27
October, 2026

A News 365Times Venture

27
Tuesday
October, 2026

A News 365Times Venture

പി.എസ്.സി ചെയർമാനെ നീക്കാനുള്ള മുൻ ഗവർണറുടെ ശുപാർശ കടുത്ത അമിതാധികാര പ്രയോഗം: പിണറായി വിജയൻ

Date:

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിൽ ആദ്യമായി കേരള പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് മുൻ ഗവർണർ രാഷ്ട്രപതിയോട് ശുപാർശ ചെയ്തത് കടുത്ത അമിതാധികാര പ്രയോഗമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

പി.എസ്.സി നടപടികൾ സംബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച അന്വേഷണ റിപ്പോർട്ട് പോലും പൂർത്തിയാകുന്നതിന് മുൻപാണ് ഈ നടപടിയുണ്ടായത്. ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ചെയർമാനോ അംഗങ്ങൾക്കോ എതിരെ ഇതുവരെ ഒരു വീഴ്ചയും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ ആർട്ടിക്കിൾ 163 പ്രകാരം കാബിനറ്റിന്റെ ഉപദേശനിർദേശങ്ങൾക്ക് അനുസരിച്ച് മാത്രമേ ഗവർണർക്ക് ഭരണനിർവഹണവുമായി ബന്ധപ്പെട്ട ഏത് തീരുമാനവും കൈക്കൊള്ളാൻ കഴിയൂ. എന്നിരിക്കെ മുൻ ഗവർണറുടെ ഈ നടപടി തികച്ചും വിചിത്രവും ഭരണഘടനാ വിരുദ്ധവുമാണ്. ആർട്ടിക്കിൾ 316 പ്രകാരം പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗങ്ങൾക്ക് ആറു വർഷത്തെ കാലാവധിയുണ്ടെന്നും പിണറായി വ്യക്തമാക്കി.

അംഗങ്ങളെ നീക്കം ചെയ്യണമെങ്കിൽ ആർട്ടിക്കിൾ 317 പ്രകാരമുള്ള കർശന നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. സുപ്രീം കോടതി അന്വേഷണ വിചാരണ നടത്തി റിപ്പോർട്ട് നൽകിയാൽ മാത്രമേ ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് അക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ. സുപ്രീംകോടതി വിധികളും സമീപകാലത്തെ കർണാടക ഹൈക്കോടതി വിധിയും പ്രകാരം മുൻ ഗവർണറുടെ ഈ നടപടി പകൽപോലെ വ്യക്തമായ നിയമധ്വംസനമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ന് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യുമെന്നാണ് വ്യക്തമാകുന്നത്. അതിനർത്ഥം അന്വേഷണം ഇപ്പോഴും പ്രാരംഭ ദിശയിലാണ് എന്ന് തന്നെയാണ്. ചോദ്യം ചെയ്യൽ പോലും ആരംഭിക്കാനിരിക്കുന്ന ഒരു ഘട്ടത്തിൽ ഏത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഗവർണർ ഇത്തരം ഒരു നിഗമനത്തിൽ എത്തിയത് എന്ന ചോദ്യം പ്രസക്തമാണെന്നും’ പിണറായി ചൂണ്ടിക്കാട്ടി.

അന്വേഷണ ഉദ്യോഗസ്ഥയിൽ നിന്ന് റിപ്പോർട്ട് വാങ്ങി മുൻ ഗവർണർ നേരിട്ട് രാഷ്ട്രപതിക്ക് അയച്ചു എന്നാണ് നേരത്തെ മാധ്യമ റിപ്പോർട്ടുകൾ വന്നത്. പ്രാരംഭ ഘട്ടത്തിലുള്ള ഒരു അന്വേഷണത്തിൽ എന്ത് റിപ്പോർട്ടാണ് അങ്ങനെ ഗവർണർ വാങ്ങിയതെന്ന് വ്യക്തമല്ല. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന സർക്കാരിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഈ നിയമലംഘനത്തിന് സംസ്ഥാന സർക്കാർ ഒരു കാരണവശാലും അംഗീകാരം നൽകരുതെന്നും അങ്ങനെ സംഭവിച്ചാൽ ഭാവിയിൽ നിരവധി വിഷയങ്ങളിൽ സമാനമായ ഇടപെടലുകൾ ആവർത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗവർണർമാരെ ഉപയോഗിച്ച് ബി.ജെ.പി സർക്കാർ നടത്തിവരുന്ന നിയമലംഘനങ്ങൾക്ക് കൂട്ടുനിന്നാൽ സർക്കാർ വലിയ വില കൊടുക്കേണ്ടി വരും. ഇത് സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തിന് തികച്ചും വിരുദ്ധമാണെന്നും പിണറായി വ്യക്തമാക്കി.

വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സംസ്ഥാന സർക്കാർ ഇതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മുൻ ഗവർണർ ഏകപക്ഷീയമായി സ്വീകരിച്ച ഈ അസാധാരണ നടപടി നിയമസഭ അടിയന്തരമായി ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight:Former Governor’s recommendation to remove the PSC Chairman is a gross overreach of authority: Pinarayi Vijayan.

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related