4
November, 2026

A News 365Times Venture

4
Wednesday
November, 2026

A News 365Times Venture

കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്കും ഫോം-6 സമര്‍പ്പിക്കാം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തത വരുത്തുന്നു എന്ന പേരില്‍ വേഡ് ഗെയിം കളിക്കുകയാണെന്ന് കോണ്‍ഗ്രസ്

Date:

ന്യൂദല്‍ഹി: വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആര്‍) കരട് പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക്, മുമ്പ് വോട്ടറായി രജിസ്റ്റര്‍ ചെയ്തിരുന്നാലും അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ ഫോം-6 സമര്‍പ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ഫോം സമര്‍പ്പിക്കുന്നത് തെറ്റായ പ്രഖ്യാപനം (false declaration) ആയി കണക്കാക്കി ജനപ്രാതിനിധ്യ നിയമം, 1950 ( Representation of the People Act, 1950) പ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടാന്‍ വഴിവയ്ക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കിയത്. അപേക്ഷകന്‍ ആദ്യമായാണ് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാന്‍ അപേക്ഷിക്കുന്നതെന്ന പ്രഖ്യാപനം ഫോം-6 ല്‍ ഉള്‍പ്പെടുന്നുണ്ട്.

എല്ലാ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും അയച്ച കത്തില്‍, നടന്നുകൊണ്ടിരിക്കുന്ന എസ്.ഐ.ആറില്‍ പ്രസിദ്ധീകരിച്ച കരട് പട്ടികകളില്‍ പേര് ഉള്‍പ്പെടാത്ത ചിലര്‍ ഈ സാങ്കേതികത കാരണം ഫോം സമര്‍പ്പിക്കാന്‍ മടിക്കുന്നതായി ശ്രദ്ധയില്‍ പെട്ടെന്ന് കമ്മീഷന്‍ പറഞ്ഞു. മുന്‍പത്തെ രജിസ്‌ട്രേഷന്‍ കണക്കിലെടുത്താല്‍ ഫോം-6 സമര്‍പ്പിക്കുന്നത് തെറ്റായ പ്രഖ്യാപനമാകുമെന്നും സെക്ഷന്‍ 31 പ്രകാരം പ്രോസിക്യൂഷന്‍ നേരിടേണ്ടി വരുമെന്നും ഇത്തരം വോട്ടര്‍മാര്‍ വിശ്വസിക്കുന്നുവെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

കരട് വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത ഒരു വോട്ടര്‍ക്ക് അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനായി നിശ്ചിത നടപടിക്രമം അനുസരിച്ച് ഫോം-6 സമര്‍പ്പിക്കാമെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു.

കരട് പട്ടികയില്‍ നിന്ന് പേര് ഒഴിവായ വോട്ടര്‍ ഫോം-6 സമര്‍പ്പിക്കുന്നത് മാത്രം തെറ്റായ പ്രഖ്യാപനമാകില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. മുന്‍പത്തെ വോട്ടര്‍പട്ടികയിലുണ്ടായിരുന്ന ഒരാള്‍ എസ്.ഐ.ആറിന്റെ ഭാഗമായോ അതിന് ശേഷമോ ഫോം-6 നല്‍കി എന്ന കാരണത്താല്‍ മാത്രം ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് സെക്ഷന്‍ 31 പ്രകാരം നടപടി തുടങ്ങാനാവില്ല. വോട്ടര്‍ മറ്റെവിടെയെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലോ നിയമവിരുദ്ധമോ തെറ്റായതോ ആയ പ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കിലോ മാത്രമേ നടപടി സാധ്യമാകൂ എന്നും കമ്മീഷന്‍ പറഞ്ഞു.

ഒക്ടോബര്‍ 14 ലെ ഡല്‍ഹി ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ വിശദീകരണം. തെറ്റായ പ്രഖ്യാപനം സംബന്ധിച്ച ആശങ്കകള്‍ അസ്ഥാനത്താണെന്നും, കരട് പട്ടികയില്‍ ഇല്ലാത്ത, മുന്‍പ് രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്ക് അന്തിമ പട്ടികയില്‍ ഉള്‍പ്പെടാന്‍ ഫോം-6 ഉപയോഗിക്കാമെന്നും കമ്മീഷന്‍ ആവര്‍ത്തിച്ചു.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വേഡ് ഗെയിം മാത്രമാണിതെന്നും വിശദീകരണം ഒന്നും വ്യക്തമാക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. എസ്.ഐ.ആര്‍ എത്ര മോശമായി രൂപകല്‍പ്പന ചെയ്തതാണെന്നുള്ളതിന്റെ തെളിവാണ് കേടുപാടുകള്‍ പരിഹരിക്കാനുള്ള ഓരോ ശ്രമമെന്നും അദ്ദേഹം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

”ആദ്യമായി ഉള്‍പ്പെടുത്തലിന് അപേക്ഷിക്കുകയാണോ’ എന്ന് ഫോം-6 ലെ പ്രഖ്യാപനം വ്യക്തമായി ചോദിക്കുന്നുണ്ട്. എസ്.ഐ.ആറിനിടെ വീണ്ടും ഉള്‍പ്പെടുത്താന്‍ അപേക്ഷിക്കുന്നവരെയും ആദ്യമായി അപേക്ഷിക്കുന്നവരായി കണക്കാക്കാമെന്നാണ് കമ്മീഷന്റെ വിശദീകരണം. ഇത് തെറ്റായ പ്രഖ്യാപനം ഒപ്പിടാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെടുന്ന തരത്തില്‍ പിഴവുകളുള്ള നടപടിക്രമം മറച്ചുവെക്കാനുള്ള വഞ്ചനാപരമായ വേഡ് ഗെയിം ആണ്,’ ജയറാം രമേശ് കുറിപ്പില്‍ പറയുന്നു.

തെറ്റായ ഡിക്ലെറേഷന്‍ ഫോമില്‍ ഒപ്പിടാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടതിന് ശേഷം, ഇപ്പോള്‍ നിയമനടപടികളില്‍ നിന്ന് സംരക്ഷണം നല്‍കുകയാണ് കമ്മീഷന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫോം-6 ഈ രീതിയില്‍ ഉപയോഗിക്കാനാകില്ലെന്ന് വാദിച്ച് മഹാരാഷ്ട്രയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇസിഐക്ക് കത്തെഴുതിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തില്‍ നിലവില്‍ കേസ് നടക്കുന്നുണ്ടെന്നും ബോംബെ ഹൈക്കോടതിയിലെ ഗോവ ബെഞ്ച്, ഹാജരില്ലാത്തവരെയും താമസം മാറിയവരെയും ഒഴിവാക്കുന്ന കമ്മീഷന്റെ ന്യായത്തെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.

കേടുപാടുകള്‍ നികത്താനുള്ള ശ്രമം എത്ര നടത്തിയാലും ഇത്രയേറെ പിഴവുകളുള്ള എസ്.ഐ.ആര്‍ പരിഹരിക്കാനാവില്ലെന്ന് പറഞ്ഞ് അദ്ദേഹം പ്രക്രിയ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു.

Content Highlight: Election Commission Clarifies Form-6 Use For Existing Voters

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പ്രതിഷേധത്തിന്റെ പേരുപറഞ്ഞ് സ്ഥലങ്ങള്‍ അനിശ്ചിതകാലത്തേക്ക് കയ്യടക്കി വെക്കാന്‍ ആര്‍ക്കും അവകാശമില്ല: സുപ്രീംകോടതി

ന്യൂദല്‍ഹി: സമരങ്ങള്‍ക്കായി അനുവദിക്കപ്പെട്ട സ്ഥലങ്ങള്‍  അനിശ്ചിതകാലത്തേക്ക് കൈയ്യടക്കി വെക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന്...

ആര്‍.എസ്.എസിനെ ് അപകീര്‍ത്തിപ്പെടുത്തിയെന്ന്‌ ആരോപണം: ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ അക്കൗണ്ട് നീക്കം ചെയ്യണമെന്ന് എക്‌സിനോട് ദല്‍ഹി പൊലീസ്

ന്യൂദല്‍ഹി: ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ (ഐ.എഫ്.എഫ്) അടക്കം...