27
October, 2026

A News 365Times Venture

27
Tuesday
October, 2026

A News 365Times Venture

ഇത്രയും കാലം ഏകപക്ഷീയമായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു: തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ പരാജയത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് ചാനല്‍

Date:

ബെല്‍ഗ്രേഡ്: സെര്‍ബിയന്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സൈബീരിയന്‍ പ്രോഗ്രസീവ് പാര്‍ട്ടിയുടെ (എസ്.എന്‍.എസ്) പരാജയത്തിന് പിന്നാലെ ഏകപക്ഷീയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പൊതുജനങ്ങളോട് മാപ്പ് പറഞ്ഞ് സെര്‍ബിയന്‍ പൊതുമേഖലാ ചാനലായ ആര്‍.ടി.വി വൊയ്‌വൊദീന.

ഒക്ടോബര്‍ 26ന് നടന്ന തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്റ് ലിസ്റ്റ് 250ല്‍ 140ലധികം സീറ്റ് നേടി ഭരണമുറപ്പിച്ചിരുന്നു. മുന്‍ പ്രസിഡന്റ് അലക്‌സാന്‍ഡര്‍ വുസിച്ചിന്റ ഭരണകൂടം നേരിട്ട പ്രധാന വിമര്‍ശനം മാധ്യമങ്ങളെ നിയന്ത്രിക്കുന്നുവെന്നതായിരുന്നു.

സ്റ്റുഡന്റ് ലിസ്റ്റിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന മാധ്യമരംഗത്തെ അസന്തുലിതാവസ്ഥ പരിഹരിക്കുകയും പൊതുമേഖലാ പ്രക്ഷേപണ സ്ഥാപനങ്ങളെ രാഷ്ട്രീയ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു.

വുസിച്ചിനുള്ള പിന്തുണ ടെലിവിഷന്‍ ചാനലുകളിലും ടാബ്ലോയ്ഡുകളിലുമുള്‍പ്പെടെ മുഖ്യധാരാ മാധ്യമങ്ങളിലെല്ലാം പ്രകടമായിരുന്നു. എസ്.എന്‍.എസ് സംഘടിപ്പിച്ച വുസിച്ചിന്റെ ഒരു റാലി രാജ്യത്തെ 46 ടെലിവിഷന്‍ ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

തെരഞ്ഞെടുപ്പില്‍ സ്റ്റുഡന്റ് ലിസ്റ്റ് വിജയിച്ചതിനെത്തുടര്‍ന്നുള്ള ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്തുകൊണ്ടാണ് ആര്‍.ടി.വി തങ്ങളുടെ ന്യൂസ് ബ്രോഡ്കാസ്റ്റ് ആരംഭിച്ചത്. തലേദിവസം ഇതേ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ ചാനല്‍ തയ്യാറായിരുന്നില്ല.

‘വര്‍ഷങ്ങളോളം ഞങ്ങളുടെ കടമ നിറവേറ്റുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ഞങ്ങള്‍ മൗനം പാലിച്ചു, കണ്ടില്ലെന്ന് നടിച്ചു, സംഭവങ്ങള്‍ ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്തു, ചോദിക്കേണ്ട ചോദ്യങ്ങള്‍ ചോദിച്ചില്ല. അതിന് ഞങ്ങള്‍ പ്രേക്ഷകരോട് മാപ്പ് ചോദിക്കുന്നു,’ വാര്‍ത്താ അവതാരകന്‍ ഗോറാന്‍ എറോര്‍ പറഞ്ഞു.

വിവാദത്തെത്തുടര്‍ന്ന് ആര്‍ടിവിയുടെ ആക്ടിങ് എഡിറ്റര്‍ഇന്‍ചീഫ് നെനാദ് സാചിച്ച് രാജിവച്ചു. ഹംഗറിയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. വിക്ടര്‍ ഓര്‍ബന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അവിടുത്തെ പൊതുമേഖലാ ടെലിവിഷനും പ്രേക്ഷകരോട് ക്ഷമാപണം നടത്തിയിരുന്നു.

2016ല്‍ സെര്‍ബിയന്‍ പ്രോഗ്രസീവ് പാര്‍ട്ടിയുടെ ജീവനക്കാര്‍ ആര്‍.ടി.വി ഏറ്റെടുത്തതിനുശേഷം, ‘രാഷ്ട്രീയ കമ്മിസാര്‍മാരും’ ‘പ്രേക്ഷകരെ വിഷലിപ്തമാക്കിയ’ ആളുകളും മാധ്യമപ്രവര്‍ത്തനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും അവരെ ഒഴിവാക്കുന്നതിന് മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും ട്രേഡ് യൂണിയന്‍ ചീഫ് ട്രസ്റ്റി ഡാര്‍ക്കോ സ്പര്‍ പറഞ്ഞു.

മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ 180 രാജ്യങ്ങളില്‍ 104ാം സ്ഥാനമാണ് റിപ്പോട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്(ആര്‍.എസ്.എഫ്) നല്‍കിയത്. യൂറോപ്യന്‍ യൂണിയന്‍ബാള്‍ക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും പിന്നിലാണ് സെര്‍ബിയ. രാജ്യത്ത് മാധ്യമങ്ങളെ പൂര്‍ണമായി സര്‍ക്കാര്‍ വരുതിയിലാക്കുന്നതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആര്‍.എസ്.എഫ് പ്രതിനിധി പാവോള്‍ സലായ് പറഞ്ഞിരുന്നു.

Content Highlight:  Serbian TV apologizes to viewers after Vučić’s party loses the election.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related