16
November, 2026

A News 365Times Venture

16
Monday
November, 2026

A News 365Times Venture

നെതന്യാഹുവിനെ അത്രക്ക് വിശ്വാസമുണ്ടായിരുന്നില്ല; വസ്തുതകളെ വളച്ചൊടിക്കുന്നതില്‍ അയാള്‍ സമര്‍ത്ഥനായിരുന്നു; ജോ ബൈഡന്‍

Date:

വാഷിങ്ടണ്‍: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ തനിക്ക് വളരെ കുറച്ച് മാത്രമെ വിശ്വാസമുണ്ടായിരുന്നുവെന്ന് യു.എസ് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ബൈഡന്റെ ‘പ്രോമിസ് മി, അമേരിക്ക’ എന്ന പുതിയ പുസ്തകത്തില്‍ ഈ കാര്യം പറയുന്നതായി അനഡോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈലിന്റെ ദീര്‍ഘകാല താല്‍പ്പര്യങ്ങളേക്കാള്‍ സ്വന്തം താത്കാലിക രാഷ്ട്രീയ ഭാവിക്ക് നെതന്യാഹു മുന്‍ഗണന നല്‍കിയിരുന്നുവെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു. സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ജനാധിപത്യ സ്ഥാപനങ്ങളെ വരുതിയിലാക്കാന്‍ നെതന്യാഹുവിന് ഒട്ടും മടിയുണ്ടായിരുന്നില്ലെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു.

തങ്ങള്‍ തമ്മില്‍ വലിയ വിശ്വാസമൊന്നും ഉണ്ടായിരുന്നില്ല. ട്രംപിന്റേതിന് സമാനമായ നെതന്യാഹുവിന്റെ പ്രവണതകളും എന്നെ ആശങ്കപ്പെടുത്തിയിരുന്നു. വസ്തുതകളെ വളച്ചൊടിക്കുന്നതില്‍ നെതന്യാഹു വളരെ സമര്‍ത്ഥനായിരുന്നുവെന്നും ബൈഡന്‍ എഴുതി.

2023 ഒക്ടോബര്‍ ഏഴിലെ സംഭവങ്ങള്‍ക്ക് ശേഷം ഇസ്രഈലിനെ പിന്തുണച്ചതില്‍ തനിക്ക് ഖേദമില്ലെന്ന് ബൈഡന്‍ പറഞ്ഞു. എന്നാല്‍, നിരപരാധികളായ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടത് തന്നെ ‘അഗാധമായ ദുഖത്തിലാഴ്ത്തി’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ മൂന്നിന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിച്ചതിന് പിന്നാലെയാണ് ബൈഡന്റെ പുസ്തകം പസിദ്ധീകരിച്ചത്. താന്‍ യു.എസ് പ്രസിഡന്റായിരുന്ന സമയത്തെ അനുഭവങ്ങളെക്കുറിച്ചാണ് ബൈഡന്‍ ഈ പുസ്തകത്തില്‍ പറയുന്നത്.

2021-ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിക്കാനുള്ള തന്റെ തീരുമാനം രിയായ തീരുമാനമായിരുന്നെന്ന് പുസ്തകത്തില്‍ ബൈഡന്‍ പറയുന്നു. വീണ്ടും പ്രസിഡന്റായാലും സമാമായ സാഹചര്യങ്ങളില്‍ താന്‍ ഇതേ തീരുമാനമെടുക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സൈന്യത്തെ പിന്‍വലിക്കുന്നതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അന്നത്തെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലിയും ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

യു.എസ് സൈന്യം പിന്‍വാങ്ങിയാലും അഫ്ഗാന്‍ സര്‍ക്കാര്‍ കുറഞ്ഞത് ആറുമാസമെങ്കിലും നിലനില്‍ക്കുമെന്ന് തനിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അത് തകര്‍ന്നുപോയെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.

ഡൊണാള്‍ഡ് ട്രംപ് ആദ്യം പ്രസിഡന്റായിരുന്ന കാലത്ത്, 2020 ഫെബ്രുവരിയിലാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസും താലിബാനും തമ്മില്‍ കരാര്‍ ഒപ്പുവെച്ചത്.

മറ്റ് ലോകനേതാക്കളെക്കുറിച്ച് പരാമര്‍ശിക്കവെ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് ‘ദേഷ്യക്കാരനായ സ്വഭാവമാണെന്ന്’ ബൈഡന്‍ വിശേഷിപ്പിച്ചു. കൂടാതെ, കൂടിക്കാഴ്ചകളില്‍ പുടിന്‍ മനപൂര്‍വ്വം കൂനിക്കൂടി ഇരിക്കാറുണ്ടെന്നും, ഒരു കൗമാരക്കാരനെപ്പോലെ കാര്യങ്ങളില്‍ താല്‍പ്പര്യമില്ലാത്തവനായി അഭിനയിക്കാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിക്ക് ഒരു നടന്‍ എന്ന നിലയിലുള്ള മുന്‍കാല പശ്ചാത്തലം, യുദ്ധകാലത്ത് ഒരു നേതാവിന് ആവശ്യമായ ‘വളരെ നല്ല പരിശീലനമായി’ മാറിയെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു.

Content Highlight: Ex-US President Biden says he has limited trust in Israel’s Netanyahu

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related