7
November, 2026

A News 365Times Venture

7
Saturday
November, 2026

A News 365Times Venture

എന്‍.സി.പി ലയനത്തിന് സാധ്യതയില്ല; അഭ്യൂഹങ്ങള്‍ തള്ളി അനില്‍ ദേശ്മുഖ്

Date:

നാഗ്പൂര്‍: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ (എന്‍.സി.പി) രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ലയനത്തിന് സാധ്യതയില്ലെന്ന് മുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന എന്‍.സി.പി (എസ്.പി) നേതാവുമായ അനില്‍ ദേശ്മുഖ്. തന്റെ പക്ഷത്തേക്ക് വരാന്‍ ആഗ്രഹിക്കുന്ന ആരെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരദ് പവാര്‍ പ്രഫുല്‍ പട്ടേല്‍ കൂടിക്കാഴ്ചയെത്തുടര്‍ന്ന് എന്‍.സി.പി ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് ദേശ്മുഖിന്റെ പ്രതികരണം.

അജിത് പവാര്‍ ജീവിച്ചിരുന്നെങ്കില്‍, ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇരു വിഭാഗങ്ങളും ലയിക്കുമായിരുന്നെന്ന് ഭരണപക്ഷത്തുള്ള എന്‍.സി.പിയുടെ മഹാരാഷ്ട്ര അധ്യക്ഷന്‍ സുനില്‍ തട്കരെ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എന്‍.സി.പി (എസ്.പി) നേതാവ് അനില്‍ ദേശ്മുഖ് ലയന സാധ്യതകള്‍ തള്ളിക്കളയുന്നത്.

ലയന വിഷയത്തില്‍ തട്കരെ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും അനില്‍ ദേശ്മുഖ് പറഞ്ഞു. എന്‍.സി.പി ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്ന് പിന്മാറുമെന്നും തുടര്‍ന്ന് ഇരു വിഭാഗങ്ങളും ലയിക്കുമെന്നും അജിത് പവാര്‍ ജീവിച്ചിരുന്നപ്പോള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ പുനരേകീകരണത്തെക്കുറിച്ച് അജിത് പവാര്‍ മറ്റ് നേതാക്കളോട് ഒന്നും പറഞ്ഞിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ മരണ ശേഷം തട്കരെ അവകാശപ്പെട്ടതെന്നും ദേശ്മുഖ് ചൂണ്ടിക്കാട്ടി.

അജിത് പവാര്‍ ജീവിച്ചിരുന്നെങ്കില്‍ ഫെബ്രുവരി 12-ന് ലയനം നടക്കുമായിരുന്നു എന്ന് തട്കരെ ഇപ്പോള്‍ അവകാശപ്പെടുന്നത് എന്തിനാണെന്നും ദേശ്മുഖ് ചോദിച്ചു.

ഭരണപക്ഷത്തുള്ള എന്‍.സി.പിയും പ്രതിപക്ഷത്തുള്ള എന്‍.സി.പിയും (എസ്.പി) വിഭാഗവും തമ്മില്‍ ഒന്നിച്ചുചേരാന്‍ യാതൊരു സാധ്യതയുമില്ലെന്ന് ദേശ്മുഖ് ആവര്‍ത്തിച്ചുറപ്പിച്ചു.

ആരെങ്കിലും ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ലയനം എന്നൊരു ചോദ്യമേ ഉദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നവംബര്‍ പത്തിന് ശേഷം ഒരു കൂടിക്കാഴ്ച നടത്തുന്നതിനെക്കുറിച്ച് എന്‍.സി.പി (എസ്.പി) നേതാവ് ശരത് പവാറും ഭരണപക്ഷത്തുള്ള എന്‍.സി.പിയുടെ നേതാവ് പ്രഫുല്‍ പട്ടേലും ചര്‍ച്ച ചെയ്യുന്നതായി കാണിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ട് എന്‍.സി.പികളും ലയിക്കുമെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു.

നിലവില്‍ മുംബൈയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലുള്ള ശരദ് പവാര്‍ ഉടന്‍ ആശുപത്രി വിടുമെന്നാണ് കരുതപ്പെടുന്നത്. എന്‍.സി.പിയില്‍ ഭിന്നതകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്.

ശരദ് പവാറിന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാനാണ് താന്‍ എത്തിയതെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞിരുന്നു. ‘രാജ്യത്തെയും സംസ്ഥാനത്തെയും രാഷ്ട്രീയ സാഹചര്യം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു,’ എന്നും സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: NCP (SP) leader Deshmukh rules out merger of factions

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related