20
August, 2026

A News 365Times Venture

20
Thursday
August, 2026

A News 365Times Venture

കോവിഡ് കാല ഇളവുകൾ അവസാനിക്കുന്നു! 75 ലക്ഷത്തിന് മുകളിലുള്ള വായ്പകളുടെ പലിശ നിരക്ക് ഉയർത്തിയേക്കും

Date:

കോവിഡ് കാലയളവിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച ഇളവുകൾ ഉടൻ അവസാനിക്കും. ഇളവുകൾ അവസാനിക്കുന്ന സാഹചര്യത്തിൽ ബാങ്ക് വായ്പകളുടെ പലിശ നിരക്ക് വീണ്ടും ഉയരാൻ സാധ്യതയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, റിസർവ് ബാങ്ക് റിസ്ക് അനുമാന തോത് കോവിഡിന് മുൻപുള്ള 50 ശതമാനത്തിലേക്ക് പുനസ്ഥാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് 75 ലക്ഷത്തിന് മുകളിൽ വായ്പ എടുക്കുന്നവർക്ക് ഇനി കൂടുതൽ പലിശ നൽകേണ്ടി വരുന്നതാണ്.

നിലവിൽ, പലിശ നിരക്ക് റിസർവ് ബാങ്ക് ഉയർത്തിയിട്ടില്ല. അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. വായ്പ തുകയ്ക്ക് അനുസൃതമായി 5 ബേസിസ് പോയിന്റ് വരെയാണ് പലിശ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത. 2022 മാർച്ച് 31 വരെയാണ് ആർബിഐ വായ്പകൾക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നതെങ്കിലും, പിന്നീട് 2023 മാർച്ച് വരെ ഇത് നീട്ടുകയായിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ നൽകിയ ഭവന വായ്പയിൽ 36.36 ശതമാനവും 75 ലക്ഷത്തിന് മുകളിലുള്ള വായ്പകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related