17
April, 2026

A News 365Times Venture

17
Friday
April, 2026

A News 365Times Venture

സംസ്ഥാനത്ത് സ്വർണവിപണി തണുക്കുന്നു! വിലയിൽ ഇന്നും ഇടിവ്

Date:



സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 44,360 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5,545 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. നിലവിൽ, നവംബർ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില ഉള്ളത്. ദീപാവലി ദിനമായ ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല.

നവംബർ 11 ശനിയാഴ്ചയും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ, 44,440 രൂപ നിരക്കിലാണ് ശനിയാഴ്ച വ്യാപാരം പുരോഗമിച്ചത്. സംസ്ഥാനത്തെ സ്വർണവിലയിൽ കഴിഞ്ഞ വാരത്തെ ആദ്യ നാല് ദിവസങ്ങളിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

Also Read: രാജ്യത്തെ കാർ വിപണിയിൽ തേരോട്ടം തുടർന്ന് മാരുതി സുസുക്കി, ഒക്ടോബറിലെ വിൽപ്പന ഉയർന്നു

ആഗോള വിപണിയിൽ ഇസ്രായേൽ-ഹമാസ് യുദ്ധ പ്രതിസന്ധി അകലുന്ന സൂചന ഉടലെടുത്തതിനെ തുടർന്നാണ് സ്വർണവില താഴേക്കിറങ്ങിയത്. ആഗോള തലത്തിൽ, സ്വർണവില താഴ്ചയിലാണ് വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 3.26 ഡോളർ താഴ്ന്ന്, 1,934.98 ഡോളർ എന്നതാണ് വില നിലവാരം. ആഗോളവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കാറുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related