13
November, 2025

A News 365Times Venture

13
Thursday
November, 2025

A News 365Times Venture

വെറും 750 മില്ലി കുപ്പിവെള്ളത്തിന് നൽകേണ്ടത് 50 ലക്ഷം രൂപ! സ്വർണമയമുള്ള വില കൂടിയ വെള്ളത്തെക്കുറിച്ച് കൂടുതൽ അറിയൂ

Date:

ദാഹമകറ്റാൻ കുപ്പിവെള്ളം വാങ്ങുന്നവർ ഒട്ടനവധിയാണ്. പല വിലകളിലുള്ള കുപ്പി വെള്ളം ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ, വെറും 750 മില്ലി ലിറ്റർ മാത്രം വരുന്ന ചെറിയൊരു കുപ്പി വെള്ളത്തിന് 50 ലക്ഷം രൂപ നൽകേണ്ടി വന്നാലോ?, വിചിത്രമായി തോന്നുമെങ്കിലും ലോകത്തിലെ ഏറ്റവും വില കൂടിയ വെള്ളത്തിന് ചെലവഴിക്കേണ്ടത് ലക്ഷങ്ങളാണ്. ‘അക്വാ ഡി ക്രിസ്റ്റിലോ ട്രിബ്യൂട്ടോ എ മോഡിഗ്ലിയാനി (Acqua di Cristallo Tributo a Modigliani)’ എന്നാണ് വിലകൂടിയ വെള്ളത്തിന്റെ പേര്.

2010- ൽ ലോകത്തിലെ ഏറ്റവും വില കൂടിയ വെള്ളത്തിനുള്ള ഗിന്നസ് റെക്കോർഡ് അക്വാ ഡി ക്രിസ്റ്റിലോ ട്രിബ്യൂട്ടോ എ മോഡിഗ്ലിയാനി സ്വന്തമാക്കിയിട്ടുണ്ട്. വെള്ളവും വെള്ളക്കുപ്പിയും സ്വർണമയം ആണെന്നതാണ് ഇവയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. 24 കാരറ്റ് സ്വർണം ഉപയോഗിച്ചാണ് വെള്ളക്കുപ്പി നിർമ്മിച്ചിരിക്കുന്നത്. കൂടാതെ, വെള്ളത്തിൽ 5 ഗ്രാം 24 കാരറ്റ് സ്വർണവും അടങ്ങിയിട്ടുണ്ട്. ഫ്രാൻസ്, ഫിജി എന്നിവിടങ്ങളിലെ നീരുറവയിൽ നിന്നുള്ള വെള്ളം, ഐസ്‌ലാന്റിലെ തണുത്ത ഹിമാനിയിലെ വെള്ളം എന്നിവ സംയോജിപ്പിച്ചാണ് വില കൂടിയ വെള്ളം തയ്യാറാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related