16
November, 2026

A News 365Times Venture

16
Monday
November, 2026

A News 365Times Venture

ദല്‍ഹി വായു നിലവാരം മോശം അവസ്ഥയിലേക്ക് മെച്ചപ്പെട്ടു; എയര്‍ പ്യൂരിഫയര്‍ വില്‍പയില്‍ വര്‍ധന

Date:

ന്യൂദല്‍ഹി: ദല്‍ഹിയിലെ വായു നിലവാരം (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്-എ.ക്യു.ഐ) ‘വളരെ മോശം’ എന്ന നിലവാര വിഭാഗത്തില്‍ നിന്ന് ‘മോശം’ എന്ന വിഭാഗത്തിലേക്ക് നേരിയ പുരോഗതി രേഖപ്പെടുത്തി. ദീപാവലിക്ക് ശേഷം നഗരം പുകമഞ്ഞില്‍ പൊതിഞ്ഞ അവസ്ഥയിലായിരുന്നു. ഇന്ന് (നവംബര്‍ 15, ഞായര്‍) വൈകിട്ട് നാല് മണിയോടെ എ.ക്യു.ഐ 290ല്‍ എത്തിയതോടെ എ.ക്യു.ഐ ‘വളരെ മോശം’ എന്ന നിലയില്‍ നിന്ന് മോശം എന്ന നിലയിലേക്ക് മാറി.

നഗരത്തിലെ 58 വായുനിലവാര നിരീക്ഷണ കേന്ദ്രങ്ങളില്‍ 34 എണ്ണത്തില്‍ ‘മോശം’ വായുനിലവാരവും, 23 എണ്ണത്തില്‍ ‘വളരെ മോശം’ നിലവാരവും രേഖപ്പെടുത്തിയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ദ്വാരകയിലെ എന്‍.എസ്.ഐ.ടി നിരീക്ഷണ കേന്ദ്രത്തിലാണ് ഏറ്റവും ഉയര്‍ന്ന മലിനീകരണം രേഖപ്പെടുത്തിയത്. അവിടെ 364 ആയിരുന്നു എ.ക്യു.ഐ.

ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെ വായുനിലവാരം 350 എ.ക്യു.ഐയുമായി ‘വളരെ മോശം’ വിഭാഗത്തില്‍ തന്നെയായിരുന്നു. ഈ മാസം പത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഭേദപ്പെട്ട വായു നിലവാരമാണ് ഇന്നത്തേത്. പത്തിന് ശേഷം ഇതാദ്യമായാണ് എ.ക്യു.ഐ മോശം അവസ്ഥയിലെത്തുന്നത്. 299 ആയിരുന്നു ഈ മാസം പത്തിന് നഗരത്തില്‍ രേഖപ്പെടുത്തിയ എ.ക്യു.ഐ. നവംബര്‍ ഒന്നിന് ഇത് 261 ആയിരുന്നു.

നവംബര്‍ 11 മുതല്‍ ഡല്‍ഹിയിലെ വായുനിലവാരം ‘വളരെ മോശം’ വിഭാഗത്തിലായിരുന്നു തുടര്‍ന്നത്. എന്നാല്‍ ചില സമയങ്ങളില്‍ ഇത് രൂക്ഷമായി ‘ഗുരുതരം’ എന്ന വിഭാഗത്തിലേക്ക് അടുക്കുകയും, ഒരു തവണ ഈ പരിധി മറികടക്കുകയും ചെയ്തിരുന്നു.

നവംബര്‍ 16ന് ദല്‍ഹിയിലെ വായുനിലവാരം ‘മോശം’ വിഭാഗത്തില്‍ തുടരുമെന്നും, തുടര്‍ന്ന് 17, 18 ദിവസങ്ങളില്‍ വരെ ഇത് ‘വളരെ മോശം’ നിലയിലേക്ക് മാറുമെന്നും ‘എയര്‍ ക്വാളിറ്റി ഏര്‍ലി വാണിംഗ് സിസ്റ്റം’ പ്രവചിക്കുന്നു. തുടര്‍ന്നുള്ള ആറ് ദിവസങ്ങളിലും നഗരത്തിലെ വായുനിലവാരം ‘വളരെ മോശം’ അവസ്ഥയില്‍ തന്നെ തുടരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഞായറാഴ്ച വായുനിലവാരത്തില്‍ ഉണ്ടായ മെച്ചപ്പെടലിന് കാരണം ശക്തമായ കാറ്റും നേരിയ മഴയുമാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇവ മലിനീകാരികളെ അന്തരീക്ഷത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ സഹായിച്ചതായും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയിലെ പലയിടങ്ങളിലും നേരിയ മഴയോ ചാറ്റല്‍മഴയോ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവില്‍ തെക്കുപടിഞ്ഞാറു ദിശയില്‍ നിന്ന് മണിക്കൂറില്‍ 15 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയടിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

അതേസമയം, ദല്‍ഹി എന്‍.സി.ആറിലും സമീപ മേഖലകളിലും വായു മലിനീകരണം വഷളായതിനെത്തുടര്‍ന്ന് എയര്‍ പ്യൂരിഫയറുകളുടെ വില്‍പനയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ദീപാവലിക്ക് ശേഷം ഉപഭോക്താക്കളില്‍ നിന്ന് അന്വേഷണങ്ങളും വാങ്ങലുകളും കുത്തനെ കൂടിയതായി നിര്‍മ്മാതാക്കളും ചില്ലറ വ്യാപാരികളും അറിയിക്കുന്നു. വര്‍ഷം മുഴുവനും ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന രീതിയിലേക്ക് ഉപഭോക്താക്കള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും കമ്പനികള്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Delhi’s AQI improves to ‘poor’ at 290, first time since November 10

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related