29
October, 2026

A News 365Times Venture

29
Thursday
October, 2026

A News 365Times Venture

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം സങ്കുചിത രാഷ്ട്രീയം; ഇടതുപക്ഷ ലേബലിലുള്ള വ്യക്തിഹത്യ ഇടതുപക്ഷ രീതിയല്ലെന്ന് പി. ജയരാജൻ

Date:

തിരുവനന്തപുരം: മലയാള നടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡി.വൈ.എഫ്.ഐ , എസ്.എഫ്.ഐ നേതാക്കളെയും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം നേതാവ് പി. ജയരാജൻ.

ഇത്തരം നീക്കങ്ങൾ അത്യന്തം അപലപനീയമാണെന്നും കലയെയും കലാകാരന്മാരെയും ചേർത്തുപിടിക്കുന്നതാണ് കമ്യൂണിസ്റ്റ് സംസ്കാരമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുൻപുണ്ടായ വിഷയം അന്നുതന്നെ പരസ്പരം സംസാരിച്ച് പൂർണമായും പരിഹരിക്കപ്പെട്ട ഒന്നാണെന്ന് പി. ജയരാജൻ ചൂണ്ടിക്കാട്ടി.

‘സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി സഖാവ് റഫീഖും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും പൊതുസമൂഹത്തിന് മുന്നിലുള്ളതാണ്. ആ അധ്യായം അവസാനിച്ചിട്ടും തീർന്നുപോയ ഒരു തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി, ആ മഹാനടനെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത് വ്യക്തമായ നിക്ഷിപ്ത താത്പര്യങ്ങളോടെയാണെന്ന്’ അദ്ദേഹം വിമർശിച്ചു.

മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ലെന്നും, അദ്ദേഹം ഈ നാടിന്റെയാകെ പൊതുസ്വത്താണെന്നും ജയരാജൻ ഓർമിപ്പിച്ചു.

അദ്ദേഹത്തെ സന്ദർശിക്കുന്നതും സൗഹൃദം പങ്കുവെക്കുന്നതും ഏതെങ്കിലും രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിൽ അളക്കേണ്ട ഒന്നല്ല. പുരോഗമന വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കൾ മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹത്തെ സന്ദർശിച്ചത്. ഇതിനെപ്പോലും വിവാദമാക്കുന്നത് സങ്കുചിത രാഷ്ട്രീയ ബോധമാണെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തിൽ ജനാധിപത്യത്തിനുവേണ്ടിയും കാവിവത്കരണത്തിനെതിരെയും പോരാടി അംഗീകാരം നേടിയ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളെ കാണാൻ അദ്ദേഹം ആഗ്രഹിച്ചത് തന്നെ ആ പ്രസ്ഥാനങ്ങൾക്കുള്ള വലിയ അംഗീകാരമാണെന്നും കുറിപ്പിൽ പറയുന്നു.

ഇടതുപക്ഷത്തിന്റെ ലേബലിൽ നിന്നുകൊണ്ട് ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ലെന്ന് അദ്ദേഹം കർശനമായി ഓർമിപ്പിച്ചു.

രാഷ്ട്രീയ ശത്രുക്കൾക്ക് അവസരമൊരുക്കാനും പൊതുസമൂഹത്തിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനും ചിലർ നടത്തുന്ന അജണ്ട തിരിച്ചറിയപ്പെടേണ്ടതുണ്ട്. തെറ്റായ പ്രചാരണങ്ങളിൽ പെട്ടുപോയിട്ടുള്ളവർ അതിൽനിന്ന് എത്രയും വേഗം പിന്തിരിയണമെന്നും മലയാളത്തിന്റെ മഹാനടനെതിരെയുള്ള അനാവശ്യമായ സൈബർ ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും പി. ജയരാജൻ ആവശ്യപ്പെട്ടു.

Content Highlight:Cyberattack against Mammootty is driven by narrow-minded politics; character assassination under a ‘Left’ label is not the Left’s way, says P. Jayarajan.

 

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മരം വെട്ടിനെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് മൂന്ന് പേരുടെ കൊലപാതകത്തിൽ; മണിപ്പൂരിൽ വീണ്ടും സംഘർഷം

ഇംഫാൽ: കുറച്ചുകാലമായി നിലനിന്നിരുന്ന സമാധാന അന്തരീക്ഷം തകർത്ത് മണിപ്പൂരിലെ കുക്കി-മെയ്തെയ് വിഭാഗങ്ങൾ...