7
November, 2026

A News 365Times Venture

7
Saturday
November, 2026

A News 365Times Venture

കഴിഞ്ഞ 12 വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ രാജ്യത്തുണ്ടാക്കിയത് വലിയ നാശനഷ്ടം: സോണിയ ഗാന്ധി

Date:

ന്യൂദല്‍ഹി: തന്റെ ആത്മഹത്യ രാജീവ് ഗാന്ധിയുമായുള്ള പ്രണയ കഥ മാത്രമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. രാജീവ് ഗാന്ധിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ഇന്ത്യയോടും വളര്‍ന്ന് വന്ന സ്‌നേഹത്തിന്റെ കഥ കൂടിയാണ് പുതിയ പുസ്തമെന്നും സോണിയാ ഗാന്ധി പറഞ്ഞു.

തന്റെ ആത്മഹത്യയായ ‘ബിലോങിങ്: എ ജേണി ഓഫ് ലവ്’ എന്ന ആത്മകഥയെക്കുറിച്ച് ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സോണിയാ ഗാന്ധിയുടെ പരാമര്‍ശം.

യുവതിയായി ഇന്ത്യയിലെത്തിയപ്പോള്‍ രാജ്യത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലായിരുന്നുവെന്നും രാജീവ് ഗാന്ധിയില്‍ നിന്നും ഇന്ദിര ഗാന്ധിയില്‍ നിന്നുമാണ് ഇന്ത്യയെക്കുറിച്ച് പഠിച്ചതെന്നും അവര്‍ പറഞ്ഞു. മതേതര ഇന്ത്യയോടുള്ള പ്രതിബദ്ധത തന്നെ ഏറെ സ്വാധീനിച്ചുവെന്നും സോണിയാ ഗാന്ധി പറഞ്ഞു.

‘രാജീവിനോടുള്ള പ്രണയം മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെ സ്‌നേഹിക്കാനും പിന്നീട് ഇന്ത്യയോട് അടുപ്പം തോന്നാനും ഇടയായ അനുഭവങ്ങളാണ് പുസ്തകത്തിന്റെ കാതല്‍. ഈ സ്‌നേഹമാണ് തന്നെ പൊതുജീവിതത്തിലേക്കും രാഷ്ട്രീയത്തിലേക്കും എത്തിച്ചത്,’ അവര്‍ പറഞ്ഞു.

കുറേകാലമായി തന്റെ ജീവിത കഥ മറ്റുള്ളവര്‍ പറഞ്ഞ് കൊണ്ടിരിക്കുകയാണെന്നും ഇനി താന്‍ തന്നെ പറയാമെന്ന് കരുതിയെന്നും സോണിയ പറഞ്ഞു. ബി.ജെ.പി രാജ്യത്തിന് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ കഴിഞ്ഞ 12 വര്‍ഷത്തിനിടെ രാജ്യത്തിന്റെ ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. ആര്‍.എസ്.എസില്‍ നിന്നും ഒന്നും പഠിക്കാനില്ല,’ സോണിയ പറഞ്ഞു.

‘കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ നമ്മുടെ രാജ്യത്തിന്റെ ഘടനയ്ക്കും ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഈ സര്‍ക്കാര്‍ പുറത്ത് പോയാല്‍ പോലും നമ്മുടെ സംവിധാനങ്ങളെ വീണ്ടും ആരോഗ്യകരമായ അവസ്ഥയിലേക്ക് കൊണ്ടുവരാന്‍ സമയമെടുക്കും, അതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് വലിയ പരിശ്രമം ആവശ്യമാണ്,’ സോണിയാ ഗാന്ധി പറഞ്ഞു.

 

Content Highlight: The Modi government has caused significant damage to the country over the last 12 years: Sonia Gandhi

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related