31
October, 2026

A News 365Times Venture

31
Saturday
October, 2026

A News 365Times Venture

കിഫ്ബി പ്രവൃത്തികള്‍ ടെന്‍ഡറുകള്‍ വഴി മാത്രം: നൂറ് വര്‍ഷത്തെ പാരമ്പര്യം തകര്‍ക്കാന്‍ നോക്കരുത്: യു.എല്‍.സി.സി

Date:

തിരുവനന്തപുരം: കിഫ്ബിയുടെ ടെന്‍ഡറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തള്ളി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി. കിഫ്ബിയുടെ പ്രവൃത്തികള്‍ ഓപ്പണ്‍ ടെന്‍ഡറുകള്‍ വഴി മാത്രമേ സൊസൈറ്റിക്ക് ലഭിച്ചിട്ടുള്ളൂവെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘കിഫ്ബി വഴി 6000 കോടി രൂപയുടെ പദ്ധതികള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്കി എന്നും അതിലേക്കു വിജിലന്‍സ് അന്വേഷണം വ്യാപിപ്പിക്കുമെന്നും ഒരു പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു.

കിഫ്ബിയുടെ പ്രവൃത്തികള്‍ ഓപ്പണ്‍ ടെന്‍ഡര്‍ വഴി മാത്രമേ സൊസൈറ്റിക്കു ലഭിച്ചിട്ടുള്ളൂ. കര്‍ക്കശ വ്യവസ്ഥകളുള്ള കിഫ്ബിയുടെ ടെന്‍ഡര്‍ നടപടികള്‍ കൃത്യമായി പാലിച്ചതുകൊണ്ടും ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതുകൊണ്ടുമാണ് സൊസൈറ്റിക്ക് പ്രവൃത്തികള്‍ ലഭിച്ചത്. ഏറ്റെടുത്ത പ്രവൃത്തികള്‍ കിഫ്ബിയുടെ കര്‍ക്കശവ്യവസ്ഥകളും ഉയര്‍ന്ന ഗുണമേന്മയും പാലിച്ചുകൊണ്ടാണ് സൊസൈറ്റി നിര്‍വ്വഹിച്ചിട്ടുള്ളത്,’ സൊസൈറ്റിയുടെ പോസ്റ്റില്‍ പറയുന്നു.

പ്രവൃത്തികളുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ മുതലുള്ള മുഴുവന്‍ കാര്യങ്ങളും സുതാര്യമാണെന്നും ഇപ്പോഴത്തെ രാഷട്രീയാരോപണത്തിനു മുമ്പ് ഇന്നുവരെ ഈ പ്രവൃത്തികള്‍ സംബന്ധിച്ച് ഒരു ആരോപണവും ഉയര്‍ന്നിട്ടുമില്ലെന്നും സൊസൈറ്റി കൂട്ടിച്ചേര്‍ത്തു.

‘അതിനാല്‍, ദുരൂഹത സൃഷ്ടിച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിച്ചും ഊരാളുങ്കല്‍ സൊസൈറ്റിനെതിരെ വാര്‍ത്ത നല്‍ കരുതെന്ന് മുഴുവന്‍ മാദ്ധ്യമങ്ങളോടും സവിനയം അഭ്യര്‍ത്ഥിക്കുന്നു. 18000 കുടുംബങ്ങളുടെ അത്താണിയും നൂറു വര്‍ഷത്തെ കളങ്കരഹിതമായ പ്രവര്‍ത്തനപാരമ്പര്യം ഉള്ളതും സംസ്ഥാനത്തെ നാലാമത്തെ തൊഴില്‍ദാതാവുമായ സൊസൈറ്റിയെ തളര്‍ത്തുന്ന നടപടികള്‍ക്ക് സാമൂഹികോത്തരവാദിത്വമുള്ള ആരും മുതിരരുതെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,’ സൊസൈറ്റി പറഞ്ഞു.

Content Highlight: KIIFB projects only through tenders; do not attempt to destroy a 100-year legacy: ULCC

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related