ഉയരങ്ങളിൽ നിന്ന് ഇന്നും താഴേക്കിറങ്ങി സ്വർണവില, അറിയാം ഇന്നത്തെ വില നിലവാരം


സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,560 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ കുറഞ്ഞ് 5,695 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതോടെ, ഡിസംബർ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില ഉള്ളത്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നിരിക്കുന്നത്. അതേസമയം, ശനിയാഴ്ച വിലയിടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര സ്വർണവില ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 8.70 ഡോളർ താഴ്ന്ന് 1995.965 ഡോളർ എന്നതാണ് നിലവാരം. സ്വർണവിലയിലെ നിർണായക നിലവാരമായ 2000 ഡോളറിനു താഴേക്കാണ് വില എത്തി നിൽക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 78 രൂപയാണ് വില. 8 ഗ്രാമിന് 624 രൂപ,10 ഗ്രാമിന് 780 രൂപ,100 ഗ്രാമിന് 7800 രൂപ, ഒരു കിലോഗ്രാമിന് 78000 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.