31
October, 2026

A News 365Times Venture

31
Saturday
October, 2026

A News 365Times Venture

മഹാരാഷ്ട്ര: എം.എല്‍.സി തെരഞ്ഞെടുപ്പിന് പിന്നാലെ ആരംഭിച്ച ബി.ജെ.പി – ശിവസേന ഭിന്നത ശക്തമാവുന്നു

Date:

മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ (എം.എല്‍.സി) തിരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പിയും സഖ്യ കക്ഷി ശിവസേനയും തമ്മില്‍ ആരംഭിച്ച രാഷ്ട്രീയ തര്‍ക്കങ്ങള്‍ കൂടുതല്‍ ശക്തമാവുന്നു. തെരഞ്ഞെടുപ്പില്‍ നാഗ്പൂര്‍ ഗ്രാജ്വേറ്റ് മണ്ഡലം ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ ബി.ജെ.പിയും ശിവസേനയും ഭാഗമായ മഹായുതി സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ബി.ജെ.പിയും ശിവസേനയും പരസ്പരം കുറ്റപ്പെടുത്തിയിരുന്നു. മഹായുതി നേതൃത്വത്തില്‍ മാറ്റം വരുത്തണമെന്ന് ശിവസേന ആവശ്യപ്പെടുകയും ചെയ്തു.

വിദ്യാര്‍ത്ഥികളുടെയും തൊഴില്‍രഹിതരായ യുവാക്കളുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ‘മഹായുതി’ സഖ്യത്തിന്റെ നിലവിലെ നേതൃത്വം പരാജയപ്പെട്ടുവെന്ന് ശിവസേന ആരോപിച്ചു. സഖ്യത്തിന്റെ നേതൃത്വം ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ ഏല്‍പ്പിക്കണമെന്നും ശിവസേന ആവശ്യപ്പെടുന്നു.

2024-ല്‍ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലാണ് മഹായുതി അധികാരത്തില്‍ വന്നതെന്നും, അതിനാല്‍ സര്‍ക്കാരിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി അദ്ദേഹമാണെന്നും ശിവസേന അഭിപ്രായപ്പെടുന്നു. നേതൃത്വത്തില്‍ മാറ്റം വേണമെന്ന ശിവസേനയുടെ ആവശ്യത്തോട് ബി.ജെ.പി എതിര്‍ത്ത് പ്രകടിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബി.ജെ.പി, ശിവസേന, എന്‍.സി.പി എന്നിവയാണ് മഹായുതിയില്‍ ഭാഗമായ പാര്‍ട്ടികള്‍. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ മൂന്നെണ്ണവും പ്രതിപക്ഷ സഖ്യമായ ‘മഹാ വികാസ് അഘാഡി’ (എം.വി.എ) നേടിയതോടെ ഭരണസഖ്യത്തിനുള്ളില്‍ ഭിന്നത വരികയായിരുന്നു.

മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളുടെ പേരില്‍ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ ബി.ജെ.പി വക്താവ് നവ്നാഥ് ബാന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ ശിവസേന നേതാവ് നീലേഷ് റാണെ പ്രതിഷേധമറിയിച്ചു. സ്വന്തം പരിധിയില്‍ നിന്ന് സംസാരിക്കാന്‍ അദ്ദേഹം ബാനിനോട് ആവശ്യപ്പെട്ടു.

‘നവ്നാഥ് ബാന്‍, ഷിന്‍ഡെ സാഹിബിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ സ്വന്തം പരിധിയില്‍ നില്‍ക്കുക. നിങ്ങളുടെ നിലവാരത്തിന് അതീതമായാണ് നിങ്ങള്‍ സംസാരിക്കുന്നത്,’ റാണെ പറഞ്ഞു.

പൂനെ, നാഗ്പൂര്‍ ഗ്രാജ്വേറ്റ്സ് മണ്ഡലങ്ങളിലെ ബി.ജെ.പി പരാജയങ്ങള്‍ക്ക് പിന്നാലെയായിരുന്നു മുഖ്യമന്ത്രി ഫഡ്നാവിസിന്റെ അടുത്ത അനുയായിയായ നവ്നാഥ് ബാന്‍, ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ വിമര്‍ശിച്ചത്.

കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് പിന്നാലെ, മഹായുതിക്കുള്ളില്‍ എന്തെങ്കിലും ‘ശകുനിമാമന്മാര്‍’ (ചതിക്കുന്നവര്‍) ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ബിജെപി നേതാവും മന്ത്രിയുമായ നിതേഷ് റാണെ വ്യാഴാഴ്ച പറഞ്ഞിരുന്നു. ശിവസേന നേതാവ് നീലേഷ് റാണെയുടെ സഹോദരന്‍ കൂടിയാണ് നിതേഷ് റാണെ.

പൂനെ ഗ്രാജ്വേറ്റ്സ്, നാഗ്പൂര്‍ ഗ്രാജ്വേറ്റ്സ്, ഛത്രപതി സംഭാജിനഗര്‍ ഗ്രാജ്വേറ്റ്സ്, പൂനെ ടീച്ചേഴ്സ്, അമരാവതി ടീച്ചേഴ്സ് എന്നീ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബര്‍ 23-നാണ് നടന്നത്. ഒക്ടോബര്‍ 28-നായിരുന്നു ഫലപ്രഖ്യാപനം.

നാഗ്പൂര്‍ ഗ്രാജ്വേറ്റ്സ് സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍, പൂനെ, ഛത്രപതി സംഭാജിനഗര്‍ ഗ്രാജ്വേറ്റ്സ് സീറ്റുകള്‍ എന്‍സിപി (എസ്.പി) സ്വന്തമാക്കി. പൂനെ ടീച്ചേഴ്സ് സീറ്റ് ബിജെപിയും അമരാവതി ടീച്ചേഴ്സ് സീറ്റ് ശിവസേനയും നേടി.

Content Highlight: Rift in Mahayuti-BJP accuses Shinde Sena of costing it a council poll sweep in Maharashtra

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related