25
October, 2026

A News 365Times Venture

25
Sunday
October, 2026

A News 365Times Venture

തങ്ങളെ പിന്തുടരാത്തവരോട് ബി.ജെ.പി പ്രതികാരം വീട്ടുന്നു: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്തുണയുമായി നസറുദ്ദീന്‍ ഷാ

Date:

കൊല്‍ക്കത്ത: സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യര്‍ഥികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി നടന്‍ നസറുദ്ദീന്‍ ഷാ. ബംഗാളില്‍ കൃത്രിമമാര്‍ഗങ്ങളിലൂടെ വിജയം നേടിയതിനുശേഷം, ബി.ജെ.പി അഥവാ ബ്ലഡി ജൂഠി (നുണ) പാര്‍ട്ടി അവരുടെ വിശ്വാസപ്രമാണങ്ങളോടും നയങ്ങളോടും യോജിക്കാത്തവരോട് പ്രതികാരം ചെയ്യാനുള്ള നീക്കത്തിലാണെന്നും അതിന്റെ പുതിയ ഇരകളാണ് ഫിലിംഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളെന്നും നസറുദ്ദീന്‍ ഷാ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

ഭരണകൂടത്തോട് ഉത്തരവാദിത്തം നിറവേറ്റാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണെന്നും നിരീക്ഷണത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

‘ഇപ്പോഴിതാ ഹോസ്റ്റലുകള്‍ ഒഴിയാനും ആവശ്യപ്പെട്ടിരിക്കുന്നു. തങ്ങള്‍ക്ക് അനുകൂലമായ നാണംകെട്ട പ്രചാരണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ ഒതുങ്ങാതെ, രാജ്യത്തിന്റെ ഭാവി ചലച്ചിത്രകാരന്മാരുടെ മനസ്സ് മാറ്റാനോ അവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനോ ആണ് ബി.ജെ.പി ഇപ്പോള്‍ ശ്രമിക്കുന്നത്. എന്നാല്‍ അതൊരിക്കലും നടക്കാന്‍ പോകുന്നില്ലെന്ന് എനിക്ക് ഉറപ്പുനല്‍കാനാകും’, അദ്ദേഹം പറഞ്ഞു.

ഈ യുവാക്കളാണ് ഭാവിയില്‍ തങ്ങളെക്കുറിച്ചും നമ്മുടെ രാജ്യത്തെക്കുറിച്ചും നാം ഇന്ന് കടന്നുപോകുന്ന സാഹചര്യങ്ങളെക്കുറിച്ചും സത്യം ലോകത്തോട് പറയാന്‍ പോകുന്നതെന്നും സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് വിവേകബുദ്ധിയുള്ള എല്ലാ പൗരന്മാരോടും നസറുദ്ദീന്‍ ഷാ അഭ്യര്‍ഥിച്ചു.

നേരത്തെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ചലചിത്ര സംവിധായിക പായല്‍ കപാഡിയ രംഗത്ത് വന്നിരുന്നു. വിദ്യാര്‍ഥികളെ ആക്രമിക്കുകയും വനിതാ വിദ്യാര്‍ഥികളോട് മോശമായി പെരുമാറുകയും ചെയ്തവര്‍ക്കെതിരെ നടപടി എടുക്കാത്ത സാഹചര്യത്തില്‍, വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതില്‍ തനിക്ക് കടുത്ത ഞെട്ടലും ആശങ്കയുമുണ്ടെന്ന് പായല്‍ കപാഡിയ പറഞ്ഞിരുന്നു.

ഒക്ടോബര്‍ 12 മുതല്‍ വൈസ് ചാന്‍സലര്‍ സന്തോഷ് അജ്‌മേരയ്‌ക്കെതിരെ അനിശ്ചിതകാല സമരത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍. കാമ്പസില്‍ നടന്ന ആക്രമസംഭവങ്ങളില്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ച് വി.സി രാജിവെക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

സെപ്റ്റംബര്‍ 27 ന് ഇൻസ്റ്റിറ്റ്യൂട്ടില്‍ ഒരു പരിപാടി നടത്തുകയായിരുന്ന ആര്‍.എസ്.എസ് അനുബന്ധ ഗ്രൂപ്പായ അഖില ഭാരതീയ ഗ്രഹക് പഞ്ചായത്തിലെ അംഗങ്ങളും വിദ്യാര്‍ത്ഥികളും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ഗ്രൂപ്പിലെ അംഗങ്ങള്‍ തങ്ങളെ ആക്രമിച്ചതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

ഒക്ടോബര്‍ 4 ന്, ബംഗിയ ഹിന്ദു ജാഗരണ്‍ മഞ്ചയിലെ അംഗങ്ങള്‍ എസ.ആര്‍.എഫ്.ടി.ഐയ്ക്ക് പുറത്ത് തടിച്ചുകൂടിയപ്പോള്‍ മറ്റൊരു ഏറ്റുമുട്ടലുണ്ടായി. അവര്‍ അകത്തേക്ക് പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് ചിലര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗേറ്റ് ബലമായി തുറക്കാന്‍ ശ്രമിച്ചു.

ഒക്ടോബര്‍ പതിനാറിന്, നവംബര്‍ 13 വരെ ഇന്‍സ്റ്റിറ്റിയൂട്ടിലെ ക്ലാസുകള്‍ നിര്‍ത്തിവെച്ചുകൊണ്ട് നോട്ടീസ് ഇറക്കിയിരുന്നു. വിദ്യാര്‍ഥികളോട് 24 മണിക്കൂറിനുള്ളില്‍ കാമ്പസ് വിടാനും നിര്‍ദേശമുണ്ടായിരുന്നു.

Content Highlight: Naseeruddin Shah backs SRFTI student protesters. ‘BJP trying to brainwash future filmmakers

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മെഗാ ഡാം പ്രൊജക്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു: അരുണാചലില്‍ സമരക്കാര്‍ക്കുനേരെ പൊലീസ് അതിക്രമം

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന സിയാങ് അപ്പര്‍ മള്‍ട്ടിപര്‍പ്പസ്...