22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

ഏപ്രിലിലെ ബാങ്ക് അവധി ദിനങ്ങൾ ഏതൊക്കെയെന്ന് അറിയാം

Date:

പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഏപ്രിലിൽ വാരാന്ത്യങ്ങൾ ഉൾപ്പെടെ 15 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. 2023-24 സാമ്പത്തിക വർഷം ആരംഭിക്കുന്നതിനാൽ വിവിധ ആവശ്യങ്ങൾക്കായി പലർക്കും ബാങ്കുകൾ സന്ദർശിക്കേണ്ടതായി വരാറുണ്ട്. ബാങ്കുകളിൽ എത്തുന്നതിനു മുൻപ് തീർച്ചയായും ബാങ്ക് അവധികൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. ഏപ്രിലിലെ ബാങ്ക് അവധി ദിനങ്ങൾ ഏതൊക്കെയെന്ന് അറിയാം.

ഏപ്രിൽ 1: വർഷാവസാന ക്ലോസിംഗ് പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ബാങ്ക് അടച്ചിടും

ഏപ്രിൽ 7: ദുഃഖവെള്ളി

ഏപ്രിൽ 8: രണ്ടാം ശനി

ഏപ്രിൽ 14: ഡോ. ബാബാസാഹിബ് അംബേദ്കർ ജയന്തി/ തമിഴ് പുതുവത്സര ദിനം

ഏപ്രിൽ 15: വിഷു/ ബോഹാഗ് ബിഹു/ ഹിമാചൽ ദിനം/ ബംഗാളി പുതുവത്സര ദിനം

ഏപ്രിൽ 18: ശബ്- ൽ- ഖദ്ർ

ഏപ്രിൽ 21: ഈദ്-ഉൽ-ഫിത്തർ

ഏപ്രിൽ 22: റംസാൻ ഈദ്

എല്ലാ മാസവും ഒന്നും മൂന്നും ശനിയാഴ്ചകളിൽ ബാങ്കിന് പ്രവൃത്തി ദിനമായിരിക്കും. അതേസമയം, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചയും ബാങ്ക് അവധിയാണ്. ഈ ദിവസങ്ങളിൽ ബാങ്കുകൾ അവധിയാണെങ്കിലും, മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ തടസ്സപ്പെടുകയില്ല. ഓരോ സംസ്ഥാനത്തിനും റിസർവ് ബാങ്ക് നിർണയിച്ച വിവിധ പ്രാദേശിക അവധികളും ഉണ്ടായിരിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പ്രകൃതിദുരന്തങ്ങളില്‍ ഇരയായവരെ സര്‍ക്കാര്‍ അവഗണിക്കുന്നു; ദുരിതാശ്വാസ സഹായങ്ങള്‍ വൈകുന്നതില്‍ വിമര്‍ശനവുമായി പിണറായി

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യു.ഡി.എഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിത സമീപനവും...

ബ്രാഹ്‌മണ്യത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവരാണ് ഈഴവര്‍: ജി.സുധാകരന്‍

ആലപ്പുഴ: ബ്രാഹ്‌മണ്യത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ബ്രാഹ്‌മണരല്ലാത്ത വിഭാഗമാണ് കേരളത്തിന്റെ 33 ശതമാനം...