15
November, 2026

A News 365Times Venture

15
Sunday
November, 2026

A News 365Times Venture

മൂന്ന് വര്‍ഷത്തിന് ശേഷം ഒരു പാകിസ്ഥാന്‍ മന്ത്രി ഇന്ത്യയിലേക്ക്; മുസാദിക് മസൂദ് മാലിക് എസ്.സി.ഒ യോഗത്തിനെത്തും

Date:

ന്യൂദല്‍ഹി: ഈ മാസം ഇന്ത്യയില്‍ നടക്കുന്ന ഷാങ്ഹായ് കോപറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്.സി.ഒ) സിവിലൈസേഷനല്‍ ഡയലോഗില്‍ പാകിസ്ഥാന്‍ മന്ത്രി പങ്കെടുക്കും. പാകിസ്ഥാനെ പ്രതിനിധീകരിച്ച് കാലാവസ്ഥാ മന്ത്രി മുസാദിക് മസൂദ് മാലികാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു പാകിസ്ഥാന്‍ മന്ത്രി ഇന്ത്യയിലെത്തുന്നത്.

2023 മെയ് മാസത്തില്‍ അന്നത്തെ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയായിരുന്നു ഇതിന് മുമ്പ് ഇന്ത്യ സന്ദര്‍ശിച്ച പാക് മന്ത്രി. എസ്.സി.ഒയുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായിട്ടായിരുന്നു അദ്ദേഹം ഇന്ത്യയിലെത്തിയത്. ഗോവയിലായിരുന്നു എസ്.സി.ഒ യോഗം.

2025 ഏപ്രിലിലുണ്ടായ പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ ബന്ധം വഷളായിരുന്നു. ഇതിന് ശേഷം ഇതാദ്യമായാണ് ഒരു പാകിസ്ഥാന്‍ മന്ത്രി ഇന്ത്യയിലേക്ക് വരുന്നത്.

ഈ മാസം 20 മുതല്‍ 22 വരെ ന്യൂദല്‍ഹിയിലാണ് എസ്.സി.ഒ സിവിലൈസേഷനല്‍ ഡയലോഗ്. ഈ ഉച്ചകോടിയിലേക്ക് പാകിസ്ഥാന്റെ ദേശീയ പൈതൃക, സാംസ്‌കാരിക മന്ത്രി ഔറംഗസേബ് ഖാന്‍ ഖിച്ചിക്ക് ഇന്ത്യ ക്ഷണം അയച്ചിരുന്നു. എന്നാല്‍ ഖിച്ചിക്ക് പകരം മുസാദിക് മസൂദ് മാലിക്കിനെ അയക്കാന്‍ പാകിസ്ഥാന്‍ തീരുമാനിക്കുകയായിരുന്നു.

മാലിക്കിനെ എസ്.സി.ഒയുടെ ഉച്ചകോടിയിലേക്ക് അയക്കുന്ന കാര്യം അറിയിച്ച് പാകിസ്ഥാന്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. എന്നാല്‍ ഖിച്ചിക്ക് പകരം മാലിക്കിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് പാകിസ്ഥാന്റെ പ്രസ്താവനയില്‍ വിശദീകരിച്ചിട്ടില്ല.

‘പരസ്പര സഹകരണ മനോഭാവത്തോടെ, എസ്.സി.ഒ ചട്ടക്കൂടിനുള്ളില്‍ നിന്ന് വിവിധ സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ത്തുന്നതിനും പാകിസ്ഥാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്,’ എന്ന് പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യ, ചൈന, റഷ്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഇറാന്‍, ഉസ്‌ബെക്കിസ്ഥാന്‍, പാകിസ്ഥാന്‍, ബെലാറസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു രാജ്യാന്തര രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ അന്തര്‍സര്‍ക്കാര്‍ കൂട്ടായ്മയാണ് എസ്.സി.ഒ.

2024 ഒക്ടോബറില്‍ ഇസ്‌ലാമാബാദില്‍ നടന്ന എസ്.സി.ഒ കൗണ്‍സില്‍ ഓഫ് ഹെഡ്സ് ഓഫ് ഗവണ്‍മെന്റ് യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിക്ക് വേണ്ടി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പങ്കെടുത്തിരുന്നു.

അടുത്ത എസ്.സി.ഒ കൗണ്‍സില്‍ ഓഫ് ഹെഡ്സ് ഓഫ് സ്റ്റേറ്റ് യോഗത്തിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി, ഇന്ത്യ കഴിഞ്ഞ മാസം തങ്ങളുടെ എസ്.സി.ഒ നാഷണല്‍ കോര്‍ഡിനേറ്റര്‍ അലോക് ദിമ്രിയെ ഇസ്‌ലാമാബാദിലേക്ക് അയച്ചിരുന്നു

Content Highlight: Pakistan climate minister to participate in Delhi SCO meet

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related