31
October, 2026

A News 365Times Venture

31
Saturday
October, 2026

A News 365Times Venture

നെതന്യാഹുവിനെ പുറത്താക്കാന്‍ ഇത്തിരി ധൈര്യം കാണിക്കൂ: അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കൂ: വെല്ലുവിളിച്ച് ഫലസ്തീന്‍ പാര്‍ലമെന്റ് അംഗം

Date:

 

ജറുസലേം: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കാന്‍ മുന്‍ ജനറലും പ്രതിപക്ഷ നേതാവുമായ ഗാഡി ഐസന്‍കോട്ട് രാഷ്ട്രീയ ധൈര്യം കാണിക്കണമെന്ന് ഫലസ്തീന്‍ വംശജനായ നെസെറ്റ് അംഗം അഹ്‌മദ് തിബി.

അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷം മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രമുഖ മാധ്യമമായ മിഡില്‍ ഈസ്റ്റ് ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തിബിയുടെ വെല്ലുവിളി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍ പ്രധാനമന്ത്രി യെത്ജാക് റാബിന്‍ സ്വീകരിച്ചതുപോലെയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ഇക്കാലത്തും അത്യന്താപേക്ഷിതമാണെന്ന് തഅല്‍ പാര്‍ട്ടി നേതാവ് കൂടിയായ തിബി ചൂണ്ടിക്കാണിച്ചു. 1993ല്‍ അറബ് പാര്‍ട്ടികളുടെ പുറത്തുനിന്നുള്ള പിന്തുണയോടെയാണ് റാബിന്‍ സര്‍ക്കാര്‍ രാജ്യത്ത് സമാധാന ചര്‍ച്ചകള്‍ക്ക് അടിത്തറയിട്ടത്.

സമാനമായ രീതിയില്‍ നെതന്യാഹുവിന്റെ ഭരണത്തിന് അന്ത്യം കുറിക്കാന്‍ ഐസന്‍കോട്ട് തയ്യാറായാല്‍ ഫലസ്തീന്‍ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പുനല്‍കുമെന്നാണ് അഹ്‌മദ് തിബി വ്യക്തമാക്കുന്നത്.

ഇസ്രഈല്‍ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ പ്രസ്താവന. ഗസ യുദ്ധത്തിന്റെയും ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍ നെതന്യാഹു സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തുനിന്ന് ശക്തമായ നീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് പുതിയ നിര്‍ദ്ദേശവുമായി അറബ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം വോട്ടെണ്ണല്‍ അവസാനിച്ചുവെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും നേടാന്‍ സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് തിബിയുടെ ഈ പരാമര്‍ശം. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് 53 സീറ്റുകള്‍ മാത്രമാണ് നേടാനായത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ 48സീറ്റ് നേടിയപ്പോള്‍ അറബ് പാര്‍ട്ടികള്‍ 19 സീറ്റും നേടി. 120 അംഗ നെസറ്റില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ വേണ്ട ഭൂരിപക്ഷം 61 ആണ്.

Content Highlight: Show some courage to oust Netanyahu: Form a minority government with the support of Arab parties — Palestinian MP issues challenge.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related