28
September, 2026

A News 365Times Venture

28
Monday
September, 2026

A News 365Times Venture

രാജ്യത്തെ 5 സഹകരണ ബാങ്കുകൾക്ക് ലക്ഷങ്ങൾ പിഴയിട്ട് ആർബിഐ, കാരണം ഇത്

Date:


ന്യൂഡൽഹി: രാജ്യത്തെ സഹകരണ ബാങ്കുകൾക്കെതിരെ വീണ്ടും നടപടി കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തവണ രാജ്യത്തെ 5 സഹകരണ ബാങ്കുകൾക്കാണ് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. റിസർവ് ബാങ്ക് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതിനെ തുടർന്നാണ് നടപടി. ഇന്ദാപൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ജനകല്യാൺ സാഹകാരി ബാങ്ക് ലിമിറ്റഡ്, ദി പാടാൻ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പൂനെ മർച്ചൻസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പൂനെ മുൻസിപ്പൽ കോർപ്പറേഷൻ സെർവെന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്നീ ബാങ്കുകൾക്കാണ് ആർബിഐ പിഴ ചുമത്തിയിട്ടുള്ളത്.

ഡെപ്പോസിറ്റ് അക്കൗണ്ടുകളുടെ പരിപാലനം, വരുമാനം, അസറ്റ്, പ്രൊവിഷനിംഗ് എന്നിങ്ങനെയുളള മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ തുടർന്ന് 5 ലക്ഷം രൂപയാണ് ഇന്ദാപൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് പിഴ ചുമത്തിയിട്ടുള്ളത്. സിആർഐഎൽസിയുമായുള്ള പാലിക്കാത്തതിനാൽ ജനകല്യാൺ സഹകരണ ബാങ്കിന് 5 ലക്ഷം രൂപയും പിഴയിട്ടു.

പൂനെ മർച്ചൻസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഒരു ലക്ഷം രൂപയാണ് ആർബിഐ പിഴ ചുമത്തിയത്. നിക്ഷേപവുമായി ബന്ധപ്പെട്ട് ആർബിഐ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി. അതേസമയം, പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ വാർഷിക അവലോകനം നടത്താത്തതിനെ തുടർന്ന് പൂനെ മുൻസിപ്പൽ കോർപ്പറേഷൻ സെർവെന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഒരു ലക്ഷം രൂപയാണ് ചുമത്തിയിട്ടുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; എട്ട്‌ യു.എസ് സൈനികര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എട്ട് യു.എസ്....

മച്ചാഡോയെ സുരക്ഷിതമായി രാജ്യത്ത് തിരികെയെത്തിക്കണം: വെനസ്വേലയില്‍ മാര്‍ച്ചുമായി അനുയായികള്‍

കരാക്കാസ്: വെനസ്വേലയിലെ പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോയുടെ സുരക്ഷിതമായ തിരിച്ചുവരവ് ആവശ്യപ്പെട്ട്...