4
November, 2026

A News 365Times Venture

4
Wednesday
November, 2026

A News 365Times Venture

ഇസ്രഈലിന് നല്‍കുന്ന നാല് ബില്യണ്‍ ഡോളറിന്റെ ധനസഹായം വര്‍ഷാവസാനത്തോടെ നിര്‍ത്തും: ഡൊണാള്‍ഡ് ട്രംപ്

Date:

വാഷിങ്ടണ്‍: ഇസ്രഈലിന് വര്‍ഷം തോറും നല്‍കിവരുന്ന നാല് ബില്യണ്‍ ഡോളറിന്റെ ധനസഹായം ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്ന് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു.

‘ഇസ്രഈലിന് പണം നല്‍കുന്ന കാര്യം പറയുകയാണെങ്കില്‍, പ്രതിവര്‍ഷം നാല് ബില്യണ്‍ ഡോളറാണ് നമ്മള്‍ നല്‍കുന്നത്. ഇത് നിര്‍ത്താന്‍ മാസങ്ങള്‍ക്ക് മുമ്പേ തന്നെ നെതന്യാഹുവും ഞാനും ധാരണയിലെത്തിയിരുന്നു,’ ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.

യു.എസിലെ ഇടക്കാല തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ ഫോക്‌സ് ന്യൂസിന്റെ ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

‘ഈ വര്‍ഷം അവസാനത്തോടെ ഇസ്രഈലിന് പണം നല്‍കുന്നത് അവസാനിപ്പിക്കണമെന്നത് ഞങ്ങള്‍ നേരത്തേ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഇസ്രഈലിന് ആവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ സഹായിക്കും,’ യു.എസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ഏത് തരത്തിലുള്ള സഹായമാണ് നിര്‍ത്തലാക്കുന്നതെന്നതിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. ട്രംപിന്റെ പ്രസ്താവനയില്‍ നെതന്യാഹുവോ ഇസ്രഈല്‍ സര്‍ക്കാരോ പ്രതികരിച്ചിട്ടില്ല.

സഹായം നിര്‍ത്താനുള്ള കാരണമെന്താണ് എന്ന ചോദ്യത്തിന് അവര്‍ക്ക് അതിന്റെ ആവശ്യമില്ലെന്നും ആവശ്യമുണ്ടായിരുന്നെങ്കില്‍ തുടരാന്‍ താന്‍ പറയുമായിരുന്നു എന്നും ട്രംപ് മറുപടി പറഞ്ഞു.

ഇസ്രഈലിനുള്ള ധനസഹായവും ഇസ്രഈലിനെ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ സംഭാവനകളുമെല്ലാം കുറച്ച് കാലമായി യു.എസ് രാഷ്ട്രീയത്തില്‍ ചൂടുള്ള വിഷയങ്ങളായിരുന്നു.

ഇസ്രഈലിനുള്ള ധനസഹായം വെട്ടിച്ചുരുക്കാനുള്ള ബില്‍ യു.എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റിവ്‌സില്‍ പരാജയപ്പെട്ടിരുന്നു. 2023ല്‍ ഗസയിലെ യുദ്ധം തുടങ്ങിയതിന് ശേഷം യു.എസിലെ പൊതുജനങ്ങള്‍ക്കിടയില്‍ ഇസ്രഈലിനുള്ള പിന്തുണ ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഡെമോക്രാറ്റ് വോട്ടര്‍മാര്‍ക്കിടയില്‍ ഇസ്രഈല്‍ പിന്തുണയില്‍ കുറവ് ഉണ്ടാവുകയും ഇസ്രഈലിനെ വിമര്‍ശിക്കുന്ന സ്ഥാനാര്‍ഥികള്‍ ഡെമോക്രാറ്റിക് പ്രാഥമിക ഘട്ടത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു.

Content Highlight: Trump says US will stop $4 billion funding to Israel at end of 2026.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പ്രതിഷേധത്തിന്റെ പേരുപറഞ്ഞ് സ്ഥലങ്ങള്‍ അനിശ്ചിതകാലത്തേക്ക് കയ്യടക്കി വെക്കാന്‍ ആര്‍ക്കും അവകാശമില്ല: സുപ്രീംകോടതി

ന്യൂദല്‍ഹി: സമരങ്ങള്‍ക്കായി അനുവദിക്കപ്പെട്ട സ്ഥലങ്ങള്‍  അനിശ്ചിതകാലത്തേക്ക് കൈയ്യടക്കി വെക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന്...

ആര്‍.എസ്.എസിനെ ് അപകീര്‍ത്തിപ്പെടുത്തിയെന്ന്‌ ആരോപണം: ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ അക്കൗണ്ട് നീക്കം ചെയ്യണമെന്ന് എക്‌സിനോട് ദല്‍ഹി പൊലീസ്

ന്യൂദല്‍ഹി: ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ (ഐ.എഫ്.എഫ്) അടക്കം...