29
October, 2026

A News 365Times Venture

29
Thursday
October, 2026

A News 365Times Venture

തൃശൂരിലെ ക്രിസ്ത്യന്‍ പള്ളിയെ ലക്ഷ്യമിട്ട് ജനം ടിവി; പാലയൂര്‍ പള്ളി ക്ഷേത്രം ആയിരുന്നെന്ന് സംഘി ചാനലിന്റെ അവകാശവാദം

Date:

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിന് സമീപമുള്ള പാലയൂര്‍ ക്രിസ്ത്യന്‍ പള്ളി മുമ്പ് ക്ഷേത്രമായിരുന്നെന്ന അവകാശ വാദവുമായി സംഘപരിവാര്‍ ടി.വി. ചാനലായ ജനം ടി.വി. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ഒരു പാഠപുസ്തകത്തില്‍ പറയുന്നുണ്ടെന്നും ചാനല്‍ അവകാശപ്പെടുന്നു.

കൈറ്റ് വിദ്യാഭ്യാസ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്തിട്ടുള്ള പതിനൊന്നാം ക്ലാസിലെ സിറിയക് വെസ്റ്റ് പാഠപുസ്തകത്തിലാണ് പരാമര്‍ശമുള്ളതെന്നാണ് ജനം ടി.വിയുടെ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്. പാലയൂരിലെ ബ്രാഹ്‌മണ ഇല്ലത്തെ ക്ഷേത്രവും കുളവും നിന്ന സ്ഥലത്താണ് പാലയൂര്‍ പള്ളി പണിഞ്ഞിരിക്കുന്നതെന്ന് ജനം ടി.വി ആരോപിക്കുന്നു.

സെന്റ് തോമസ് പാലയൂരില്‍ എത്തുകയും അത്ഭുതം കാട്ടിയപ്പോള്‍ അവിടുത്തെയുള്ള ബ്രാഹ്‌മണരൊക്കെ കൂട്ടമായിട്ട് ക്രൈസ്തവ മതത്തിലേക്ക് മതം മാറുകയും ചെയ്തു എന്ന് ഈ പാഠപുസ്തകത്തില്‍ തന്നെ പറയുന്നുവെന്നും ജനം ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ക്ഷേത്രമുള്ള സ്ഥാനത്താണ് പള്ളി പണിഞ്ഞതെന്ന തരത്തില്‍ 11-ാം ക്ലാസിലെ സിറിയക് വെസ്റ്റ് ടെക്‌സ്റ്റ് ബുക്കില്‍ പരാമര്‍ശമൊന്നുമില്ലെന്ന് ഡൂള്‍ന്യൂസ് നടത്തിയ പരിശോധയില്‍ കണ്ടെത്തി. പാലയൂരില്‍ പള്ളി പണിഞ്ഞു എന്ന് മാത്രമാണ് ടെക്സ്റ്റ് ബുക്കില്‍ പറയുന്നത്. പാലയൂരില്‍ ക്ഷേത്രമുണ്ടായിരുന്ന ഇടത്ത് പള്ളി പണിഞ്ഞു എന്നതരത്തില്‍ ടെക്സ്റ്റ് ബുക്കിലെ പാഠഭാഗത്ത് പറയുന്നില്ല.

‘വിശുദ്ധ തോമാശ്ലീഹാ ഇന്ത്യയില്‍ എത്തിയപ്പോള്‍, പാലയൂര്‍ പ്രധാനമായും ബ്രാഹ്‌മണര്‍ അധിവസിച്ചിരുന്ന ഒരു പ്രദേശമായിരുന്നു. അവിടെ ബ്രാഹ്‌മണര്‍ക്ക് ഒരു ക്ഷേത്രവും അതിനോട് ചേര്‍ന്ന് ഒരു കുളവും ഉണ്ടായിരുന്നു. ഈ കുളത്തില്‍ വെച്ച് വിശുദ്ധ തോമാശ്ലീഹാ ഒരു അത്ഭുതം പ്രവര്‍ത്തിക്കുകയും, തുടര്‍ന്ന് 32 ബ്രാഹ്‌മണ കുടുംബങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്തു.

ശങ്കരപുരി, പാക്കലോമറ്റം, കല്ലിയാങ്കാവ്, നെടുമ്പള്ളി തുടങ്ങിയ കുടുംബങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അവര്‍ അവിടെ ഒരു പള്ളി സ്ഥാപിച്ചു. പാലയൂര്‍ ഒരു വ്യാപാര കേന്ദ്രം കൂടിയായിരുന്നു. പട്ടണത്തിന് സമീപം ഒരു ജൂത കോളനിയും ഉണ്ടായിരുന്നു. പാലയൂരിലെ പള്ളിക്ക് ഒരു പ്രത്യേകതയുണ്ട്. രണ്ടായിരം വര്‍ഷത്തെ തുടര്‍ച്ചയായ ചരിത്രമുള്ള ഈ പള്ളി, ശ്ലീഹാ ആദ്യമായി അത് സ്ഥാപിച്ച അതേ സ്ഥലത്തുതന്നെയാണ് ഇന്നും നിലകൊള്ളുന്നത്,’ എന്നാണ് പുസ്തകത്തിന്റെ 110-ാം പേജില്‍ പാലയൂരിനെക്കുറിച്ച് പറയുന്നത്.

നേരത്തെ വെളാങ്കണ്ണി ക്രൈസ്തവ ദേവാലയം മുരുകന്റെ ക്ഷേത്രമാണെന്ന് ഹിന്ദുത്വ പ്രചാരകന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തൃശൂരിലെ പാലയൂര്‍ ക്രിസ്ത്യന്‍ പള്ളിയില്‍ സംഘപരിവാര്‍ ചാനല്‍ അവകാശവാദം ഉന്നയിക്കുന്നത്.

ഹിന്ദുത്വ ആശയ പ്രചാരണം നടത്തുന്ന ഇന്ത്യ ലൈവ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വേളാങ്കണ്ണി മുരുക ക്ഷേത്രമാണെന്ന് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി അവകാശപ്പെട്ടത്. വേളാങ്കണ്ണി എന്നത് വേല്‍ എടുത്തുനില്‍ക്കുന്ന മുരുകനേയും മടിയില്‍ വെച്ചിരിക്കുന്ന പാര്‍വതിയാണെന്നും ഗുരുമൂര്‍ത്തി അവകാശപ്പെട്ടിരുന്നു.

‘വേലാം കന്നി, വേലേന്തിയ കന്നിയാണ്. അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടില്‍ ജനിച്ച മേരി കുട്ടിയെയും പിടിച്ച് നില്‍ക്കുന്നത്. ആദ്യം ഹിന്ദുക്കള്‍ വന്ന് കൂടുന്നൊരു സ്ഥലം കണ്ടെത്തുക, എന്നിട്ടവിടെ കുരിശ് വെക്കുക എന്നാണ്,’ ഗുരുമൂര്‍ത്തി ആരോപിച്ചിരുന്നു.

ഗുരുമൂര്‍ത്തിയുടെ ആരോപണത്തെ ഗവേഷകനും എഴുത്തുകാരനുമായ ടി.എസ് ശ്യാം കുമാര്‍ പിന്നീട് വിമര്‍ശിക്കുകയും ചെയ്തു. വേളാങ്കണ്ണി മുരുക ക്ഷേത്രമാണെങ്കില്‍ തിരുപ്പതി ക്ഷേത്രം ആദിവാസികളുടേതാണെന്ന് സ്‌കന്ദപുരാണത്തില്‍ പരാമര്‍ശമുണ്ടെന്നും അത്തരം ക്ഷേത്രങ്ങള്‍ ബ്രാഹ്‌മണര്‍ ആദിവാസികള്‍ക്ക് വിട്ട് കൊടുക്കണമെന്നുമാണ് ഗുരുമൂര്‍ത്തിക്ക് ശ്യാം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കിയത്.

‘വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രമാണെന്ന് ഏതോ ഒരു മൂര്‍ത്തി പറഞ്ഞു നടക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ തിരുപ്പതി ക്ഷേത്രം ആദിവാസികളുടെയാണെന്ന് സ്‌കന്ദപുരാണത്തില്‍ പരാമര്‍ശമുണ്ട്. അത്തരം ക്ഷേത്രങ്ങള്‍ ബ്രാഹ്‌മണര്‍ ഒഴിഞ്ഞു ആദിവാസി ഗോത്രജനതയ്ക്കു വിട്ടു കൊടുക്കുകയാണ് വേണ്ടത്,’ എന്നാണ് ശ്യാം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

Content Highlight: Sangh Parivar Channel Janam TV’s Allegations about Palayoor Christian Church in Thrissur District

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇസ്രഈല്‍ തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികളുടെ മുന്നേറ്റം; നാല് അറബ് ലിസ്റ്റ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു!

ജറുസലേം: ഇസ്രഈല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികളുടെ മുന്നേറ്റത്തിന് പിന്നാലെ റാം...

മരം വെട്ടിനെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് മൂന്ന് പേരുടെ കൊലപാതകത്തിൽ; മണിപ്പൂരിൽ വീണ്ടും സംഘർഷം

ഇംഫാൽ: കുറച്ചുകാലമായി നിലനിന്നിരുന്ന സമാധാന അന്തരീക്ഷം തകർത്ത് മണിപ്പൂരിലെ കുക്കി-മെയ്തെയ് വിഭാഗങ്ങൾ...