28
October, 2026

A News 365Times Venture

28
Wednesday
October, 2026

A News 365Times Venture

ലക്ഷണക്കണക്കിന് ഫലസ്തീനികള്‍ക്ക്‌ വോട്ടില്ല: ഇസ്രഈല്‍ തെരഞ്ഞെടുപ്പ് ബാലറ്റ് പെട്ടിയിലെ വര്‍ണ വിവേചനം: ആംനസ്റ്റി ഇന്റര്‍നാഷണല്‍

Date:

 

ടെല്‍അവീവ്: ഇസ്രഈല്‍ തെരഞ്ഞെടുപ്പിനെ ബാലറ്റ് പെട്ടിയിലെ വര്‍ണ വിവേചനം എന്ന് വിശേഷിപ്പിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ യു.കെ. ഇസ്രഈലില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലസ്തീനികളോടുള്ള കടുത്ത വിവേചനമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് വരുന്ന ഫലസ്തീനികളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിയമങ്ങള്‍ നിര്‍മിക്കുന്ന ഈ തെരഞ്ഞെടുപ്പില്‍, ഇതേ മണ്ണില്‍ താമസിക്കുന്ന ഇസ്രഈലി കുടിയേറ്റക്കാര്‍ക്ക് വോട്ടവകാശം നല്‍കുമ്പോള്‍ ഫലസ്തീനികളെ പൂര്‍ണമായി മാറ്റിനിര്‍ത്തുകയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

ഗസ, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇസ്രഈലിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കഴിയുന്ന ദശലക്ഷക്കണക്കിന് ഫലസ്തീനികള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ല. എന്നാല്‍ നിയമവിരുദ്ധമായി ഈ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഇസ്രഈലി കുടിയേറ്റ കേന്ദ്രങ്ങളില്‍ പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കുകയും വോട്ട് ചെയ്യാന്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തും വെസ്റ്റ് ബാങ്കിലെ ഹെബ്രോന്‍ നഗരത്തില്‍ ഫലസ്തീനികളെ സ്വന്തം വീടുകളില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ആയിരക്കണക്കിന് ആളുകളെ ആട്ടിയോടിക്കുകയാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രതിനിധി ക്രിസ്റ്റ്യന്‍ ബെനഡിക്റ്റ് പ്രസ്താവനയില്‍ പറഞ്ഞു. 2025 ഒക്ടോബറിലെ താത്ക്കാലിക വെടിനിര്‍ത്തലിന് ശേഷവും ഗസയില്‍ 1,500-ലധികം ആളുകള്‍ കൊല്ലപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

തെരഞ്ഞെടുപ്പില്‍ വോട്ട് നേടുന്നതിനായി വിവിധ രാഷ്ട്രീയ കക്ഷികള്‍ ഫലസ്തീന്‍ വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളും വീടുകള്‍ തകര്‍ക്കുമെന്ന ഭീഷണികളും പരസ്യമായി ഉപയോഗിച്ചതായി ആംനസ്റ്റി റിസര്‍ച്ച് ഡയറക്ടര്‍ എറിക ഗുവേര റോസാസ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഫലം എന്തായാലും ബ്രിട്ടന്‍ ഇസ്രഈലിനോടുള്ള നിലപാട് ശക്തമാക്കണമെന്ന് ആംനസ്റ്റി ആവശ്യപ്പെട്ടു. ഇസ്രായേലിലേക്കുള്ള എല്ലാവിധ ആയുധക്കൈമാറ്റങ്ങളും അടിയന്തിരമായി നിര്‍ത്തലാക്കണമെന്നും അന്താരാഷ്ട്ര കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ ഇസ്രഈലി ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.

ഇസ്രഈലിന്റെ നിയമവിരുദ്ധ അധിനിവേശവും വംശഹത്യയും അവസാനിപ്പിക്കാന്‍ വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹായം എന്നിവയുള്‍പ്പെടെയുള്ള എല്ലാ നയതന്ത്ര-സാമ്പത്തിക ബന്ധങ്ങളും വിച്ഛേദിക്കുക, ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ട്, അന്താരാഷ്ട്ര നീതിന്യായ കോടതി എന്നിവയുടെ വിധികളെ പൂര്‍ണമായി പിന്തുണയ്ക്കുക. തുടങ്ങിയ കാര്യങ്ങളും ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ, റീജിയണല്‍ തലത്തില്‍ ലെബനന്‍, സിറിയ തുടങ്ങിയ അയല്‍രാജ്യങ്ങളിലെ ജനങ്ങളെയും ഇസ്രഈലിന്റെ നയങ്ങള്‍ ബാധിക്കുന്നുണ്ടെന്നും അന്താരാഷ്ട്ര സമൂഹം ഇസ്രഈലിന് മേല്‍ ശക്തമായ സാമ്പത്തിക-നയതന്ത്ര സമ്മര്‍ദം ചെലുത്തണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു. 120 അംഗങ്ങളുള്ള നെസെറ്റിലേക്ക് 73 ലക്ഷത്തിലധികം വോട്ടര്‍മാരാണ് ഇസ്രഈലില്‍ വോട്ട് രേഖപ്പെടുത്താന്‍ യോഗ്യരായിട്ടുള്ളത്.

Content Highlight: Hundreds of thousands of Palestinians have no vote: Racial discrimination at the Israeli election ballot box – Amnesty International

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related