര്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍...