17
October, 2026

A News 365Times Venture

17
Saturday
October, 2026

A News 365Times Venture

സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ

Date:


സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി 44,880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 5,610 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തുടർച്ചയായ മൂന്നാം ദിനമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 120 രൂപയും, ഇന്നലെ 80 രൂപയും കുറഞ്ഞിരുന്നു.

ആഗോളതലത്തിൽ സ്വർണവില ഇടിവിലാണ് ഉള്ളത്. ട്രോയ് ഔൺസിന് 9.02 ഡോളർ താഴ്ന്ന് 1,967.78 ഡോളർ എന്നതാണ് വില നിലവാരം. ഇസ്രായേൽ-ഹമാസ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ആഗോള സ്വർണവില 2000 ഡോളർ നിലവാരം കവിഞ്ഞിരുന്നു. യുദ്ധവുമായി ബന്ധപ്പെട്ട നടപടികൾ അവസാനിക്കാൻ ഒരുങ്ങുന്നുവെന്ന് സൂചനകൾ ലഭിച്ചതോടെയാണ്, സ്വർണവില വീണ്ടും ഇടിഞ്ഞത്. ആഗോള സ്വർണവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര വില നിശ്ചയിക്കാറുള്ളത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 77.50 രൂപയും, 8 ഗ്രാം വെള്ളിക്ക് 620 രൂപയുമാണ് ഇന്നത്തെ വില നിലവാരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘പഴയതൊക്കെ ഞാന്‍ മറക്കണോ…എന്തൊക്കെയാടോ മറക്കേണ്ടത്?’; പിണറായിക്ക് സൗജന്യം നല്‍കുന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസില്‍ കലാപം

തിരുവനന്തപുരം: പിണറായി വിജയനുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച...