31
October, 2026

A News 365Times Venture

31
Saturday
October, 2026

A News 365Times Venture

ഗിഗ് വര്‍ക്കര്‍മാരുടെ ക്ഷേമത്തിനായുള്ള ബോര്‍ഡില്‍ ആര്‍.എസ്.എസ് ബന്ധമുള്ളവര്‍; സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി അടക്കമുള്ള സംഘടനകളുടെ പ്രതിനിധികളില്ല

Date:

ന്യൂദല്‍ഹി: ഇന്ത്യയിലെ അസംഘടിത തൊഴിലാളികളുടെയും ഗിഗ് വര്‍ക്കര്‍മാരുടെയും ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച പുതിയ ബോര്‍ഡില്‍ ആര്‍.എസ്.എസ് ബന്ധമുള്ള സംഘടനകള്‍ക്കാണ് കൂടുതല്‍ പ്രാതിനിധ്യമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ അംഗീകൃത ട്രേഡ് യൂണിയനുകളില്‍ ഭൂരിഭാഗത്തിനും ഈ ബോര്‍ഡില്‍ യാതൊരു പ്രാതിനിധ്യവും ലഭിച്ചിട്ടില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

‘കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി’ പ്രകാരം രൂപീകരിച്ച നാഷണല്‍ സോഷ്യല്‍ സെക്യൂരിറ്റി ബോര്‍ഡിലാണ് ഇപ്പോള്‍ ആര്‍.എസ്.എസ് ബന്ധമുള്ളവരെ കുത്തിക്കയറ്റയത്. ഈ ബോര്‍ഡ് നിലവില്‍ വന്നതായി തൊഴില്‍ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഗിഗ് തൊഴിലാളികള്‍ നേരിടുന്ന സാമൂഹിക സുരക്ഷാ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിനായി ക്ഷേമപദ്ധതികള്‍ ആസൂത്രണം ചെയ്യുക, അവ നിരീക്ഷിക്കുക, ശുപാര്‍ശകള്‍ നല്‍കുക എന്നിവയാണ് ഈ ബോര്‍ഡിന്റെ ചുമതല.

ബോര്‍ഡിലേക്ക് സര്‍ക്കാര്‍ 40 അംഗങ്ങളെ നാമനിര്‍ദേശം ചെയ്തിരുന്നു. മൂന്ന് വര്‍ഷത്തേക്കാണ് ഇവരെ നാമനിര്‍ദേശം ചെയ്തത്. ബോര്‍ഡില്‍ തൊഴിലാളി പ്രതിനിധികള്‍ക്കായി ഏഴ് പേരും തൊഴിലുടമകളുടെ പ്രതിനിധികള്‍ക്കായി ഏഴ് പേരുമാണുള്ളത്. ബാക്കിയുള്ള അംഗങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും പാര്‍ലമെന്റില്‍ നിന്നും ഉള്ളവരാണ്.

തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കുമായി നീക്കിവെച്ച 14 സീറ്റുകളില്‍ ആറെണ്ണവും ആര്‍.എസ്.എസുമായി ബന്ധമുള്ള ഭാരതീയ മസ്ദൂര്‍ സംഘ് (ബി.എം.എസ്), ലഘു ഉദ്യോഗ് ഭാരതി (എല്‍.യു.ബി) എന്നീ സംഘടനകള്‍ക്കാണ് ലഭിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴിലാളി വിഭാഗത്തില്‍, ആര്‍.എസ്.എസ് അനുകൂല ട്രേഡ് യൂണിയനായ ബി.എം.എസിന് ഏഴ് സീറ്റുകളില്‍ മൂന്നെണ്ണം ലഭിച്ചു. തൊഴിലുടമകളുടെ വിഭാഗത്തില്‍, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന, ആര്‍.എസ്.എസുമായി ബന്ധമുള്ള മറ്റൊരു സംഘടനയായ ലഘു ഉദ്യോഗ് ഭാരതിക്ക് ഏഴ് സീറ്റുകളില്‍ മൂന്നെണ്ണം ലഭിച്ചു.

സര്‍ക്കാര്‍ അംഗീകരിച്ച 12 ട്രേഡ് യൂണിയനുകളില്‍ ഭൂരിഭാഗത്തെയും ഈ ബോര്‍ഡില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ ആരും ബോര്‍ഡിലില്ല.

സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിന്റെ കാര്യത്തിലും വിവേചനമുണ്ട്. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബോര്‍ഡിലെ ഈ അംഗങ്ങളെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: RSS outfits at newly formed national board for gig workers, recognised unions shut out

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related