തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തിനിടയില്‍ എസ്.സി-എസ്.ടി വിദ്യാര്‍ത്ഥിയെ ജഡ്ജ് പരസ്യമായി അപമാനിച്ചെന്ന് പരാതി. സംഭവത്തില്‍ ബാലവകാശ കമ്മിഷനും വിദ്യാഭ്യാസ മന്ത്രിക്കും വനിതാ ശിശുക്ഷേമ മന്ത്രി മന്ത്രി ബിന്ദു കൃഷ്ണയ്ക്കും രക്ഷിതാക്കള്‍ പരാതി നല്കി. സ്കൂള്‍ കലോത്സവത്തിനിടെ കറുത്ത നിറം പറഞ്ഞും, കൂന് ഉണ്ടെന്ന് പറഞ്ഞും മൈക്കിലൂടെ അധിക്ഷേപിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം കാട്ടാക്കട ഗവണ്മെന്റ് വീരണകാവ് വി.എച്ച്.എസ്.എസിലെ വി.എച്ച.എസ്.ഇ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. ഒക്ടോബര്‍ 26ന് നടന്ന സ്ക്കൂള് കലോത്സവത്തില്‍ നാടോടിനൃത്ത വിധിനിര്ണയത്തിനെത്തിയ ജഡ്ജാണ് മകളെ അപമാനിച്ചതെന്ന് […]
Source link
നിറത്തിന്റെ പേരില്‍ എസ്.സി വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ കലോത്സവ ജഡ്ജ് അപമാനിച്ചു; പരാതിയുമായി മാതാപിതാക്കള്‍!
Date:




