28
October, 2026

A News 365Times Venture

28
Wednesday
October, 2026

A News 365Times Venture

തെരഞ്ഞെടുപ്പില്‍ തോറ്റു: ബ്രസീല്‍ വിട്ട് ബോള്‍സോനാരോ: അമേരിക്ക വിസ അനുവദിക്കും

Date:

റിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ലുല ഡ സില്‍വയോട് പരാതിപ്പെട്ടതിന് പിന്നാലെ അമേരിക്കയിലേക്ക് പാലായനം ചെയ്ത് സെനറ്റര്‍ ഫ്‌ളാവിയോ ബോള്‍സോനാരോ. അദ്ദേഹം കുടുംബത്തോടൊപ്പം മിയാമിയിലാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അവര്‍ക്ക് പ്രവേശന വിസ നല്‍കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

പണമിടപാട് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി 24 മണിക്കൂറിനകം പാസ്‌പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന കോടതി ഉത്തരവ് പാലിക്കാതെയാണ് ബോള്‍സാനാരോയുടെ വിടവാങ്ങല്‍.

അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും രാജ്യം വിടാന്‍ ഉദ്ദേശമില്ലെന്നും പ്രതിപക്ഷത്തെ നയിക്കാന്‍ ഇവിടെ തന്നെ ഉണ്ടാവുമെന്നുമായിരുന്നു തിങ്കളാഴ്ച വരെ അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ തന്നെ അമേരിക്കയിലേക്ക് പറക്കുകയായിരുന്നു.

കോടതി ഉത്തരവിട്ടിട്ടും പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്ന് ഇയാളുടെ പാസ്‌പോര്‍ട്ടുകള്‍ ബ്രസീല്‍ അധികൃതര്‍ റദ്ദാക്കിയിരുന്നു. അതേസമയം, വിമാനത്താവളങ്ങളിലെ സാധാരണ ഇമിഗ്രേഷന്‍ വഴിയല്ല ബൊള്‍സൊനാരോ രാജ്യം വിട്ടതെന്ന് ബ്രസീല്‍ ഫെഡറല്‍ പൊലീസ് വ്യക്തമാക്കി.

എന്നാല്‍ ബൊള്‍സാനാരോയുടെ രാജ്യം വിടല്‍ തികച്ചും നാണംകെട്ട പ്രവൃത്തിയാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ പറഞ്ഞു. അഴിമതി കേസില്‍ കുറ്റം ചെയ്തിട്ടില്ലെങ്കില്‍ രാജ്യത്ത് തന്നെ നിന്ന് നിരപരാധിത്വം തെളിയിക്കുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നതെന്നും തെറ്റ് ചെയ്തവര്‍ മാത്രമാണ് ഇത്തരത്തില്‍ രഹസ്യമായി രാജ്യം വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബൊള്‍സൊനാരോ കുടുംബത്തിന് ബ്രസീല്‍ രണ്ടാം രാജ്യവും അമേരിക്ക ഒന്നാം രാജ്യവുമാണെന്നും ലുല പരിഹസിച്ചു. ഇവരെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ അമേരിക്ക ഗൂഢാലോചന നടത്തുകയാണെന്നും ലുല കൂട്ടിച്ചേര്‍ത്തു.

ബ്രസീല്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. മുന്‍ പ്രസിഡന്റ്‌റ് ജെയര്‍ ബൊള്‍സൊനാരോയും കുടുംബവും വേട്ടയാടപ്പെടുകയാണെന്ന് ട്രംപ് വാദിച്ചു.

എന്നാല്‍ തെരഞ്ഞെടുപ്പ് ക്രമക്കേടിന് തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. ട്രംപിന്റെ ഈ പ്രസ്താവനയും ബൊള്‍സൊനാരോക്ക് യു.എസ് നല്‍കുന്ന സംരക്ഷണവും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വന്‍ വിള്ളലുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് സമയത്ത് മെറ്റ അല്‍ഗോരിതം ബോള്‍സാനോരോയ്ക്ക് അനുകൂലമായി മാറ്റിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

Content Highlight: Lost the election: Bolsonaro leaves Brazil; US to grant visa

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related