29
October, 2026

A News 365Times Venture

29
Thursday
October, 2026

A News 365Times Venture

ആശുപത്രിയില്‍ അതിക്രമിച്ച് കയറി എസ്.എഫ്.ഐ ജില്ലാ നേതാക്കളെ അക്രമിച്ചു; എം.എസ്.എഫ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് നേതൃത്വം

Date:

മലപ്പുറം: എസ്.എഫ്.ഐ നേതാക്കളെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ കാണാന്‍ ആശുപത്രിയില്‍ എത്തിയ എസ്.എഫ്.ഐ നേതാക്കളെയാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചത്. സംഭവത്തില്‍ എസ്.എഫ്.ഐ പൊലീസില്‍ പരാതി നല്‍കി.

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സെക്രട്ടറി സഞ്ജീവ് ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ ശക്തമായി അപലപിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എം. ശിവപ്രസാദും സഞ്ജീവ് പി.എസും തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. എസ്.എഫ്.ഐ നേതാക്കളെ ക്രൂരമായി മര്‍ദിക്കുന്നത് ദൃശ്യത്തില്‍ കാണാം.

എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരടക്കമുള്ളവര്‍ ആക്രമണത്തിലുണ്ടായിരുന്നുവെന്നും സഞ്ജീവ് ആരോപിച്ചു. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ ഇന്നലെയായിരുന്നു (ബുധന്‍) ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്.

പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാകാത്ത നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് സഞ്ജീവ് പറഞ്ഞു. എസ്.എഫ്.ഐ സംസ്ഥാന അടിസ്ഥാനത്തില്‍ ഈ ഗുണ്ടകളെ ചെറുക്കുമെന്നും ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും സഞ്ജീവ് കൂട്ടിച്ചേര്‍ത്തു. എം.എസ്.എഫിന്റെ സംസ്ഥാന, ജില്ല നേതാക്കളടങ്ങുന്ന സംഘമാണ് ആക്രമണമഴിച്ചുവിട്ടതെന്നും ഏറെ ഭീകരമാണെന്ന് സജീവ് ചൂണ്ടിക്കാട്ടി.

Content Highlight: SFI district leaders attacked after intruders broke into the hospital; SFI leadership demands the arrest of MSF leaders

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇസ്രഈല്‍ തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികളുടെ മുന്നേറ്റം; നാല് അറബ് ലിസ്റ്റ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു!

ജറുസലേം: ഇസ്രഈല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികളുടെ മുന്നേറ്റത്തിന് പിന്നാലെ റാം...