15
November, 2026

A News 365Times Venture

15
Sunday
November, 2026

A News 365Times Venture

1.27 കോടി ഹിന്ദു വോട്ടര്‍മാര്‍: യോഗിയുടെ ആരോപണം ചോദ്യം ചെയ്ത് കപില്‍ സിബല്‍

Date:

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 1.27 കോടി ഹിന്ദു വോട്ടര്‍മാരെ നീക്കം ചെയ്‌തെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നയിച്ച അവകാശവാദത്തെ ചോദ്യം ചെയ്ത് രാജ്യസഭാ എം.പി കപില്‍ സിബല്‍. ഈ കണക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് ആദിത്യനാഥ് പറയണമെന്ന് സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാരുടെ പേരുകളും അവര്‍ ഉള്‍പ്പെട്ടിരുന്ന മണ്ഡലങ്ങളും വെളിപ്പെടുത്തണം. വെറുതെ ഒരു സംഖ്യ പറയുന്നതിന് പകരം, നീക്കം ചെയ്യപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ ആദിത്യനാഥ് തയ്യാറാവണമെന്നും സിബല്‍ ആവശ്യപ്പെട്ടു.

‘യോഗിജിയോട് എനിക്ക് ചോദിക്കാനുള്ളത് ഇതാണ്. ഈ കണക്ക് നിങ്ങള്‍ക്ക് എങ്ങനെ ലഭിച്ചു? ഏതൊക്കെ പേരുകളാണ് നീക്കം ചെയ്തതെന്ന് നിങ്ങള്‍ക്ക് അറിയാമെങ്കില്‍, അത് ജനങ്ങള്‍ക്ക് മുന്നില്‍ വെക്കൂ. ഏതൊക്കെ മണ്ഡലങ്ങളില്‍ നിന്നാണ് ഈ പേരുകള്‍ നീക്കം ചെയ്തത്?’ കപില്‍ സിബല്‍ ചോദിച്ചു.

വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ കൃത്യമായാണ് നടന്നതെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അവകാശപ്പെട്ടിരുന്നു. ആദിത്യനാഥിന്റെ അവകാശവാദവും മൗര്യയുടെ അവകാശവാദവും തമ്മില്‍ വൈരുധ്യമുണ്ടെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. എന്താണ് നടക്കുന്നതെന്ന് ആദിത്യനാഥിനോ മൗര്യക്കോ അറിയില്ല. അത് കേന്ദ്രത്തിന് മാത്രമേ അത് അറിയൂവെന്നും സിബല്‍ പറഞ്ഞു.

വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടികളെയും സിബല്‍ ചോദ്യം ചെയ്തു. ഫോം ആറ്, ഏഴ്, എട്ട് എന്നിവയുടെ ഉപയോഗത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് സിബല്‍ പറഞ്ഞു. വോട്ടര്‍മാരെ തെറ്റായി നീക്കം ചെയ്തതിനും മാറ്റിയതിനും ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലെ എസ്.ഐ.ആര്‍ നടപടികളെക്കുറിച്ച് എന്‍.സി.പി നേതാവ് അജിത് ഗാവ്ഹാനെ ഉന്നയിച്ച പരാതിയെക്കുറിച്ചും സിബല്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു. ഫോം ഏഴ് ഉപയോഗിച്ച് 58 വോട്ടര്‍മാരെ തെറ്റായി നീക്കം ചെയ്തുവെന്നായിരുന്നു എന്‍.സി.പി നേതാവിന്റെ പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, വിവിധ മണ്ഡലങ്ങളിലായി ഇത്തരത്തില്‍ 5,603 കേസുകള്‍ കണ്ടെത്തിയെന്നും സിബല്‍ ചൂണ്ടിക്കാട്ടി.

പിംപ്രി, താനെ, ഖഡക്വാസ്ല തുടങ്ങിയ പ്രദേശങ്ങളില്‍, ബൂത്ത് തല ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്താതെ തന്നെ, വോട്ടര്‍മാരുടെ വിവരങ്ങള്‍ മാറ്റുന്നതിനുള്ള ഫോം എട്ട് അപേക്ഷകള്‍ അംഗീകരിച്ച സംഭവങ്ങള്‍ ഉണ്ടായി. ഫോം ആറ്, ഫോം ഏഴ്, ഫോം എട്ട് എന്നീ മൂന്ന് ഫോമുകളിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍ പ്രദേശില്‍ ചന്ദ്രശേഖര്‍ ആസാദ് നയിക്കുന്ന ആസാദ് സമാജ് പാര്‍ട്ടിയും അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മും തമ്മില്‍ സഖ്യമുണ്ടാക്കിയതിനെക്കുറിച്ചും സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു. ഈ സഖ്യത്തിന് പട്ടികജാതി, പട്ടികവര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് വോട്ടുകള്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്നും, ഇത് സമാജ്വാദി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും തിരഞ്ഞെടുപ്പ് സാധ്യതകളെ ബാധിച്ചേക്കാമെന്നും സിബല്‍ പറഞ്ഞു. ബി.ജെ.പി.യുടെ നിര്‍ദേശപ്രകാരമാണ് ആസാദ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണങ്ങള്‍ സിബല്‍ തള്ളിക്കളഞ്ഞു.

Content Highlight: Kapil Sibal questions CM Yogi’s claim of 1.27 crore Hindu voters deleted from UP rolls

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related