27
October, 2026

A News 365Times Venture

27
Tuesday
October, 2026

A News 365Times Venture

കൗമാരക്കാരനെയും കുടുംബത്തെയും നഗ്നരാക്കി നടത്തിയ സംഭവം: പ്രതികളെ റോഡിലൂടെ നടത്തിച്ച് കൊല്‍ക്കത്ത പൊലീസ്

Date:

കൊല്‍ക്കത്ത: 13വയസുകാരിയെ ചുംബിച്ചെന്ന് ആരോപിച്ച് സദാചാര പൊലീസ് ചമഞ്ഞ് കൗമാരക്കാരനെയും കുടുംബത്തെയും റോഡിലൂടെ നഗ്നനാക്കി നടത്തിയ സംഭവത്തിലെ പ്രതികളെ അടിവസ്ത്രത്തില്‍ റോഡിലൂടെ നടത്തിച്ച് കൊല്‍ക്കത്ത പൊലീസ്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

കൊല്‍ക്കത്തയിലെ സര്‍സുനയില്‍ പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയെ ചുംബിച്ചുവെന്നാരോപിച്ച് കൗമാരക്കാരനെ ആക്രമിച്ച് തോക്കുചൂണ്ടി ഭീഷണിപ്പടുത്തി വിവസ്ത്രനാക്കി അമ്പത് മീറ്ററിലധികം ദൂരം തെരുവിലൂടെ നടത്തിയ്ക്കുകയായിരുന്നു. അയാളുടെ അച്ഛനെയും സുഹൃത്തിനേയും നഗ്നരാക്കി ഒപ്പം നടത്തിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ഇവരെ മര്‍ദിച്ചതും നഗ്നരാക്കി നടത്തിയതെന്നുമാണ് റിപ്പോര്‍ട്ട്. ആണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയനുസരിച്ച് നഗ്നനായി നടന്നില്ലെങ്കില്‍ മകനെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയെന്ന്‌ പറയുന്നു. ആണ്‍കുട്ടിയുടെ മാതാവിനെയും മര്‍ദിച്ചതായി പരാതിയുണ്ട്.

പിതാവിന്റെ പരാതിയില്‍ കേസെടുത്ത സര്‍സുന പൊലീസ് പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത് കേസിനാസ്പദമായ സംഭവം ‘പുനസൃഷ്ടിക്കാനായി’ അടിവസ്ത്രം മാത്രം ധരിപ്പിച്ച് റോഡിലൂടെ നടത്തുകയായിരുന്നു.

കൊലപാതകശ്രമം, ആക്രമണം, ഗുരുതരമായ ശാരീരിക ഉപദ്രവം, അന്യായമായി തടങ്കലില്‍ വെക്കല്‍, പിടിച്ചുപറി, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഇരയായവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയതായി പൊലീസ് പറയുന്നു.

ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയതായി പരാതിയിലുണ്ടെങ്കിലും ആയുധങ്ങള്‍ കണ്ടെത്തിയിട്ടില്ല.

Content Highlight: Naked parade case takes a turn: Kolkata cops ‘recreate’ crime scene, watch accused marched shirtless

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related