20
October, 2026

A News 365Times Venture

20
Tuesday
October, 2026

A News 365Times Venture

അവര്‍ മരിച്ചതല്ല, കൊന്നതാണ്: ഫലസ്തീന്‍ ജനതയ്ക്ക് വേണ്ടി വീണ്ടും സംസാരിച്ച് പെപ് ഗ്വാര്‍ഡിയോള

Date:

അമ്മാന്‍: ഫലസ്തീന്‍ ജനത മരിച്ചതല്ല, അവരെ ഇസ്രഈല്‍ കൊന്നതാണെന്നും യുദ്ധത്തിന്റെ ഇരകള്‍ വെറും സംഖ്യകളല്ല, മറിച്ച് പേരുകളും കുടുംബങ്ങളും സ്വപ്‌നങ്ങളുമുള്ള ആളുകളാണെന്നും സ്പാനിഷ് ഫുട്‌ബോള്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ദുരിതാശ്വാസ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എ (UNRWA) പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹം ഫലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണ വീണ്ടും ആവര്‍ത്തിച്ചത്.

ഫലസ്തീന്‍ ജനത നേരിടുന്ന മാനുഷിക പ്രതിസന്ധിയെക്കുറിച്ചും അവിടുത്തെ കുട്ടികള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും ഗ്വാര്‍ഡിയോള സംസാരിച്ചു. ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം തുടര്‍ന്നും പ്രകടിപ്പിക്കണമെന്നും അവരുടെ ദുരിതങ്ങള്‍ക്ക് നേരെ ലോകം നിശബ്ദത പാലിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

‘അവര്‍ മരിച്ചതല്ല, അവര്‍ കൊല്ലപ്പെട്ടവരാണ്. അവര്‍ വെറും സംഖ്യകളല്ല, ആ ജീവനുകള്‍ക്ക് പേരുണ്ടായിരുന്നു, ഒരു മുഖമുണ്ടായിരുന്നു, ഒരു കുടുംബമുണ്ടായിരുന്നു. സ്വപ്‌നങ്ങളും ഓര്‍മകളുമുണ്ടായിരുന്നു. അവര്‍ അനുബന്ധ നാശനഷ്ടങ്ങളല്ല, അവര്‍ കുട്ടികളായിരുന്നു. പേരെടുത്തല്ലാതെ അവരെ വിളിക്കുമ്പോള്‍, വേദനകളെല്ലാം ഒളിപ്പിച്ചുവെക്കുന്ന ഒരു ഭാഷ നമ്മള്‍ സ്വീകരിക്കുകയാണ്. അവിടെ നമ്മുടെ മനുഷ്യത്വം നമുക്ക് നഷ്ടമാകുന്നു’, യു.എന്‍.ആര്‍.ഡബ്ല്യു.എയുടെ സ്പാനിഷ് അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയില്‍ പെപ് പറയുന്നു.

ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നതെന്ന് പറഞ്ഞ ഗാര്‍ഡിയോള ഗസയിലെ കുട്ടികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മാതാപിതാക്കളെ തെരഞ്ഞ് നടക്കുന്നതിന്റെയും പട്ടിണിയും ദുരിതവും അനുഭവിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കാണുന്നുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.

‘ജീവിക്കാന്‍ പഠിക്കാന്‍ ഒരു അവസരം കിട്ടുന്നതിന് മുന്നേ തന്നെ അവര്‍ക്ക് എല്ലാം നഷ്ടമാകുന്നത് നമ്മള്‍ കണ്ടു. വളര്‍ന്ന് കഴിഞ്ഞാലും അവര്‍ ജീവിക്കുന്നത് നരകത്തില്‍ തന്നെയാണ്. അങ്ങനെ അവര്‍ക്ക് മനുഷ്യനെന്ന പരിഗണന പോലും നിഷേധിക്കപ്പെടുകയാണ്’, അദ്ദേഹം പറഞ്ഞു.

ഓരോ മനുഷ്യരെയും പോലെ അവരുടെ ജീവിതത്തിനും വിലയുണ്ടെന്നത് മറക്കരുതെന്നും അതുകൊണ്ടുതന്നെ ഫലസ്തീനുള്ള ഐക്യദാര്‍ഢ്യത്തിന് ഒരിക്കലും അവധിയെടുക്കാനാവില്ലെന്നും ഗ്വാര്‍ഡിയോള പറഞ്ഞു.

‘ഇന്ന് വരെയുള്ള കണക്കനുസരിച്ച് ഗസയില്‍ ഇസ്രഈല്‍ സര്‍ക്കാര്‍ കൊന്നിരിക്കുന്നത് 74,000ലധികം മനുഷ്യരെയാണ്. അവര്‍ അങ്ങോട്ടുള്ള സഹായം തടയുന്നു. ഗസ തകര്‍ന്നുകിടക്കുമ്പോള്‍ വെസ്റ്റ് ബാങ്കിലെ മനുഷ്യര്‍ ഏല്ലാമുപേക്ഷിച്ചിറങ്ങാന്‍ നിര്‍ബന്ധിതരാകുന്നു’, പെപ് കൂട്ടിച്ചേര്‍ത്തു.

ദശലക്ഷക്കണക്കിന് വരുന്ന ഫലസ്തീനികളുടെ ദുരിതം ഇപ്പോള്‍ ആരംഭിച്ചതല്ലെന്നും പതിറ്റാണ്ടുകളായി കുടിയൊഴിപ്പിക്കലും വേദനയും നഷ്ടവും ദുഖവും ആഘാതങ്ങളും അനിശ്ചിതത്വവും അനീതിയുമെല്ലാം പേറി ജീവിക്കുന്നവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

‘എന്നിട്ടും അവര്‍ ജീവിക്കുന്നു. അവരുടെ അതിജീവനത്തെ ബഹുമാനിച്ചേ മതിയാകൂ. പക്ഷേ, അവര്‍ക്കങ്ങനെ ജീവിക്കേണ്ടതില്ല. തലമുറകളായി സഹിച്ചും അതീജീവിച്ചും ജീവിക്കേണ്ട ഗതി ആര്‍ക്കുമുണ്ടാവരുത്. ഒരു കുട്ടിയും അതിജീവിക്കേണ്ടതെങ്ങനെ എന്ന് മാത്രം പഠിച്ചുകൊണ്ടാവരുത് വളര്‍ന്നുവരേണ്ടത്’, അദ്ദേഹം പറഞ്ഞു.

യു.എന്.ആര്‍.ഡബ്ല്യൂ.എയ്ക്ക് തുടര്‍ന്നും പിന്തുണ നല്‍കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ അഭയാര്‍ഥികളുടെ അവകാശങ്ങള്‍, സ്വത്വം, ചരിത്രം എന്നിവ സംരക്ഷിക്കുന്നതില്‍ ഈ ഏജന്‍സി നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും അതിന്റെ പ്രവര്‍ത്തനം നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാനും ഇസ്രഈലിന്റെ നയങ്ങളെ വിമര്‍ശിക്കാനും ഗാസ യുദ്ധത്തോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ നിശബ്ദതയെ അപലപിക്കാനും ഫുട്‌ബോള്‍ ലോകത്തെ തന്റെ സ്വാധീനം ഉപയോഗിച്ചിട്ടുള്ള ഗ്വാര്‍ഡിയോളയുടെ മുന്‍ പ്രസ്താവനകളുടെ തുടര്‍ച്ചയായാണ് പുതിയ സന്ദേശം.

Content Highlight: Guardiola criticise Israeli policies, urges world not to stay silent over Gaza children’s suffering.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നാലെണ്ണം കൈവശം വെക്കാന്‍ ക്രെഡിറ്റ് കാര്‍ഡാണോ; തനിക്ക് നാല് വോട്ടര്‍ ഐഡിയുണ്ടെന്ന പ്രചാരണത്തിന് മറുപടിയുമായി പ്രകാശ് രാജ്

കോഴിക്കോട്: തനിക്ക് നാല് വോട്ടര്‍ ഐഡി കാര്‍ഡുണ്ടെന്ന പ്രചാരണത്തിന് മറുപടിയുമായി പ്രകാശ്...