19
October, 2026

A News 365Times Venture

19
Monday
October, 2026

A News 365Times Venture

ഇറാനുമായുള്ള യുദ്ധം കൈകാര്യം ചെയ്തതില്‍ യു.എസിന് പരാജയം സംഭവിച്ചു: ജെ.ഡി. വാന്‍സ്

Date:

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം കൈകാര്യം ചെയ്യുന്നതില്‍ അമേരിക്കയ്ക്ക് ‘ധാരാളം തെറ്റുകളും അടിസ്ഥാന പരാജയങ്ങളും സംഭവിച്ചുവെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. സി.ബി.എസ് ടൗണ്‍ ഹാളില്‍ നടന്ന ഒരു പരിപാടിയിലാണ് സംഘര്‍ഷത്തിന്റെ വര്‍ദ്ധിച്ചുവരുന്ന മാനുഷികവും സാമ്പത്തികവുമായ ചെലവുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടവെ ജെ.ഡി വാന്‍സ് വെളിപ്പെടുത്തല്‍ നടത്തിയത്.

ഫെബ്രുവരി അവസാനം ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ മണിക്കൂറുകളില്‍ കുവൈത്തിലെ ഒരു സൈനിക കേന്ദ്രത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 21 അമേരിക്കന്‍ സേനാംഗങ്ങള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് കൊല്ലപ്പെട്ട ആറ് ആര്‍മി റിസര്‍വ് സൈനികരില്‍ ഒരാളായ മാസ്റ്റര്‍ സാര്‍ജന്റ് നികോള്‍ ആമറിന്റെ ഭര്‍ത്താവ് ജോയ് ആമറിന്റ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു ജെ.ഡി. വാന്‍സ്.

സൈനിക കേന്ദ്രത്തില്‍ വേണ്ടത്ര സുരക്ഷ ഇല്ലായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടത്തില്‍ നിന്നും ഉത്തരവാദിത്തം ആവശ്യപ്പെട്ടാണ് ജോയ് ആമര്‍ സംസാരിച്ചത്.

‘എന്റെ ഭാര്യ കൊല്ലപ്പെട്ടത് ഇറാന്റെ ഡ്രോണ്‍ ആക്രമണത്തിലാണെങ്കില്‍ പോലും അതിലേക്ക് നയിച്ചത് ഒരുപാട് തെറ്റുകളും അടിസ്ഥാന പരാജയങ്ങളുമാണ്’, ആമര്‍ പറഞ്ഞു.

ഇതിന് മറുപടി ആയാണ് വീഴ്ചകള്‍ ഉണ്ടായെന്ന് വാന്‍സ് സമ്മതിച്ചത്. പലപ്പോഴും വിവരങ്ങള്‍ തന്നിലേക്ക് ഏത്താറില്ലെന്നും ആദ്യമായാണ് ഇതിനെപ്പറ്റി കേള്‍ക്കുന്നതെന്നാണ് വാന്‍സ് പ്രതികരിച്ചത് ഓരോ വീഴ്ചയും അതീവഗൗരവത്തോടെ കാണുമെന്ന് വാന്‍സ് ഉറപ്പ് നല്‍കി.

അമേരിക്കന്‍ സൈനികരെ വിന്യസിപ്പിച്ച രീതിയും സൈന്യത്തിന്റെ സമീപനത്തിലെ പോരായ്മകള്‍ വെളിപ്പെടുത്തിയെന്നും വൈസ് പ്രസിഡന്റ് സമ്മതിച്ചു.

‘സൈനികരെ എവിടെയാണ് വിന്യസിച്ചിരുന്നത് എന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടെന്ന് എനിക്കറിയാം. അത് വലിയൊരു പിഴവായിരുന്നുവെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ മെച്ചപ്പെടാമായിരുന്നുവെന്നും ഞങ്ങള്‍ തിരിച്ചറിഞ്ഞു’, വാന്‍സ് പറഞ്ഞു.

വില കുറഞ്ഞ ഡ്രോണുകള്‍ ഉയര്‍ത്തുന്ന ഭീഷണി വര്‍ധിച്ചുവരുന്നുവെന്നും സൈനികരെ കൂടുതല്‍ ഫലപ്രദമായി സംരക്ഷിക്കാനും കൂടുതല്‍ ആള്‍നാശം ഒഴിവാക്കാനും അമേരിക്കന്‍ സൈന്യം തങ്ങളുടെ തന്ത്രങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും വാന്‍സ് പറഞ്ഞു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കത്തില്‍ പ്രതീക്ഷിച്ചിരുന്നതുപോലെ നിര്‍ണായക വിജയം നേടാന്‍ അമേരിക്കയ്ക്ക് ഇതുവരെ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍, ചില നിലകളില്‍ അമേരിക്ക ‘നിര്‍ണായക വിജയം നേടിയിട്ടുണ്ട്’ എന്നായിരുന്നു വാന്‍സിന്റെ വാദം. എന്നാല്‍, യുദ്ധത്തിന്റെ അന്തിമഫലം ഇറാന്റെ നടപടികളെയും ആശ്രയിച്ചിരിക്കുമെന്നും വാന്‍സ് പറഞ്ഞു.

ഭരണകൂടത്തിന്റെ തന്ത്രത്തെ ന്യായീകരിച്ച വാന്‍സ്, ഇറാന്‍ തങ്ങളുടെ ആണവ പദ്ധതി പുനര്‍നിര്‍മിക്കില്ലെന്ന കാര്യത്തില്‍ ‘അന്തിമവും ഉറച്ചതുമായ പ്രതിബദ്ധത ഇറാനില്‍നിന്ന് ഉറപ്പാക്കാനാണ്’ യു.എസ് ശ്രമിക്കുന്നതെന്നും വ്യക്തമാക്കി.

Content Highlight: Vance acknowledges ‘failures’ in US handling of Iran war.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related