29
October, 2026

A News 365Times Venture

29
Thursday
October, 2026

A News 365Times Venture

പശുവിനെ അറുത്തെന്ന കേസില്‍ മനുസ്മൃതി ഉദ്ധരിച്ചുകൊണ്ട്‌ കോടതി മുസ്‌ലിം യുവാക്കളെ ജീവപര്യന്തം ശിക്ഷിച്ചു

Date:

ഗാന്ധിനഗര്‍: പശുവിനെ അറുത്തതുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് മുസ്‌ലിം യുവാക്കളെ ജീവപര്യന്തം കഠിന തടവ് ശിക്ഷിക്കാന്‍ ഉത്തരവിടുന്നതിനിടെ ഗുജറാത്തിലെ ഒരു സെഷന്‍സ് കോടതി ‘മനുസ്മൃതി’യിലെ ശ്ലോകങ്ങള്‍ ഉദ്ധരിച്ചതായി റിപ്പോര്‍ട്ട്. ഗാന്ധി നഗര്‍ സെഷന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതിനിടെ മനുസ്മൃതിയിലെ വാചകങ്ങള്‍ ഉദ്ധരിച്ചത്.

‘പശുവിനെ പ്രപഞ്ചമാതാവായി കണക്കാക്കുന്നു. പ്രപഞ്ചമാതാവായി ആദരിക്കപ്പെടുന്ന പശുവില്‍ 33 കോടി ദേവതകള്‍ വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പശുക്കളെ സംരക്ഷിക്കുന്നത് മതപരവും കരുണാനിര്‍ഭരവുമായ ഒരു പ്രവൃത്തിയാണ്,’ എന്ന് ഒക്ടോബര്‍ 26 തിങ്കളാഴ്ച വിധി പ്രസ്താവിക്കവെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ബി.ആര്‍. രജ്പുത് പറഞ്ഞു.

മനുസ്മൃതിയില്‍ പശുവിനെ വെറുമൊരു മൃഗമായല്ല, മറിച്ച് തുല്യമായ ഒന്നായും ധര്‍മ്മത്തിന്റെ ‘അച്ചുതണ്ടായും’ ആണ് കണക്കാക്കുന്നതെന്നും സെഷന്‍സ് ജഡ്ജി പറഞ്ഞു.

2024 ഓഗസ്റ്റില്‍, 55,000 രൂപ വിലമതിക്കുന്ന 277 കിലോ പശു ഇറച്ചിയുമായി പൊലീസ് പിടി കൂടിയ യുവാക്കളെയാണ് ഇപ്പോള്‍ കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചിരിക്കുന്നത്. ‘ഗുജറാത്ത് മൃഗ സംരക്ഷണ (ഭേദഗതി) നിയമം’, ‘മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം’ എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ജുഹാപുരയില്‍ നിന്നുള്ള വസീം ഖുറേഷി, ബെഹ്റാംപുരയില്‍ നിന്നുള്ള മഹ്‌മദ് റഫീഖ് ഖുറേഷി, ഫത്തേവാദിയില്‍ നിന്നുള്ള അസ്ഫാക് ബഹേലിം എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ പ്രായമായതോ പാല്‍ തരാത്തതോ ആയ പശുക്കളെയും എരുമകളെയും കുറഞ്ഞ വിലയ്ക്ക് വാങ്ങി, കച്ചവട ആവശ്യത്തിനായി അറുക്കുകയായിരുന്നു പതിവ്.

‘പശു ഒരു അമ്മയെപ്പോലെയാണെന്ന് അറിഞ്ഞിട്ടും, അതിനെ അറുത്ത് ഗോമാംസം വില്‍ക്കാന്‍ ഇവര്‍ ശ്രമിച്ചു. അവര്‍ കൈയോടെ പിടിക്കപ്പെട്ടു. ഇത്തരക്കാര്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷ നല്‍കിയില്ലെങ്കില്‍, ഭൂമുഖത്തുനിന്ന് പശുക്കള്‍ അപ്രത്യക്ഷമാകും,’ എന്നും ജഡ്ജി ബി.ആര്‍. രജ്പുത് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Judge cites Manusmriti while sentencing 3 in cow slaughter case

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related