7
November, 2026

A News 365Times Venture

7
Saturday
November, 2026

A News 365Times Venture

ഇ20 ഇപ്പോള്‍ 420; മോദി ജീ….സത്യത്തില്‍ പെട്രോളില്‍ എത്ര ശതമാനമാണ് എഥനോള്‍: രാഹുല്‍ ഗാന്ധി

Date:

 

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഇ20 നയം ജനങ്ങളെ പറ്റിക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇ20യുടെ മറവില്‍ രാജ്യത്തെ ജനങ്ങളുടെ വാഹനങ്ങളില്‍ എഥനോള്‍ തട്ടിപ്പ് നടക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇ20 എന്നാല്‍ 20% എഥനോളും 80% പെട്രോളും അടങ്ങിയ മിശ്രിതമാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പെട്രോളില്‍ അനുവദനീയമായ പരിധിയേക്കാള്‍ കൂടുതല്‍ എഥനോള്‍ ചേര്‍ത്ത് ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഇ20 പെട്രോള്‍ ഇപ്പോള്‍ 420 (വെട്ടിപ്പ്) ആയി മാറിയിരിക്കുന്നു’ എന്ന് അദ്ദേഹം വിമര്‍ശിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ കീഴിലുള്ള സ്വതന്ത്ര ലബോറട്ടറി ഏഴ് ജില്ലകളില്‍ നടത്തിയ ഇന്ധന പരിശോധനാ ഫലം പുറത്തുവിട്ടുകൊണ്ടാണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ രംഗത്തുവന്നത്.

കര്‍ണാടകയിലെ ഏഴ് ജില്ലകളില്‍ നിന്ന് ശേഖരിച്ച 14 പെട്രോള്‍ സാമ്പിളുകളില്‍ 11 എണ്ണത്തിലും നിശ്ചിത പരിധിയായ 20 ശതമാനത്തേക്കാള്‍ കൂടുതല്‍ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. ചില സാമ്പിളുകളില്‍ എഥനോളിന്റെ അളവ് 30% മുതല്‍ 31.2% വരെയാണ് കണ്ടെത്തിയത്.

എഥനോളിന്റെ അളവ് അമിതമായി കൂടുന്നത് വാഹനങ്ങളുടെ മൈലേജ് ഗണ്യമായി കുറയ്ക്കുമെന്നും എഞ്ചിന്‍ തകരാറിലാക്കുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഇത് സാധാരണക്കാരായ വാഹന ഉടമകള്‍ക്ക് വലിയ അറ്റകുറ്റപ്പണി ചെലവും സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നു.

പെട്രോള്‍ പമ്പുകളില്‍ കൃത്യമായ ലേബലിംഗ് ഇല്ലാത്തതിനാല്‍ തങ്ങള്‍ വാങ്ങുന്ന ഇന്ധനത്തില്‍ എത്രത്തോളം എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിശദീകരണവുമായി രംഗത്തെത്തി. തങ്ങള്‍ വിതരണം ചെയ്യുന്ന ഇന്ധനം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതാണെന്ന് കമ്പനികള്‍ അവകാശപ്പെട്ടു. കര്‍ണാടക സര്‍ക്കാര്‍ നടത്തിയ പരിശോധനയുടെ രീതി വ്യക്തമാക്കണമെന്നും, സാമ്പിളുകള്‍ സ്വതന്ത്രമായ പുനപരിശോധനയ്ക്ക് വിധേയമാക്കാന്‍ കൈമാറണമെന്നും എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Content Highlight: E20 is now 420; Modi-ji, what is the actual percentage of ethanol in petrol? – Rahul Gandhi

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related