23
November, 2026

A News 365Times Venture

23
Monday
November, 2026

A News 365Times Venture

ഇന്റര്‍നെറ്റിന് ഇന്ത്യക്കാര്‍ നെഹ്‌റുവിനെ പ്രശംസിക്കണമെന്ന് പറഞ്ഞതിന് ട്രോള്‍: വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് ദീപ്‌കെ

Date:

പനാജി: ഇന്റര്‍നെറ്റിനും ഇന്നുള്ള സാങ്കേതിക ഉപകരണങ്ങള്‍ക്കും ഇന്ത്യ നെഹ്‌റുവിനെ പ്രശംസിക്കണമെന്ന് പറഞ്ഞതിന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയെ  പരിഹസിച്ച്‌ വലത് പക്ഷ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. എന്നാല്‍ ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക പുരോഗതിക്കും ആധുനികവത്കരണത്തിനും അടിത്തറയിട്ടത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണമാണെന്ന് ദീപ്‌കെ മറുപടി നല്‍കി.

നെഹ്‌റുവിനെക്കുറിച്ചുള്ള ഒരു പ്രസംഗത്തിലെ പരാമര്‍ശം അടര്‍ത്തിയെടുത്ത് തെറ്റായ വ്യാഖ്യാനം നല്‍കുന്നുവെന്ന വിമര്‍ശനവുമായാണ് ദിപ്‌കെ രംഗത്തെത്തിയത്. ഐ.ഐ.ടികള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് ശാസ്ത്രസാങ്കേതിക രംഗത്തെ വളര്‍ച്ചയ്ക്ക് നെഹ്‌റു നല്‍കിയ സംഭാവനകള്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

ഗോവയില്‍ ‘ക്യാ ബോല്‍തി ഗോവ’ (എന്താണ് ഗോവ പറയുന്നത്) എന്ന പേരില്‍ സി.ജെ.പിയുടെ രാജ്യവ്യാപക പ്രചാരണമായ ‘ക്യാ ബോല്‍തി പബ്ലിക്’ പരിപാടിക്ക് തുടക്കമിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ പ്രശംസിക്കണം. അദ്ദേഹമില്ലായിരുന്നെങ്കില്‍ നമുക്ക് ഇന്റര്‍നെറ്റും ഇന്നുള്ള ഉപകരണങ്ങളുമൊന്നും ഉണ്ടാകുമായിരുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്,’ എന്നായിരുന്നു പരിപാടിക്കിടെ ദിപ്‌കെയുടെ പരാമര്‍ശം. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരെ പരിഹാസവും വിമര്‍ശനവും ഉയര്‍ന്നു. 1969ലാണ് ഇന്റര്‍നെറ്റ് വികസിപ്പിക്കപ്പെട്ടതെന്നും നെഹ്‌റു 1964ല്‍ അന്തരിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

എന്നാല്‍, പ്രസംഗത്തിലെ പരാമര്‍ശം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് ദിപ്‌കെ രംഗത്തെത്തി. ആധുനിക ഇന്ത്യയുടെ അടിത്തറ പാകുകയും ഐ.ഐ.ടികള്‍ പോലുള്ള സ്ഥാപനങ്ങള്‍ സ്ഥാപിച്ച് ശാസ്ത്രസാങ്കേതിക പുരോഗതിക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്ത നെഹ്‌റുവിന്റെ സംഭാവനകള്‍ അംഗീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. പ്രസംഗത്തിന്റെ ഭാഗങ്ങള്‍ മുറിച്ചുമാറ്റി സന്ദര്‍ഭം വളച്ചൊടിച്ച് ശാസ്ത്രവിരുദ്ധരായവരെ പ്രീതിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ശാസ്ത്രവിരുദ്ധരായ നിങ്ങളുടെ പ്രീതിക്കായി പ്രസംഗഭാഗങ്ങള്‍ മുറിച്ചുമാറ്റി സന്ദര്‍ഭം വളച്ചൊടിക്കുന്നത് അവസാനിപ്പിക്കൂ,’ ദീപ്‌കെ എക്‌സില്‍ കുറിച്ചു.

ഗോവയിലെ പനാജി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ രാഷ്ട്രീയ നിലപാടുകളും ദിപ്‌കെ വിശദീകരിച്ചു. അധികാരത്തിലെത്താനോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ വിജയിപ്പിക്കാനോ അല്ല തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യഥാര്‍ഥ ജനകീയ വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി മതപരമായ ഭിന്നതകള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതത്തിനും ജാതിക്കും അതീതമായി ചിന്തിക്കണമെന്നും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ദീപ്‌കെ ആഹ്വാനം ചെയ്തു.

Content Highlight:  Trolls follow suggestion that Indians should praise Nehru for the internet; Deepke urges against misinterpreting his words.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related