രാജ്യത്തെ മുൻനിര സമുദ്രോൽപ്പന്ന കയറ്റുമതിക്കാരായ കിംഗ്സ് ഇൻഫ്രാ റെഡി ടു ഈറ്റ് ആഭ്യന്തര വിപണിയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നു. പുതിയ ഉൽപ്പന്നങ്ങളിലൂടെ ഉയർന്ന വിപണി വിഹിതം നേടാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി റെഡി ടു ഈറ്റ്, റെഡി ടു കുക്ക് എന്നീ ബ്രാൻഡുകളുടെ പേരിൽ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതാണ്. കൂടാതെ, കമ്പനിയുടെ പേരിലുള്ള കിംഗ് ഫ്രഷ് ബ്രാൻഡ് കിംഗ്സ് ഫ്രിഗോയെന്ന ബ്രാൻഡ് പുനരവതരിപ്പിക്കാനുള്ള ശ്രമങ്ങളും കമ്പനി നടത്തുന്നുണ്ട്.
കേന്ദ്ര സമുദ്രൽപ്പന്ന ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുമായുളള സഹകരണത്തിലൂടെ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നിന് ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ വിവിധ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ കിംഗ്സ് ബ്രന്റോ എന്ന ബ്രാൻഡ് നാമത്തിലും മൂല്യ വർദ്ധിത സമുദ്രോൽപ്പന്നങ്ങൾ എത്തും. ഇവ അടുത്ത വർഷം ജനുവരി മുതലാണ് വിപണിയിൽ എത്തിക്കുക. അതേസമയം, വിപണി വികസന നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ കിംഗ്സ് ഇൻഫ്ര മാർക്കറ്റിംഗ് വിഭാഗം ചൈനയിലെ വിവിധ നഗരങ്ങൾ സന്ദർശിച്ചിട്ടുണ്ട്.