16
November, 2026

A News 365Times Venture

16
Monday
November, 2026

A News 365Times Venture

വധശിക്ഷ താത്കാലികമായി നിരോധിക്കണമെന്ന് യു.എന്‍ പ്രമേയം; എതിര്‍ത്ത് ഇന്ത്യ അടക്കം 33 രാജ്യങ്ങള്‍

Date:

ന്യൂയോര്‍ക്ക്: രാജ്യങ്ങള്‍ വധശിക്ഷ നടപ്പാക്കുന്നതിന് താത്കാലിക നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ കരട് പ്രമേയത്തിനെതിരെ ഇന്ത്യ അടക്കം 33 രാജ്യങ്ങള്‍
വോട്ട് ചെയ്തു. ചൈന, പാകിസ്ഥാന്‍, യു.എസ്, സൗദി അറേബ്യ, ജപ്പാന്‍, ബഹ്റൈന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ജപ്പാന്‍, കുവൈറ്റ്, മാലിദ്വീപ്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളും ഇന്ത്യക്കൊപ്പം പ്രമേയത്തിനെതിരെ വോട്ട് ചെയ്തവയില്‍ ഉള്‍പ്പെടുന്നു.

മെക്‌സിക്കോയാണ് ‘വധശിക്ഷ നടപ്പാക്കുന്നതിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തല്‍’ എന്ന പ്രമേയം ഈ വെള്ളിയാഴ്ച ഐക്യരാഷ്ട്ര പൊതുസഭയില്‍ അംഗീകരിച്ചത്. 133 രാജ്യങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്ത പ്രമേയത്തെ പൊതുസഭ അംഗീകരിച്ചു. എന്നാല്‍ ഇന്ത്യ അടക്കമുള്ള 33 രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു. 16 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

വധശിക്ഷയുടെ പ്രയോഗം പരിമിതപ്പെടുത്താന്‍ പ്രമേയം ആവശ്യപ്പെടുന്നു. വധശിക്ഷ പൂര്‍ണമായും നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെ, വധശിക്ഷ നടപ്പാക്കുന്നതിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്താന്‍ എല്ലാ രാഷ്ട്രങ്ങളോടും ഈ പ്രമേയം ആവശ്യപ്പെട്ടു. ഇതിനകം വധശിക്ഷ നിര്‍ത്തലാക്കിയ രാജ്യങ്ങള്‍ അത് പുനസ്ഥാപിക്കരുതെന്നും പ്രമേയം നിര്‍ദേശിച്ചു.

വധശിക്ഷയുടെ പ്രയോഗം പരിമിതപ്പെടുത്തണമെന്ന ആവശ്യം ആഗോള തലത്തില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ 2025-ല്‍ വധശിക്ഷ നടപ്പാക്കുന്ന സംഭവങ്ങളില്‍ വലി വര്‍ദ്ധനവുണ്ടായതില്‍ പ്രമേയം ആശങ്ക രേഖപ്പെടുത്തി.

വധശിക്ഷയുടെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കണമെന്ന് എല്ലാ രാഷ്ട്രങ്ങളോടും പ്രമേയം ആവശ്യപ്പെട്ടു. 18 വയസ്സില്‍ താഴെയുള്ളവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്കോ, കുറ്റം ചെയ്യുന്ന സമയത്ത് ഒരാളുടെ പ്രായം 18 വയസ്സിന് മുകളിലാണോ എന്ന് കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലോ വധശിക്ഷ വിധിക്കരുതെന്നും പ്രമേയം നിര്‍ദേശിക്കുന്നു.

ഗര്‍ഭിണികള്‍, മാനസികമോ ബൗദ്ധികമോ ആയ വൈകല്യമുള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ക്കെതിരായ വധശിക്ഷയുടെ ഉപയോഗം പരിമിതപ്പെടുത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. കൂടാതെ, വധശിക്ഷ നിര്‍ബന്ധമാക്കുന്ന വ്യവസ്ഥകള്‍ നീക്കം ചെയ്തുള്‍പ്പെടെ, വധശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്യുന്നു.

Content Highlight: India, US, Gulf nations vote against UN death penalty freeze

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related