15
November, 2026

A News 365Times Venture

15
Sunday
November, 2026

A News 365Times Venture

ഹുവാങിന് പകരം; എന്‍വിഡിയ സി.ഇ.ഒ സ്ഥാനത്തേക്ക് മൂന്ന് ഇസ്രഈലി സാങ്കേതിക വിദഗ്ധരും

Date:

ടെല്‍ അവീവ്: ജെന്‍സണ്‍ ഹുവാങിന് പകരം എന്‍വിഡിയയുടെ സി.ഇ.ഒ സ്ഥാനത്തേക്ക് സാധ്യതയ കല്‍പിക്കുന്നവരില്‍ മൂന്ന് ഇസ്രഈലി സാങ്കേതിക വിദഗ്ധരും. ഇസ്രഈലി സാങ്കേതിക വിദഗ്ധരായ മൈക്കല്‍ കാഗന്‍, ഇയാല്‍ വാള്‍ഡ്മാന്‍, ജോണി സ്രൂജി എന്നിവര്‍ ജെന്‍സണ്‍ ഹുവാങിന്റെ പിന്‍ഗാമികളാകാന്‍ സാധ്യതയുള്ളവരായി ഇസ്രഈലി മാധ്യമങ്ങള്‍ പറയുന്നു.

കമ്പനിക്കുള്ളില്‍ നിന്നുള്ളവരെയും പുറത്തുനിന്നുള്ളവരെയും പുതിയ സി.ഇ.ഒ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് എന്‍വിഡിയ അറിയിച്ചിരുന്നു. എന്‍വിഡിയയുടെ ചീഫ് ടെക്‌നോളജി ഓഫീസറാണ് സി.ഇ.ഒ സ്ഥാനത്തേക്ക് സാധ്യത കല്‍പിക്കപ്പെടുന്നവരിലൊരാളായ മൈക്കല്‍ കാഗന്‍. ഇസ്രഈലി നെറ്റ്വര്‍ക്കിംഗ് കമ്പനിയായ മെല്ലനോക്‌സിന്റെ സഹസ്ഥാപകനും മുന്‍ ചീഫ് എക്‌സിക്യൂട്ടീവുമാണ് ഇയാല്‍ വാള്‍ഡ്മാന്‍. ആപ്പിളിന്റെ ചീഫ് ഹാര്‍ഡ്വെയര്‍ ഓഫീസറാണ് ജോണി സ്രൂജി.

1999-ല്‍ മെല്ലനോക്‌സ് സ്ഥാപിച്ചവരില്‍ ഒരാളായിരുന്നു മൈക്കല്‍ കാഗന്‍. 2020-ല്‍ ഏകദേശം 6.9 ബില്യണ്‍ ഡോളറിന് എന്‍വിഡിയ മെല്ലനോക്‌സിനെ ഏറ്റെടുത്തിരുന്നു. ഇതിന് ശേഷമാണ് കാഗന്‍ എന്‍വിഡിയയുടെ ഭാഗമായത്. അതിനുശേഷം എന്‍വിഡിയയുടെ ചീഫ് ടെക്‌നോളജി ഓഫീസറായി പ്രവര്‍ത്തിച്ചു. വലിയ ഡാറ്റാ സെന്ററുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പ്രോസസറുകള്‍ തമ്മില്‍ ആശയവിനിമയം സാധ്യമാക്കുന്ന സാങ്കേതികവിദ്യകളില്‍ കാഗന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

മെല്ലനോക്‌സിന്റെ സഹസ്ഥാപകനായ ഇയാല്‍ വാള്‍ഡ്മാന്‍ ഇപ്പോള്‍ എന്‍വിഡിയയുടെ മാനേജ്മെന്റിന്റെ ഭാഗമല്ല. എന്നാല്‍ അേേദ്ദഹവും ഹുവാങിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ജോണി സ്രൂജി ആപ്പിളിന്റെ ചിപ്പ് വികസനത്തിന് പിന്നിലെ പ്രധാന വ്യക്തികളില്‍ ഒരാളാണ്. 2008-ല്‍ ആപ്പിളില്‍ ചേര്‍ന്ന അദ്ദേഹം, ഇന്റല്‍ പ്രോസസറുകളില്‍ നിന്ന് ആപ്പിള്‍ സിലിക്കണിലേക്കുള്ള മാറ്റം ഉള്‍പ്പെടെ, കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന പ്രോസസറുകളുടെ വികസനത്തിന് നേതൃത്വം നല്‍കിയിരുന്നു.

മൂന്ന് പതിറ്റാണ്ടിലേറെയായി എന്‍വിഡിയയെ നയിച്ച ജെന്‍സണ്‍ ഹുവാങ് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെത്തുടര്‍ന്ന് ഈ വ്യാഴാഴ്ചയാണ് ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവെച്ചത്. ഇതിന് പിന്നാലെ കമ്പനിയുടെ താത്കാലിക സി.ഇ.ഒ ആയി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കോലെറ്റ് ക്രെസിനെ എന്‍വിഡിയ ബോര്‍ഡ് നിയമിക്കുകയും ചെയ്തിരുന്നു. പുതിയ സി.ഇ.ഒയെ തെരഞ്ഞെടുക്കുന്നത് വരെ കോലെറ്റ് ക്രെസ് താത്കാലിക പദവിയില്‍ തുടരും.

ചൈനീസ് ചാരയുമായി ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നായിരുന്നു ഹുവാങ്ങിന്റെ രാജി. സംഭവത്തില്‍ ദേശീയ സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് എന്‍വിഡിയ ഡയറക്ടര്‍ ബോര്‍ഡ് സ്വതന്ത്ര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡന്റ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ പദവികളില്‍നിന്ന് ഹുവാങ് രാജിവെച്ചതായി എന്‍വിഡിയ അറിയിച്ചിരുന്നു.

Content Highlight: Three Israelis emerge as possible successors to Nvidia chief Jensen Huang, local media says

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related